മാനവ സൗഹാർദ സന്ദേശം വിളിച്ചോതി ഐ.വൈ.സി.സി ബഹ്‌റൈൻ ഇഫ്താർ.
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ( ഐ.വൈ.സി.സി ബഹ്‌റൈൻ ) ഇഫ്താർ സദസ്സ് സംഘടിപ്പിച്ചു. സെഗയ കെസിഎ ഹാളിൽ നടന്ന സംഗമത്തിൽ മാനവ സൗഹാർദത്തിന്റെ ഉദാത്ത മാതൃക വിളിച്ചോതി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി ആളുകൾ പങ്കെടുത്തു. ജാതിയുടെയും മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും അതിരുകൾ ഇല്ലാതെ മനുഷ്യർ ഒത്തുകൂടുന്ന ഇതുപോലെയുള്ള സ്നേഹ സൗഹാർദ കൂട്ടായ്മകൾ ആണ് ഇന്നത്തെ അനിവാര്യത എന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ സമസ്ത […]









