BMC News Desk

സെവൻ ആർട്ട്സ് കൾച്ചറൽ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു

സെവൻ ആർട്ട്സ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ന്യൂ ഇയർ ആഘോഷവും കുടുംബ സംഗമവും മനാമ ഹാപ്പി ഗാർഡനിൽ വച്ച് വിവിധ കലാപരിപാടികളോടെ നടത്തി. നിരവധി ആളുകൾ പങ്കെടുത്ത പരുപാടിയിൽ ശരണ്യ,നിത, രേഷ്മ സുരമ്യ തുടങ്ങിയവർ നേതൃത്വം നൽകിയ ഗാനമേളയും, ബിനു കോന്നി അവതരിപ്പിച്ച മാജിക് ഷോ, ഡാൻസ് വിവിധ ഗെയിമുകൾ ഉൾപ്പെടെ നിരവധി പ്രോഗ്രാമുകൾ നടന്നു. ചെയർമാൻ മനോജ് മയ്യന്നൂർ, പ്രസിഡന്റ് ജേക്കബ് തേക്കുതോട്, സെക്രട്ടറി ബൈജു മലപ്പുറം, ആക്ടിംഗ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ട്രഷറർ തോമസ് […]
Read More

അൽ ഔജാൻ ഇന്റേണൽ ഡിവിഷണൽ ക്രിക്കറ്റ് ടൂർണമെന്റ് 2026 സംഘടിപ്പിച്ചു

എ. ലതീഫ് ഖാലിദ് അൽ ഔജാൻ & സൺസ് ഗ്രൂപ്പ് എറ്റിഹാദ് സ്പോർട്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ആദ്യ ഇന്റേണൽ ഡിവിഷണൽ ക്രിക്കറ്റ് ടൂർണമെന്റ് 2026 ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഒരുമിപ്പിച്ച സൗഹൃദപരവും ഉത്സാഹപൂർണ്ണവുമായ ഒരു കായികമേളയായി മാറി.1972-ൽ ബഹ്റൈനിൽ സ്ഥാപിതമായ എ. ലതീഫ് ഖാലിദ് അൽ ഔജാൻ & സൺസ് ഗ്രൂപ്പ് ഭക്ഷ്യവിതരണം, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, ഫാഷൻ (ഫുട്‌വെയർ), റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനമാണ്. ജീവനക്കാരുടെ പങ്കാളിത്തം, പങ്കാളിത്തബന്ധങ്ങൾ, സാമൂഹിക […]
Read More

വോയിസ് ഓഫ് ട്രിവാൻഡ്രം–ബഹ്‌റൈൻ ഫോറം & അൽ ഹിലാൽ പ്രീമിയർ ആശുപത്രിയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി പ്രവാസി സമൂഹത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, ബഹ്‌റൈനിലെ തിരുവനന്തപുരം പ്രവാസികളുടെ സാമൂഹിക–സാംസ്കാരിക സംഘടനയായ വോയിസ് ഓഫ് ട്രിവാൻഡ്രം–ബഹ്‌റൈൻ ഫോറം (VOT), സെഗായയിലെ അൽ ഹിലാൽ പ്രീമിയർ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും മെഡിക്കൽ അവബോധ ക്ലാസും സംഘടിപ്പിച്ചു.2026 ഫെബ്രുവരി 6-ന് സെഗായയിലെ അൽ ഹിലാൽ പ്രീമിയർ ആശുപത്രിയിൽ രാവിലെ 7.30 മുതൽ 12.00 വരെ നടന്ന ക്യാമ്പിൽ നിരവധിപ്പേർ പങ്കെടുത്തു. വിശുദ്ധ റമദാൻ ആരംഭിക്കുന്നതിന് മുൻപായി ആരോഗ്യപരിശോധനകൾ […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ റിഫാ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഐ.വൈ.സി.സി ബഹ്‌റൈൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ തുടർച്ചയായി നടന്നു വരുന്ന 51-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് റിഫാ അൽ ഹിലാൽ ആശുപത്രിയിൽ വെച്ച് സംഘടിപ്പിച്ചത്.ക്യാമ്പിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ബ്ലഡ് പരിശോധനകളും ഡോക്ടർമാരുടെ കൺസൾട്ടേഷൻ സേവനങ്ങളും പൂർണമായും സൗജന്യമായി ഒരുക്കി. മികച്ച ജനപങ്കാളിത്തം ക്യാമ്പിനെ ഏറെ ശ്രദ്ധേയമാക്കി.ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം, സെക്രട്ടറി റോണി റോയ്, […]
Read More

ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ എറണാകുളം സ്വദേശിനി നാടണഞ്ഞു.

