വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു
കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും, മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഒരു യഥാർത്ഥ കമ്യൂണിസ്റ്റ് നേതാവിന്റെ വിടവാണ് പ്രകടമാവുന്നത്. ഇന്നുള്ള പല കമ്യൂണിസ്റ്റ് നേതാക്കൾക്കും അദ്ദേഹത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്.”കമ്യൂണിസ്റ്റ് നേതാക്കൾ പ്രതികളാക്കപ്പെട്ട സഖാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടർന്ന്, ടി.പി. യുടെ ജീവിതപങ്കാളി കെ.കെ. രമ എം.എൽ.എയെ ആദ്യം ആശ്വസിപ്പിക്കാനെത്തിയ മാർക്സിസ്റ്റ് പാർട്ടി നേതാവ് ഇദ്ദേഹമായിരുന്നു.” സ്വന്തം പാർട്ടിക്ക് എതിരായി ആരോപണം നിലനിന്ന കേസിൽ […]









