BMC News Desk

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ബഹ്‌റൈൻ കേരള കോൺഗ്രസ് അനുശോചിച്ചു

പാവങ്ങളുടെയും അശേരണരുടെയും ആശാ കേന്ദ്രമായിരുന്ന പിതാവിന്‍റെ നിരീക്ഷണം നാനാജാതി മത സ്ഥർക്കും വലിയ ആശ്വസമായിരുന്നു. പരിത സ്ഥിതിയെ കുറിച്ചുള്ള ആകുലതകളും, പ്രവാസികളെ കുറിച്ചുള്ള കരുതലും, പാവങ്ങളോടുള്ള ചേർത്തു നിൽപ്പും, ലോക ശ്രേദ്ധ ആകർഷിച്ചിരുന്നു. ആഡംബര ജീവിതത്തെ അകറ്റിനിർത്തി സാധാരണക്കാരെ പോലുള്ള ജീവിതം പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടം ഇവയെല്ലാം പാപ്പായെ വ്യത്യസ്തമാക്കി. ദേശീയ പ്രസിഡണ്ട് പൊൻകുന്നം സോബി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജിം സെബാസ്റ്റ്യൻ, ജോസഫ് മീൻകുന്നം, മധു രവി,പ്രസാദ് കണ്ണൂർ,ഷമീർ,സിനോജ്, മാത്യു […]
Read More

ഫ്രാൻസിസ് മാർപ്പാപ്പയുടെ വേർപാടിൽ അനുശോചനം അർപ്പിച്ച് ;ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം അഡ്ഹോക്ക് കമ്മറ്റി

ആഗോള കാത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വേർപാടിൽ ബി.എം.ഡി.എഫ് അനുശോചനം രേഖപ്പെടുത്തി. അർജന്റീനക്കാരനും ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ പോപുമായ മാർപ്പാപ്പ നിരവധി നന്മയുള്ള മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് ചരിത്രലിപികളിൽ മായാതെ നിൽക്കുമെന്ന് ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം അഡ്ഹോക്ക് ഭരണസമിതി വാർത്താ കുറിപ്പിൽ അറിയിച്ചു
Read More

മാർപാപ്പയുടെ വിയോഗം: ദുഃഖത്തിൽ പങ്കുചേർന്ന് ബഹ്‌റൈനും

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ ഭരണാധികാരികൾ ‘ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈ സ അൽ ഖലീഫ, കിരീടവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ തങ്ങളുടെ ആദരാഞ്ജലികൾ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനെ അറിയിച്ചു . ബഹ്റൈൻ മന്ത്രിസഭയും അനുശോചനം രേഖപ്പെടുത്തി. ലോകമെമ്പാടും സമാധാനം, സഹവർത്തിത്വം, എന്നിവ വളർത്തിയെടുക്കുന്നതിനുള്ള മാർപാപ്പയുടെ നിരന്തരമായ ശ്രമങ്ങളെയും മന്ത്രിസഭ പ്രശംസിച്ചു.
Read More

42 വർഷങ്ങൾക്കു ശേഷം മലയാളി പ്രവാസി നാടാണയുന്നു. പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് ഒരു പൊൻതൂവൽ കൂടി

തിരുവനന്തപുരം സ്വദേശിയായ ഗോപാലൻ ചന്ദ്രൻ എന്ന ബഹ്‌റൈൻ പ്രവാസിയാണ് 42 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരികെ പോകുന്നത്. 1983 ആഗസ്റ്റ് പതിനാറാം തീയതി ഒരുപാട് പ്രതീക്ഷകളോടെ ബഹ്‌റൈനിൽ എത്തിയ ഗോപാലൻ ഒരു സ്പോൺസറുടെ കീഴിൽ ജോലി ചെയ്തു വരുന്നതിനിടെ ആ സ്പോൺസർ മരിച്ചു പോവുകയും ഗോപാലന്റെ പാസ്പോർട്ടും മറ്റു രേഖകളും കാണാതാവുകയും ചെയ്തു . അതിനുശേഷം കുടുംബത്തിനും അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. 2020ൽ അദ്ദേഹം തടവിൽ ആവുകയും ചെയ്തു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി […]
Read More

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി

ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയും എല്ലാവരുടെയും നന്മയും സുരക്ഷയും ആഗ്രഹിച്ച ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കഴിഞ്ഞവർഷം ഡിസംബറിൽ വത്തിക്കാനിൽ വെച്ച് നടന്ന സർവ്വമത സമ്മേളനത്തിൽ മാർപാപ്പയുടെ അനുഗ്രഹ പ്രഭാഷണം എല്ലാവർക്കും പ്രചോദനമായിരുന്നുയെന്നും അനുശോചന സന്ദേശത്തിൽ സൊസൈറ്റി അറിയിച്ചു.
Read More

മലയാളിയേയും, മലയാളത്തെയും ഏറെ സ്നേഹിച്ച പിതാവ് – ബിനു കുന്നന്താനം.

