ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല വോളി ഫെസ്റ്റ് സീസൺ 4,ഉത്സവ് 2025 ഗ്രാൻഡ് ഫിനാലെ ജൂൺ 12 ,13 , 20 തീയതികളിൽ
ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വോളി ബോൾ മത്സരത്തിന്റെ നാലാം സീസൺ ജൂൺ 12, 13 തീയതികളിൽ സിഞ്ചിലെ അൽ അഹ്ലി ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. ബഹ്‌റൈനിൽ ഉള്ള വിവിധ രാജ്യങ്ങളിലെ പ്രവാസികൾ നയിക്കുന്ന പന്ത്രണ്ടു ടീമുകൾ ആണ് വോളി ഫെസ്റ്റ് നാലാം സീസണിൽ പങ്കെടുക്കുന്നത്. കൂടാതെ ഫിലിപ്പീൻ വനിതകൾ പങ്കെടുക്കുന്ന രണ്ടു ടീമുകളുടെ സൗഹൃദ മത്സരവും ഉണ്ടായിരിക്കുന്നതാണെന്നു സംഘാടകർ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കും […]









