BMC News Desk

മലപ്പുറത്തെ നിപ വയറസ് ; ആറ് പേരുടെ പരിശോധനഫലം നെഗറ്റീവ്

മലപ്പുറം വളാഞ്ചേരിയിൽ രോഗലക്ഷണങ്ങൾ കാണിച്ച ആറു പേർക്കും നിപ നെഗറ്റീവ്. സംസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. 49 പേരാണ് രോഗിയുമായി സമ്പർക്കത്തിൽ ഉള്ളത്. 45 പേർ ഹൈറിസ്ക്ക് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽത്തന്നെ 12 പേർ വീട്ടിലുള്ളവരാണ്. നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.നിപയുടെ ഉറവിടം കണ്ടെത്താനുള്ള സംയുക്ത പരിശോധന ആരംഭിട്ടുണ്ട്.
Read More

താമരശേരി ഷഹബാസ് കൊലക്കേസ് ;എസ്എസ്എല്‍സി പരീക്ഷാ ഫലം തടഞ്ഞുവച്ചു

താമരശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം തടഞ്ഞുവച്ചു. നേരത്തെ ഈ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദമായിരുന്നു. ഈ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാനെത്തിയ സെന്ററുകളില്‍ ഉള്‍പ്പടെ വിവിധ സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു.
Read More

ശബരിമല സന്ദർശനം ഒഴിവാക്കി ;രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ക്ഷേത്രദർശനം ഒഴിവാക്കി. മെയ് 19 ന് ആയിരുന്നു രാഷ്ട്രപതി ശബരിമല സന്ദർ‌ശിക്കാനിരുന്നത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിൽ എത്താനിരുന്നത്. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു.
Read More

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 വിജയശതമാനം , കൂടുതൽ A+ നേടിയ ജില്ല മലപ്പുറം

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 61,449 പേർ എല്ലാ വിഷയത്തിനും A+ നേടി. വിജയശതമാനം കൂടുതൽ കണ്ണൂർ ജില്ലയിലാണ്. ഏറ്റവും കുറവ് – തിരുവനന്തപുരം ജില്ലയും. ഏറ്റവും കൂടുതൽ A+ നേടിയ ജില്ല മലപ്പുറം.4115 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.72 ക്യാബുകളിലായിട്ടാണ് മൂല്യ നിർണ്ണയം നടത്തിയത്. 9851 അധ്യാപകർ മൂല്യനിർണ്ണയത്തിൽ പങ്കെടുത്തു.നാല് മണി മുതലായിരിക്കും വെബ്സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിക്കുക. ഡിജി ലോക്കറിലും […]
Read More

പോലീസ് തലപ്പത്ത് അഴിച്ചുപണി;മനോജ് എബ്രഹാം വിജിലൻസ് മേധാവി, എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി. എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായും,മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായും നിയമിച്ചു. നിലവിൽ വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്ത ഫയർഫോഴ്സ് മേധാവിയായി മാറ്റി. മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു.ബൽറാം കുമാർ ഉപാധ്യായ പൊലീസ് അക്കാദമി ഡയറക്ടർ, കെ.സേതുരാമൻ ജയിൽ വകുപ്പ് മേധാവി, എഡിജിപി മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ചിൽ നിയമിച്ചു. ജി.സ്പർജൻ കുമാറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായും, പി.പ്രകാശ് കോസ്റ്റൽ പൊലീസ് ഐ.ജി, എ.അക്ബർ ഇൻേറണൽ സെക്യൂരിറ്റി ഐ.ജിയായും നിയമിച്ചു.
Read More

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകൾ നേർന്ന് ബഹ്റൈൻ ഭരണാധികാരികൾ

ആഗോള കത്തോലിക്കാ സഭയുടെ പരമാധക്ഷ്യനായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ , കിരീടവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു .മാർപ്പാപ്പയുടെ കർത്തവ്യങ്ങളിൽ വിജയം ആശംസിക്കുകയും, മതേതരത്വവും സാംസ്കാരിക സംവാദവും പ്രോത്സാഹിപ്പിക്കുന്നതിലും,സാഹോദര്യവും സഹവർത്തിത്വം വളർത്തുന്നതിലും വത്തിക്കാന്റെ പങ്കിനെ ഹമദ് രാജാവ് പ്രശംസിക്കുകയും ചെയ്തു.സ്നേഹം, ഐക്യം, സമാധാനം, ആഗോള […]
Read More

