ഉഗ്ര ശേഷിയുള്ള മെഗാ ജല-വൈദ്യുത പദ്ധതിയുമായി ബഹ്‌റൈൻ:പ്രാരംഭ വാണിജ്യ പ്രവർത്തനങ്ങൾ 2028 ൻ്റെ രണ്ടാം പാദത്തിൽ ആരംഭിക്കും
സിത്ര ഇൻഡിപെൻഡന്റ് വാട്ടർ ആൻഡ് പവർ പ്രൊഡക്ഷൻ പ്ലാന്റ് വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു അന്താരാഷ്ട്ര ടെൻഡർ ആരംഭിച്ചതായി ബഹ്റൈൻ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഈവാ) പ്രസിഡന്റ് കമാല്‍ ബിൻ അഹമ്മദ് മുഹമ്മദ് അറിയിച്ചു. ബില്‍ഡ്-ഓണ്‍-ഓപ്പറേറ്റ് സിസ്റ്റത്തിന് കീഴില്‍ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിലൂടെ, ഏകദേശം 1400 മുതല്‍ 1500 മെഗാവാട്ട് വരെ വൈദ്യുതിയും പ്രതിദിനം 30 ദശലക്ഷം ഇംപീരിയല്‍ ഗാലണ്‍ കുടിവെള്ളവും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും പദ്ധതി. ഡെവലപ്പർമാർക്കുള്ള പ്രീ-ക്വാളിഫിക്കേഷൻ പ്രക്രിയ ഈവാ പൂർത്തിയാക്കിയിട്ടുണ്ടെന്നും സ്വതന്ത്ര ജല-പവർ പ്രൊഡക്ഷൻ […]









