ബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ബഹ്‌റൈൻ വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മനാമ എമിറേറ്റ്സ് ടവർ എക്സ്പ്രസ്സ് റെസ്റ്ററന്റ് പാർട്ടി ഹാളിൽ വെച്ചു നടന്ന സംഗമത്തിൽ അസോസിയേഷൻ മെമ്പർമാരും ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു. ഇഫ്താർ മീറ്റിനോടാനുബന്ധിച്ചു നടന്ന ഔദ്യോഗിക ചടങ്ങ് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ശ്രീ ചെമ്പൻജലാൽ ഉത്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് നടക്കുന്ന ഇഫ്താർ സംഗമങ്ങളും മറ്റുള്ള കൂടിച്ചേരലുകളും നാട്ടിലും മാതൃകയാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം സംഗമങ്ങളിൽ പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള […]