ആഗോള കത്തോലിക്കാ സഭയുടെ ആത്മീയ പരമമേലധ്യക്ഷൻ ആയിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ മലയാളിയേയും, മലയാളത്തെയും ഏറെ സ്നേഹിച്ച പിതാവ് ആയിരുന്നു എന്ന് ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം അനുസ്മരിച്ചു. റോമിൽ ഇന്ത്യയുടെ സഭാകാര്യങ്ങളിൽ മാർപ്പാപ്പയെ സഹായിച്ചിരുന്ന കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശി ആയിരുന്ന വൈദികനെ സഭയുടെ ചരിത്രത്തിൽ നാളിത് വരെ കേട്ടിട്ടില്ലാത്ത പുതിയ ചരിത്രം നിർമ്മിച്ചുകൊണ്ട് ബിഷപ്പ് ആയും, കർദീനാൾ പദവിയിലേക്കും ഒന്നിച്ച് ഉയർത്തി മാർ ജോർജ് കൂവക്കാട് പിതാവ് ആയി തിരഞ്ഞെടുത്തത് മലയാള നാടിനോട് […]
Read More

സ്നേഹം കൊണ്ട് ലോകം കീഴടക്കിയ ആത്മീയ നേതാവായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ – രാജു കല്ലുംപുറം

ദൈവീക സ്നേഹം ലോകത്തിന് പ്രദാനം ചെയ്ത മഹാനായ ആത്മീയ നേതാവായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയെന്ന് ഒഐസിസി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം അനുസ്മരിച്ചു. യുദ്ധവും, ആക്രമണവും ഇല്ലാത്ത ഒരു ലോകം സ്വപ്നം കണ്ട മഹാനായ നേതാവ് ആയിരുന്നു അദ്ദേഹം. ഒരു മതത്തിന്റെ നേതാവ് എന്നതിൽ ഉപരിയായി എല്ലാ മനുഷ്യരെയും ഒന്നായി കാണുവാനും, സഭ മനുഷ്യന്റെ ഉന്നമനത്തിനു വേണ്ടിയായിരിക്കണം പ്രവർത്തിക്കുന്നത് എന്നും ലോകത്തോട് വിളിച്ചു പറഞ്ഞ നേതാവായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ എന്നും രാജു കല്ലുംപുറം അനുസ്മരിച്ചു.
Read More

ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗം തീരാ നഷ്ടം – ഒഐസിസി

ആഗോള കത്തോലിക്കാ സഭയുടെ ആത്മീയ നേതാവും റോമിന്റെ ഭരണാധികാരിയുമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗം ലോക സമാധാന ശ്രമങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സമൂഹത്തിന് തീരാ നഷ്ടം ആണെന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുസ്മരിച്ചു. യുദ്ധത്തിലും, ആക്രമണത്തിലും അഭിരമിക്കുന്ന ഭരണാധികാരികൾ ഉള്ള ലോകത്ത് വലിപ്പത്തിന്റെ കാര്യത്തിൽ ഏറ്റവും ചെറിയ രാജ്യമായ റോം എന്ന രാജ്യത്തിന്റെ ഭരണാധികാരിയുടെ വാക്കുകളെ മുഖവിലക്ക് എടുക്കാതെ മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യം ആണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ സമാധാന ശ്രമങ്ങൾ മൂലം ഉണ്ടായത്.ലോകത്തിലെ പാർശ്വവത്കരിക്കപെട്ട സമൂഹത്തിന് […]
Read More

മാർപാപ്പയുടെ വിയോഗത്തിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി

ക്രൈസ്തവ വിശ്വാസത്തിന്റെ ആഗോള തലത്തിൽ സമാധാനവും സഹവർത്തിത്വവുമെല്ലാം പ്രതിനിധീകരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം വലിയ നഷ്ടമാണെന്ന് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ അറിയിച്ചു.മനുഷ്യസ്നേഹവും ആത്മീയതയും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം സമൂഹത്തിന് പുതിയ മൂല്യബോധവും മാനവികതയുടെയും കരുണയുടെയും പാതയിലേക്കുള്ള ദിശയും നൽകുന്നതായിരുന്നു.2022-ൽ ബഹ്‌റൈൻ സന്ദർശിച്ച മാർപാപ്പ, മതസൗഹാർദത്തിന്റെയും ആഗോള ഐക്യത്തിന്റെയും പ്രതീകമായി മുന്നോട്ട് വന്നിരുന്നു. ഈ സന്ദർശനം ഇവിടത്തെ പ്രവാസികളുടെയും വിശ്വാസികളുടെയും ഹൃദയങ്ങളിൽ ഇന്നും അഗാധമായ ഓർമകളായി നിലനിൽക്കുന്നു.ഏറ്റവും ഒടുവിലെ ഈസ്റ്റർ സന്ദേശത്തിലും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്ക് ഒപ്പമാണ് […]
Read More

ഈദ്,വിഷു, ഈസ്റ്റർ, മെയ്‌ ദിനം ആഘോഷം

കണ്ണൂർ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ 02.05.2025 വെള്ളിയാഴ്ച കാലത്തു 10മണി മുതൽ ബഹ്‌റൈൻ മീഡിയ സിറ്റിയിൽ (BMC)വെച്ച് കുടുംബസംഗമവും അതോടനുബന്ധിച്ചു സർഗ്ഗവേദി കുടുംബഗങ്ങളും ബഹ്‌റൈനിലെ ബിഎംസി യിലെ കലാകാരൻമാരും അവതരിപ്പിക്കുന്ന വിവിധ ഇനം കലാപരിപാടികളും വിനോദ പരിപാടികളും നടത്തപ്പെടുന്നു.കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം കൺവീനർ സന്തോഷ് കൊമ്പിലത്തിനെ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടേണ്ടതാണ് 39904069. പ്രസിഡന്റ്‌ ബേബി ഗണേഷ് ,സെക്രട്ടറി. ബിജിത്ത്
Read More