പ്രവാസികൾക്കു അർഹതപ്പെട്ട പെൻഷൻ എത്രയും വേഗം നൽകണമെന്ന് ബഹ്‌റൈൻ കെഎംസിസി.
കേരള പ്രവാസി നിധി പെൻഷൻ വീണ്ടും ഒരു മാസമായി മുടങ്ങിയിരിക്കുകയാണ് , നവംബർ 5 നു ലഭിക്കേണ്ട പെൻഷൻ ഇതുവരെ കിട്ടിയിട്ടില്ല. ഓരോ ആളുകൾക്കും അർഹതപ്പെട്ട മുഴുവൻ പെൻഷനും നൽകണമെന്നും അത് മാസത്തിലെ അഞ്ചാം തിയ്യതി നിർബന്ധമായും നൽകണമെന്ന് കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഏ പി ഫൈസൽ, ജനറൽ സെക്രട്ടറി, ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു. നേരത്തെ രണ്ടു തവണ പെൻഷൻ മുടങ്ങിയപ്പോൾ മാധ്യമങ്ങളുടെയും, നിരവധി പ്രവാസി സംഘടനകളുടെയും , കെഎംസിസി യുടെയും നിരന്തര ആവശ്യപ്രകാരം […]