ചേലക്കാട് ഉസ്താദ് വാഫി കോളേജ് പ്രചരണ സംഗമം ഇന്ന്

പെൺ കുട്ടികൾക്ക് വഫിയ്യ സമന്വയ വിദ്യാഭ്യാസം നൽകുന്ന വടകര താലൂക്കിലുള്ള ഏക വനിതാ കോളേജായ പെരുമുണ്ടശ്ശേരിയിലെ ചേലക്കാട് ഉസ്താദ് സ്മാരക വഫിയ്യ കോളേജ് പ്രചരണ സംഗമം ഇന്ന് മനാമ കെഎംസിസി ഹാളിൽ നടക്കും.സംഗമത്തിൽ സ്ഥാപന സാരഥികളായ സി ഐ സി ജന:സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി കെ മുഹമ്മദ് സാലിഹ് (വൈ:പ്രസിഡന്റ് വാഫി-വഫിയ്യ പെരുമുണ്ടശ്ശേരി) മുഹമ്മദ് മാടോത്ത് (ജന:സെക്രട്ടറി വാഫി-വഫിയ്യ പെരുമുണ്ടശ്ശേരി) അബ്ദുൽ മജീദ് വാഫി (പ്രിൻസിപ്പല്‍ വാഫി-വഫിയ്യ പെരുമുണ്ടശ്ശേരി) എന്നിവർക്ക് സ്വീകരണം നൽകും.സയ്യിദ് സ്വാദിഖ് […]
Read More

നോർക്ക റൂട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സിഇഒ അജിത് കൊളാശ്ശേരി എന്നിവർക്ക് ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി

ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറത്തിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്ന നോർക്ക റൂട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സിഇഒ അജിത് കൊളാശ്ശേരി എന്നിവർക്ക് സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരും ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി
Read More

ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്; ബഹ്‌റൈൻ റെഡ് ബസ് ഗോ കാർഡും പഴങ്ങളും വിതരണം ചെയ്തു

ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് നടത്തിവരാറുള്ള സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവിന്റെ ഭാഗമായി സിത്ര, റിഫാ എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് ബഹ്‌റൈൻ റെഡ് ബസ് ഗോ കാർഡും, പഴങ്ങളും വിതരണം ചെയ്തു. ശക്തമായ ചൂട് അനുഭവപ്പെടുന്ന അടുത്ത മൂന്നു മാസക്കാലം വിവിധ ലേബർ ക്യാമ്പുകളിൽ ഗോ കാർഡുകൾ വിതരണം ചെയ്യുമെന്ന് ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ഭാരവാഹികൾ അറിയിച്ചു.
Read More

നിയുക്ത കെപിസിസി പ്രസിഡന്റ്‌ അഡ്വ :സണ്ണി ജോസഫ് എംഎൽഎ യെ ഐ.വൈ.സി.സി ബഹ്‌റൈൻ അഭിനന്ദിച്ചു

കെപിസിസിയുടെ നിയുക്ത പ്രസിഡന്റ്‌ ആയി നിയോഗിക്കപ്പെട്ട അഡ്വ : സണ്ണി ജോസഫ് എംഎൽഎ യെ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അഭിനന്ദിച്ചു. സംഘടന, പാർലിമെന്ററി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കണ്ണൂർ ഡിസിസി പ്രസിഡന്റ്‌, യുഡിഎഫ് കണ്ണൂർ ജില്ല ചെയർമാൻ അടക്കം, പേരാവൂരിൽ കെ കെ ശൈലജ ടീച്ചർ മത്സരിച്ച തിരഞ്ഞെടുപ്പിൽ വിജയിച്ചു എം എൽ എ ആയതടക്കമുള്ള ശ്രദ്ധേയമായ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചതിൽ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പുതു നിയോഗം നാടിനും, പാർട്ടിക്കും […]
Read More