മൈലപ്ര പ്രവാസി സൗഹൃദ കൂട്ടായ്മ “ഹാർമണി 2025” കുടുംബ സംഗമം സംഘടിപ്പിക്കുന്നു
മൈലപ്ര പ്രവാസി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ “ഹാർമണി 2025” കുടുംബ സംഗമം സംഘടിപ്പിക്കുന്നു.ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന മൈലപ്ര എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിലെ പ്രവാസികൾ ജൻമനാട്ടിൽ ഒരുമിച്ചു കൂടണം എന്ന ആഗ്രഹത്തെ മുൻനിർത്തിയാണ് ജൂലായ് 20 ഞായറാഴ്ച വൈകുന്നേരം മൂന്നുമണി മുതൽ മൈലപ്ര സെൻ്റ് ജോർജ് ഓഡിറ്റോറിയത്തിൽ വച്ച് ഹാർമണി 2025 എന്ന പേരിൽ ഒരു കുടുംബ സംഗമം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തോളമായി ലോകത്തിൻ്റെ വിവിധ ഇടങ്ങളിലുള്ള പ്രവാസികൾ പരസ്പരം ആശയവിനിമയം […]









