BMC News Desk

കൈറോ സൂപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെ ആദ്യത്തെ മിനി സൂപ്പർമാർക്കറ്റ് ശാഖ ഉൽഘാടനം ചെയ്തു

കൈറോ സൂപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെ ആദ്യത്തെ മിനി സൂപ്പർമാർക്കറ്റ് ശാഖ ഉൽഘാടനം ചെയ്തു. സീഫ് ഡിസ്ട്രിക്ട് റിട്സ് കാൾട്ടൻ ഹോട്ടലിനു സമീപത്തായി ഹസ്സൻ ഈദ് ബുക്കമസ് (ബഹ്‌റൈൻ പാർലിമെന്റ് അംഗം )ജനങ്ങൾക്കായി തുറന്നുകൊടുത്തു. മികച്ചരീതിയിലുള്ള കസ്റ്റമർ സർവീസും,മിനിമം സമയമെടുത്തുകൊണ്ട് ഉപഭോക്താക്കളിലേക്ക് ആവശ്യ സാധനങ്ങളുടെ ഡെലിവറിയും, ഗുണമെന്മയുള്ള ഉലപ്പന്നങ്ങളും സ്ഥാപനത്തിന്റെ മേന്മയായിരിക്കുമെന്ന് ടീം കൈറോ പത്ര കുറിപ്പിലൂടെ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കും ഡെലിവറിക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ് 17223369 Whats app 39447555
Read More

ഹോപ്പ് ബഹ്റൈൻ പത്താം വാർഷികം മെയ് 16 ന് ഇന്ത്യൻ ക്ലബ്ബിൽ;ചന്ദ്രൻ തിക്കോടി ബഹ്‌റൈനിലെത്തി

ബഹ്‌റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്‌റൈൻ പത്താം വാർഷികം ആഘോഷിക്കുന്നു. മെയ് 16 വെള്ളിയാഴ്ച്ച വൈകിട്ട് 7.00 മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി പ്രശസ്‌ത വയലിനിസ്റ്റ് അപർണ്ണ ബാബുവിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ ഷോയും മറ്റ് കലാ പരിപാടികളും അരങ്ങേറും. യു എ ഇ യിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി പരിപാടിയിൽ മുഖ്യാഥിതിയായി പങ്കെടുക്കും. കൂടാതെ പരിപാടിയിൽ […]
Read More

യുഎൻഎ – നേഴ്സസ് ഫാമിലി ബഹ്‌റൈൻ നേഴ്സസ് ഡേ ആഘോഷം സംഘടിപ്പിച്ചു

യുഎൻഎ നേഴ്സസ് ഫാമിലി ബഹ്‌റൈൻ നേഴ്സസ് ഡേ ആഘോഷങ്ങൾ മെയ് 12 നു കേരള കാത്തോലിക് അസോസിയേഷൻ ഹാളിൽ നടന്നു . വൈകുന്നേരം 7 നു ബഹ്‌റൈൻ പാര്ലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് ബുഖാമസ് (എം പി ) പരിപാടി ഉൽഘാടനം ചെയ്തു .   നേഴ്സസ് ഫാമിലി പ്രസിഡന്റ് ജിബി ജോൺ വർഗീസ് അധ്യക്ഷയായ ചടങ്ങിൽ സെക്രട്ടറി അരുൺജിത്ത് എ പി സ്വാഗതം ആശംസിച്ചു . ബഹ്‌റൈനിലെ സാമൂഹിക സാംസകാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ […]
Read More

ബഹ്‌റൈൻ കേരളീയ സമാജം നോർക്ക ഓപ്പൺ ഫോറം സംഘടിപ്പിച്ചു

ബഹ്റൈനിലെ പ്രവാസികേരളീയര്‍ക്കായി ബഹ്‌റൈൻ കേരളീയ സമാജം നോർക്ക റൂട്ട്‌സുമായി ചേർന്ന് സംഘടിപ്പിച്ച ഓപ്പൺ ഫോറം സമാജം ബാബു രാജൻ ഹാളില്‍ നടന്നു.നോര്‍ക്ക റൂട്ട്സിനെ പ്രതിനിധീകരിച്ച് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ.ഒ അജിത് കോളശ്ശേരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഓപ്പൺ ഹൗസിൽ ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരും വിവിധ സംഘടന പ്രതിനിധികളും തൊഴിലാളികളുമടക്കം നിരവധി പേർ പങ്കെടുത്തു. പ്രവാസികേരളീയര്‍ക്കായി നോര്‍ക്ക വകുപ്പും ഫീല്‍ഡ് ഏജന്‍സിയായ നോര്‍ക്ക റൂട്ട്സും മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ചും […]
Read More

ഹൃദയത്തെ അറിയാൻ “ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സി.പി.ആർ (കാർഡിയോ പൾമോണറി റെസസിറ്റേഷൻ) ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ഹൃദ്രോഗത്തിന്റെ പ്രാധാന്യവും അതെങ്ങനെ തടയാം എന്നും ഹൃദയ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിൻ്റെയും ഭാഗമായി സംഘടിപ്പിച്ച “ഹൃദയത്തെ അറിയാൻ ” എന്ന പരിപാടിയിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ നിന്നുള്ള വിദഗ്ദർ പങ്കെടുത്തു. ഡോ.ബാബു രാമചന്ദ്രൻ,ഫ്രീഡ സെക്വേറ, ബിൻസൺ മാത്യു എന്നിവർ പ്രാഥമിക ചികിത്സയെക്കുറിച്ച് വിശദീകരിക്കുകയും കാണികൾക്ക് പരിശീലനം നൽകുകയും ചെയ്തു. സമാജം വൈസ് പ്രസിഡൻ്റ് ദിലീഷ് കുമാറിൻ്റെ […]
Read More

