ബഹ്റൈനില്‍ അനുമതിയില്ലാതെ മറ്റുള്ളവരുടെ സ്വകാര്യത പരസ്യമാക്കിയാല്‍ കടുത്ത നടപടി
ബഹ്‌റൈനില്‍ അനുമതിയില്ലാതെ മറ്റുള്ളവരുടെ സ്വകാര്യത പരസ്യമാക്കിയില്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.വ്യക്തിയുടെ സല്‍പ്പേരിനോ അന്തസ്സിനോ കളങ്കമുണ്ടാക്കിയാല്‍ ശിക്ഷയുടെ കാഠിന്യം വര്‍ദ്ധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അമാന്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണ വീഡിയോയും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മറ്റൊരാളുടെ അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നതും പ്രചരിപ്പിക്കുന്നതും ഗുരുതരമായ കുറ്റമാണെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ രാജ്യം പ്രതിഞ്ജാബന്ധമാണെന്നും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും […]









