മുഹറഖ് നൈറ്റ്‌സിന്റെ നാലാമത് പതിപ്പ് ഡിസംബറിൽ ആരംഭിക്കും
ബഹ്‌റൈൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാജ്യത്തിൻറെ തനതായ സാംസ്കാരിക ഉത്സവമായ മുഹറഖ് നൈറ്റ്‌സിന്റെ നാലാമത് പതിപ്പ് ഡിസംബറിൽ ആരംഭിക്കും. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് ആണ് ഫെസ്റ്റിവൽ ഒരുക്കുന്നത്.ചരിത്രപ്രാധാന്യമുള്ള നഗരമായ മുഹറക്കിനെ ബഹ്റൈൻ രാജ്യത്തിലെ സംസ്കാരത്തിന്റെയും ടൂറിസത്തിന്റെയും ഊർജ്ജസ്വലമായ കേന്ദ്രമാക്കി ഇതിലൂടെ മാറ്റുന്നു. കല- രൂപകൽപ്പന- സംഗീതം- ടൂറുകൾ- വർക്ക്ഷോപ്പുകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലുടനീളമുള്ള പുതിയ ഇവന്റുകൾ പരിപാടിയിൽ ഉണ്ടാകും. ഈ വർഷത്തെ ഉത്സവം മാസത്തിലുടനീളം പുതിയ അനുഭവങ്ങൾ നൽകുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ബഹ്റൈൻ […]