ബഹ്റൈനിൽ വീട്ടു ജോലി ചെയ്തിരുന്ന എറണാകുളം സ്വദേശി ജെസ്സി എന്ന സഹോദരി കുറച്ചു കാലമായി ജോലി ഇല്ലാതെ മരുന്നിനും ഭക്ഷണത്തിനും വളരെ ബുധിമുട്ടിലായിരുന്നു .തുടർന്ന് ഹോപ്പുമായി ബന്ധപ്പെടുകയും ബുദ്ധിമുട്ട് അറിയിക്കുകയും ചെയ്തു അതു പ്രകാരം അവരെ പോയി കാണുകയും ബുദ്ധിമുട്ട് നേരിട്ട് മനസിലാക്കുകയും ചെയ്തു.തുടർന്ന് ഹോപ്പിന്റെ പ്രവർത്തകരുടെ സഹായത്താൽ അവർക്കു ഫുഡ്‌ കിറ്റും ആവശ്യമായ മെഡിസിനും എത്തിച്ചു നൽകി.കൂടാതെ രണ്ടുമാസത്തെ ജോലി കൂടി ശരിയാക്കി നൽകി.അടുത്തിടെ ബസ് യാത്രയിൽ ഇറങ്ങുന്നതിനിടയിൽ വീണു കൈക്കുപരിക്ക് പറ്റിയ ഈ സഹോദരിക്ക് […]
Read More

എ.കെ.സി.സി. മിഡിലിസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഫെബ്രുവരി 26നും, 27നും ബഹ്റൈനിൽ

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സജീവ സാന്നിധ്യമായ എ.കെ.സി.സി.യുടെ മിഡിലീസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഫെബ്രുവരി .26,27 തീയതികളിൽ  സ്റ്റാർ വിഷനുമായി സഹകരിച്ച് ബഹ്റൈനിൽ സംഘടിപ്പിക്കും.AKCC മിഡിലീസ്റ്റ് ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.യോഗത്തിൽ മിഡിലീസ്റ്റ് പ്രസിഡന്റ് ഡേവിസ് എടക്കളത്തൂർ(Qatar) അധ്യക്ഷത വഹിച്ചു. എ കെ സി സി മിഡിലീസ്റ്റ് ഡയറക്ടർ ഫാദർ. ജിയോ കടവി ഉദ്ഘാടനം ചെയ്തു.ഡെന്നി മോൻ(Saudi) ബോബൻ (Kuwait) ജീവൻ ചാക്കോ (Bahrain)ബിജു(Dubai) എന്നിവർ സംസാരിച്ചു.സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ചങ്ങനാശ്ശേരി അതിരൂപത […]
Read More

ആനന്ദ് ലോബോയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ച്‌ ബഹ്റൈൻ കേരള സോഷ്യൽ ഫോറം

ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിൻ്റെ മുഖ്യനിരയിൽ പ്രവർത്തനരംഗത്ത് കർമനിരതനായിരുന്ന ബഹുമുഖ പ്രതിഭ ആനന്ദ് ലോബോ നിര്യാണത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച്‌ ബഹ്റൈൻ കേരള സോഷ്യൽ ഫോറം.ഫോറം ഭാരവാഹികളായ സുബൈർ കണ്ണൂർ. ബഷീർ അമ്പലായി. നെജീബ് കടലായി. ഫസൽ ഹഖ്. കാസിംപാടത്തക്കായിൽ. അൻവർ കണ്ണൂർ സൈനൽ. സത്യൻ പേരാമ്പ്ര. ലെത്തീഫ് മരക്കാട്ട്. സെലീം മമ്പ്ര. നൗഷാദ് .ഖയിസ് എന്നിവർ അദ്ദേഹത്തിൻ്റെ നിറസാനിധ്യമായിരുന്ന ഇന്ത്യൻ ക്ലബ് സന്ദർശിച്ച് ആദരാജ്ഞലികൾ അർപ്പിച്ചു.ഇന്ത്യൻ ക്ലബ് ഭരണസമിതി അനുശോചനയോഗം നടത്തി അദ്ദേഹത്തിൻ്റെ ഭൗതികശേഷ കർമ്മങ്ങളും അടക്കവും സ്വദേശത്ത് […]
Read More

