മഹർജാൻ 2K25 സ്വാഗത സംഘം രൂപീകരിച്ചു
കെഎംസിസി ബഹ്‌റൈൻ സ്റ്റുഡന്റ്സ് വിങിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി മഹർജാൻ 2K25 എന്ന പേരിൽ കലോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചു. “ഒന്നായ ഹൃദയങ്ങൾ , ഒരായിരം സൃഷ്ടികൾ” എന്ന ശീർഷകത്തിൽ നടക്കുന്ന കലോത്സവം നവംബർ 20,21 തിയ്യതികളിൽ മുഹറഖ് കെഎംസിസി ഓഫീസിലും 27,28 തിയ്യതികളിൽ മനാമ കെഎംസിസി ഹാളിലും നടക്കും. പ്രവാസി സമൂഹത്തിലെ വിദ്യാർത്ഥികൾക്കിടയിൽ മാനവികതയും സൗഹാർദ്ദവും സർഗാത്മകതയും വളർത്താൻ ലക്ഷ്യമിട്ടാണ് മഹർജാൻ 2K25 പ്രഖ്യാപിക്കപെട്ടിട്ടുള്ളത് എന്ന് സ്വാഗത സംഘ രൂപീകരണം ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് കെഎംസിസി ബഹ്‌റൈൻ സംസ്ഥാന […]









