ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഐ.വൈ.സി.സി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു.
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ( ഐ.വൈ.സി.സി ) ബഹ്‌റൈൻ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി. ക്യാമ്പിലെ നിരവധി തൊഴിലാളികൾക്കാണ് ഐ.വൈ.സി.സി വനിതാ വേദി പ്രവർത്തകർ ഭക്ഷണം എത്തിച്ചത്. സ്നേഹവും, സാഹോദര്യവും, പരസ്പര സഹായവുമാണ് സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ മൂല്യങ്ങളെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വനിത വേദി കോ ഓർഡിനേറ്റർ മുബീന മൻഷീർ പറഞ്ഞു. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉത്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിനാശംസകൾ നേർന്ന അദ്ദേഹം, ഈ […]