സിബി എസ് ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷ വന്നപ്പോൾ ഏഷ്യൻ സ്കൂളിന് തിളക്കമാർന്ന വിജയം

സിബി എസ് ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ ഏഷ്യൻ സ്കൂളിന് തിളക്കമാർന്ന വിജയം. ഹ്യുമാനിറ്റീസ് വിഭാഗത്തിലെ ലാവണ്യ മനോജ് 97.6% മാർക്ക് നേടി സ്കൂൾ ടോപ്പർ ആയി . ലാവണ്യക്ക് സൈക്കോളജിയിൽ മുഴുവൻ മാർക്കും ലഭിക്കുകയും , പൊളിറ്റിക്കൽ സയൻസിൽ 97 മാർക്കോടെ , എല്ലാ വിഷയങ്ങളിലും A1 ഗ്രേഡും കരസ്ഥമാക്കി.നസ്മിൻ രജക് ഷെരീഫ് 97% മാർക്ക് നേടി, രണ്ടാം റാങ്കോടെ കൊമേഴ്‌സ് സ്ട്രീമിൽ ഒന്നാമതെത്തി. മാർക്കറ്റിംഗിൽ 100, അക്കൗണ്ടൻസിയിൽ 96, […]
Read More

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷൽ ഏഷ്യൻ സ്കൂളിലെ കുട്ടികൾ ഉജജ്വല്ല വിജയം കരസ്ഥമാക്കി

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷൽ ഏഷ്യൻ സ്കൂളിലെ കുട്ടികൾ ഉജജ്വല്ല വിജയം കരസ്ഥമാക്കി.305 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 202 പേർ ഡിസ്റ്റിംഗഷൻ കരസ്ഥമാക്കി. , 97.8% മാർക്കോടെ അഖ്സ സുലാസ് സ്കൂൾ ടോപ്പറായി,തൃഷിതനാഗ സവ്യ ശ്രീ ദേവരകൊണ്ട 97.4% മാർക്ക് നേടി രണ്ടാം സ്ഥാനവും,ഷാന ദേവ് ദേവകുമാർ സാമുവലും താമരൈ ഗണേഷ് കുമാറും 97.2% മാർക്കോടെ മൂന്നാം സ്ഥാനവും നേടി. ഉന്നത വിജയം കരസ്ഥമാക്കിയ ഏഷ്യൻ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പ്രിൻസിപ്പൽ മോളി മാമ്മൻ, ചെയർപേഴ്സൺ എലിസബത്ത് […]
Read More

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്കൂളിന് ശ്രദ്ധേയമായ വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്കൂളിന് ശ്രദ്ധേയമായ വിജയം . 12-ാം ക്ലാസ് പരീക്ഷ എഴുതിയ 207 വിദ്യാർത്ഥികളിൽ ,130 ഡിസ്റ്റിംഗ്ഷനുകൾ ഉൾപ്പെടെ 199 പേർക്ക് ഫസ്റ്റ് ക്ലാസ് ലഭിച്ചു. സയൻസ് വിഭാഗത്തിൽ ശ്രേയ സിന്ധു ഗോപകുമാർ 95.2% എന്ന സ്കോറുമായി ഒന്നാം സ്ഥാനം നേടി. , ഗായത്രി റാണി അരുൺ 95 ശതമാനത്തോടെ രണ്ടാം സ്ഥാനവും വാണി ശർമ്മ 94.6% തോടെ മൂന്നാം സ്ഥാനവും നേടി. കൊമേഴ്‌സ് വിഭാഗത്തിൽ അസ്ന സുമൻ […]
Read More

സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്കൂളിന് 100% വിജയം

സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്കൂളിന് 100% വിജയം . പരീക്ഷ എഴുതിയ 202 വിദ്യാർത്ഥികളിൽ 129 ഡിസ്റ്റിംഗ്ഷൻ ഉൾപ്പെടെ 183 പേർ ഫസ്റ്റ് ക്ലാസ് നേടി നഹ്രീൻ മറിയം ഷമീർ 97.8% മാർക്ക് നേടി സ്കൂൾ ടോപ്പർ ആയി . രണ്ടാം സ്ഥാനത്തിന് 96.8% മാർക്കോടെ സമീഹ അഫ്ര അൻസറും പേൾ ഫീബെ മാത്യുവും അർഹരായി 96.6% മാർക്കോടെ മൈക്കൽ പ്രിൻസ് മൂന്നാം സ്ഥാനം നേടി. സ്കൂൾ ചെയർമാൻ ഡോ. ജാൻ […]
Read More

പൊലീസ് ആണെന്ന് പറഞ്ഞ് തട്ടിപ്പു നടത്തി;എറണാകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. തടിയിട്ടപറമ്പ് പൊലിസാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥൻ സലീം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർഥ് എന്നിവരാണ് പിടിയിലായത്.പരാതിക്കാരനിൽ നിന്ന് 56000 രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്.ഇയാൾ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More