പ്രവേശന ദിനങ്ങൾക്കായി ഒരുങ്ങി ബഹ്‌റൈനിലെ സ്കൂളുകൾ : പേരൻ്റ് ഇൻഡക്ഷൻ ഡേ ചൊവ്വ ,ബുധൻ ദിവസങ്ങളിൽ സംഘടിപ്പിക്കും
പ്രവേശന ദിനങ്ങൾക്കായി ബഹ്റൈനിലെ സ്കൂളുകൾ ഒരുങ്ങി. രണ്ടുമാസം നീണ്ട വേനൽ അവധി കഴിഞ്ഞ് സെപ്റ്റംബർ 3നാണ് ഔദ്യോഗികമായി രാജ്യത്ത് സ്കൂളുകൾ തുറക്കുക. സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും ഉള്ള സ്കൂളുകൾ എല്ലാം തന്നെ സെപ്റ്റംബർ ആദ്യവാരം തുറന്നു പ്രവർത്തിക്കും.പുതിയ അധ്യയന വർഷത്തെക്കുറിച്ച് രക്ഷിതാക്കളെയും കുട്ടികളെയും അറിയിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൊതുവിദ്യാലയങ്ങളിൽ പ്രവേശന ദിനങ്ങൾ സംഘടിപ്പിക്കും. പൊതുവിദ്യാലയങ്ങളിൽ അക്കാദമിക് മികവ് വളർത്തിയെടുക്കുന്നതിന് ആവശ്യമായ നടപടികൾ ഉറപ്പാക്കുന്നതിനായി ബഹ്റൈൻ കിരീടവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് […]









