കോട്ടയം ഗവ. മെഡിക്കൽ കോളജ് അപകട മരണം. ആരോഗ്യ മന്ത്രിയു രാജി വെക്കുക ഐ.വൈ.സി.സി ബഹ്‌റൈൻ
കോട്ടയം ഗവ. മെഡിക്കൽ കോളജ് തകർന്നു അപകടത്തിൽ ഒരാൾ മരിക്കാനിടയായ സംഭവത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ശക്തമായ ദുഃഖം രേഖപ്പെടുത്തി. ആശുപത്രിയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായത് മകളുടെ ചികിത്സാർഥമെത്തിയ അമ്മയ്ക്കാണ്. തലയോലപ്പറമ്പ് ഉമ്മൻകുന്ന് മേപ്പത്ത് കുന്നേൽ ഡി. ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങളിൽപ്പെട്ട ബിന്ദുവിനെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. അപകടത്തിൽ ഒരുകുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. തകർന്നുവീണ കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം. എന്നാൽ, അമ്മയെ […]