കേരള ഗാലക്സി മെമ്പർമാർക്കായി അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ ‘ഗോൾഡൻ ഡിസ്‌കൗണ്ട് കാർഡ്’

ബഹ്‌റൈനിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അൽ ഹിലാൽ മെഡിക്കൽ സെന്റർ, കേരള ഗാലക്സി അംഗങ്ങൾക്കായി പ്രത്യേകമായി ഏർപ്പെടുത്തിയ ‘ഗോൾഡൻ ഡിസ്‌കൗണ്ട് കാർഡ്’ പദ്ധതിയുടെ ഉദ്ഘാടനം മനാമയിൽ നടന്നു. കഴിഞ്ഞ വെള്ളിയാഴ്ച (ഫെബ്രുവരി 6) മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് കാർഡിന്റെ വിതരണോദ്ഘാടനം നടന്നു.അൽ ഹിലാൽ മെഡിക്കൽ സെന്റർ പ്രതിനിധി ഉണ്ണികൃഷ്ണൻ, കേരള ഗാലക്സി ചെയർമാൻ വിജയൻ കരുമലയ്ക്ക് ഗോൾഡൻ ഡിസ്‌കൗണ്ട് കാർഡ് കൈമാറിക്കൊണ്ട് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. […]
Read More

ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റ് മണർകാട് ജേതാക്കൾ

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ന്യൂ സിഞ്ച് മൈതാനിയിൽ നടന്ന അഞ്ചാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരത്തിന്റെ ഫൈനലിൽ പുതുപ്പള്ളി ടീമിനെ പരാജയപ്പെടുത്തി മണർകാട് ടീം ജേതാക്കളായി.ടൂർണമെന്റിലെ മികച്ച കളിക്കാരനായി പുതുപ്പള്ളി ടീമിന്റെ മണിക്കുട്ടനേയും,മികച്ച പിടുത്തക്കാരനായി മണർകാട് ടീമിന്റെ ലിബുവിനെയും, മികച്ച കൈവെട്ടുകാരനായിമണർകാട് ടീമിന്റെ റിന്റോയേയും,നവാഗത പ്രതിഭയായി പുതുപ്പള്ളി ടീമിന്റെ മണിക്കുട്ടനേയും, മികച്ച കാലടിക്കാരനും, ഫൈനലിലെ മികച്ച കളിക്കാരനുമായി മണർകാട് ടീമിന്റെ ബിനുവിനെയും തിരഞ്ഞെടുത്തു.ടൂർണമെന്റിന്റെ സമാപന സമ്മേളനത്തിൽ ബി. കെ. എൻ. […]
Read More

ഇന്ത്യൻ സ്‌കൂൾ പുസ്തകവാരം ആഘോഷിച്ചു

വിദ്യാർത്ഥികൾക്കിടയിൽ വായനാശീലം, സർഗ്ഗാത്മകത,സാഹിത്യ അഭിരുചി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സ്കൂൾ ഫെബ്രുവരി 2 മുതൽ 5 വരെ പുസ്തകവാരം ആഘോഷിച്ചു. ആഘോഷത്തിൽ വിവിധ ഗ്രേഡുകളിലെ വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തം ഉണ്ടായിരുന്നു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി ദീപം തെളിയിച്ചു. സീനിയർ വിഭാഗം അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ലൈബ്രേറിയൻ എൽ ലക്ഷ്മണൻ, അധ്യാപകർ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമായി വൈവിധ്യമാർന്ന സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. […]
Read More