BMC News Desk

ബഹ്‌റൈൻ പ്രതിഭ സ്നേഹമധുരം 2023 കേക്ക് ചലഞ്ച് ആരംഭിച്ചു.

ബഹ്‌റൈൻ പ്രതിഭ മനാമ യൂണിറ്റ് സംഘടിപ്പിക്കുന്ന ‘സ്നേഹമധുരം 2023’ കേക്ക് ചലഞ്ച് ആരംഭിച്ചു. ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങൾ സുബൈർ കണ്ണൂർ, എൻ.വി. ലിവിൻ കുമാർ എന്നിവർ ചേർന്ന് മനാമ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് നൽകിയാണ് ക്യാംപെയ്ൻ ഉദ്‌ഘാടനം നിർവഹിച്ചത്. പ്രതിഭ മനാമ യൂണിറ്റ് കമ്മറ്റി അംഗങ്ങൾ ബാബു കെകെ, ശശി വള്ളിൽ, രാജേഷ് അറ്റാച്ചേരി , രൂപേഷ് , മുരളീകൃഷ്ണൻ , വിഞ്ചു എന്നിവർ സന്നിഹിതരായിരുന്നു. ജീവകാരുണ്യ സന്ദേശം ഉയർത്തിപ്പിടിച്ച് ഈസ്റ്റർ വിഷു ഈദ് […]
Read More

നാലു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം യു.എ.ഇ യിൽ എത്തും.

ദുബൈ: യു.എ.ഇ. സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം മേയ് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിലെത്തും. നാല് ദിവസത്തെ സന്ദർശനത്തിനായാണ് മുഖ്യമന്ത്രി എത്തുന്നത്. അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്‌മെന്റ് പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രിയും സംഘവും എത്തുന്നത്. നാലുദിവസവും വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. സർക്കാരിന്റെ രണ്ടാംവാർഷികത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ മേയ് ഏഴിന് വൈകീട്ട് ഏഴുമണിക്ക് നാഷണൽ തീയേറ്ററിൽ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് ഇതിന് മുമ്പും അബുദാബിയിൽ വന്നിണ്ടെങ്കിലും ആദ്യമായാണ് […]
Read More

ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ; മാനദണ്ഡങ്ങള്‍ക്ക് പിന്നാലെ പുതിയ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂ ഡൽഹി: കയറ്റുമതി ചെയ്യുന്ന മാംസങ്ങൾക്കും മാംസ ഉത്പന്നങ്ങൾക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെ പുതിയ നിർദ്ദേശവുമായി കേന്ദ്ര സര്‍ക്കാർ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ഉത്പാദിപ്പിക്കുകയും സംസ്കരണം നടത്തുകയും ചെയ്താൽ മാത്രമേ ഹലാൽ മുദ്രയോടെ മാംസങ്ങളും മാംസ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യാൻ സാധിക്കൂ എന്ന് കേന്ദ്ര സര്‍ക്കാര്‍. പുറത്തിറക്കിയ വിജ്ഞാപനത്തിൽ പോത്തിറച്ചി, മത്സ്യം, ചെമ്മരിയാടുകളുടെയും കോലാടുകളുടെയും മാംസം, സോസേജുകൾ, മാംസത്തിന്റെ മറ്റു ഉൽപ്പന്നങ്ങളും ഉൾപ്പെടും. ഹലാൽ നിബന്ധനകൾ ഉള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി […]
Read More

പ്രത്യാശയുടെ പ്രതീക്ഷയായി ഇന്ന് ഈസ്റ്റർ; യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ലോകമെമ്പാടുമുള്ള വിശ്വാസികൾ

ഇന്ന് യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ദിനം. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണാര്‍ത്തം ലോകമെമ്പാടുമുളള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്ററായി കൊണ്ടാടുന്നു. ലോകരക്ഷകനായി പിറന്ന യേശുക്രിസ്തു കുരിശു മരണത്തിന് ശേഷം മൂന്നാം നാള്‍ കല്ലറയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റുവെന്നും ശേഷം സ്വര്‍ഗ്ഗാരോഹണം ചെയ്തുവെന്നുമാണ് ക്രൈസ്തവ വിശ്വാസം. കുരിശ് മരണം വരിച്ച ദുഃഖ വെള്ളിക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് വിശ്വാസികള്‍ ഈസ്റ്ററായി ആഘോഷിക്കുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്തുവിന്റെ ത്യാഗത്തെയും സഹനത്തെയും ഓര്‍ക്കുകയും ആ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിക്കുകയും ചെയ്യുന്നു. 50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ പ്രത്യാശയുടെ […]
Read More

സാറാറേച്ചൽ അജിവർഗ്ഗീസിന്റെ സംസ്കാരം ഏപ്രിൽ 10 ന് നടക്കും.

ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ​ദി​വ​സം ബഹ്റൈനിൽ അ​ന്ത​രി​ച്ച ഏഷ്യൻ സ്കൂൾ വിദ്യാർഥിനി സാ​റാ റേ​ച്ച​ൽ അ​ജി വ​ർ​ഗ്ഗീ​സി​ന്റെ (14) മൃ​ത​ദേ​ഹം ഇ​ന്നലെ മ​നാ​മ സേ​ക്ര​ഡ് ഹാ​ർ​ട്ട് ച​ർ​ച്ചി​ൽ ഉ​ച്ചയ്ക്ക് 1.45 മു​ത​ൽ 3മണിവരെ പൊ​തു​ദ​ർ​ശ​നത്തിന് വച്ചു.രാത്രി 8.45 ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടു. തുടർന്ന് രാവിലെ 3.45ഓടെ നെടുമ്പാശ്ശേരി എയർ പോർട്ടിൽ എത്തിച്ച് സ്വദേശത്ത് കൊണ്ട് പോയി.സംസ്‌കാരം പത്തനംതിട്ട മാടവന സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ ഏപ്രിൽ 10 ന് നടക്കും. വ്യാഴാഴ്ച്ച വൈകിട്ട് കുട്ടിക്ക് […]
Read More

സാ​റാറേ​ച്ച​ൽ അ​ജിവ​ർ​ഗ്ഗീ​സി​ന്റെ മൃ​ത​ദേ​ഹം ഇ​ന്ന് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും.

  ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ബഹ്റൈനിൽ അ​ന്ത​രി​ച്ച ഏഷ്യൻ സ്കൂൾ വിദ്യാർഥിനി സാ​റാറേ​ച്ച​ൽ അ​ജിവ​ർ​ഗ്ഗീ​സി​ന്റെ (14) മൃ​ത​ദേ​ഹം ഇ​ന്ന് മ​നാ​മ സേ​ക്ര​ഡ് ഹാ​ർ​ട്ട് ച​ർ​ച്ചി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും. ഉ​ച്ച ക​ഴി​ഞ്ഞ് 1.45 മു​ത​ൽ 3വ​രെയാണ് പൊ​തു​ദ​ർ​ശ​നം.
Read More

അൽറബിഹ് മെഡിക്കൽ സെന്ററിന്റെ ആദ്യ ശാഖ മനാമയിൽ പ്രവർത്തനം ആരംഭിച്ചു.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം നിർവ്വഹിച്ചു.

ആതുര സേവന രംഗത്ത് 13 വർഷത്തെ സേവന പരിചയമുള്ള അൽ റബിഹ് മെഡിക്കൽ ഗ്രൂപ്പിന്റ ബഹ്‌റൈനിലെ എട്ടാമത്തേതും, മെഡിക്കൽ സെന്ററിൽ മേഖലയിലെ പ്രഥമ സംരംഭവുമായ അൽറബിഹ് മെഡിക്കൽ സെന്റർ എന്ന പുതിയ സ്ഥാപനം മനാമ ബസ് സ്റ്റാൻഡിന് മുൻവശത്തായി ഇന്ന്, ഏപ്രിൽ 7ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിമുതലാണ് പ്രവർത്തനം ആരംഭിച്ചത്.മെഡിക്കൽ സെന്ററിന്റെ ആദ്യ ശാഖയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലിശിഹാബ് തങ്ങൾ നിർവ്വഹിച്ചു.സാധരക്കാരനക്കാർക്ക് ഉൾപ്പെടെ താങ്ങവുന്ന മിതമായ നിരക്കിൽ ഉയർന്ന നിലവാരമുള്ള അത്യാധുനിക സജ്ജീകരണങ്ങളോടെ ഒരുക്കിയ […]
Read More

നവഭാരത് ബബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

നവഭാരത് ബഹറിനിന്റെ തമിഴ് ഘടകത്തിന്റെ നേതൃത്വത്തിൽ മുഹറഖ് കിംങ്ങ് അഹമദ് മെഡിക്കൽ കോളേജ്ജിൽ രക്തദാന ക്യാമ്പ് നടന്നു. കേരള, ആന്ധ്രാപ്രദേശ്, കർണ്ണാടക, ഉത്തരേന്ത്യൻ, ഘടകങ്ങളിലെ ഒട്ടനവധി പേർ പങ്കെടുത്തു. പുണ്യ മാസത്തിൽ സഹജീവി കാരുണ്യത്തിന്റെ സന്ദേശം നൽകി കൊണ്ട് ജീവദാനം തന്നെയാണ് രക്തദാനം എന്ന് നവഭാരത് ന്റെ രക്ഷാധികാരിയായ പ്രദീപ് ജീ സഹപ്രവർത്തകരെ ഓർമ്മിപ്പിച്ചു. ജീവിക്കുന്ന ഇടങ്ങളിലെ സമൂഹത്തിന് തങ്ങളാൽ കഴിയുന്ന . സേവനങ്ങൾ ചെയ്യുന്ന ഭാരതീയർ ഏതൊരു രാജ്യക്കാരനും മാതൃകയാണെന്ന് കേന്ദ്ര കമ്മിറ്റി സെക്രട്ടറി റിതു […]
Read More

ഇന്ത്യയിൽ കുതിച്ചുയർന്ന് കൊവിഡ്; പ്രതിദിന കേസുകൾ 6000 കടന്നു.

രാജ്യത്ത് പ്രതിദിന കേസുകൾ കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6050 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 13 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 3.39 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിക്കുമ്പോഴും ആശ്വസിക്കാവുന്ന രീതിയിലുള്ളതല്ല ഇന്ത്യയിലെ പ്രതി ദിന കൊവിഡ് നിരക്ക്. കഴിഞ്ഞ ദിവസം 5335 കേസുകളായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടുകൂടി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 25587 ആയി ഉയർന്നു. ഒരു ആഴ്ച […]
Read More

എയർ കേരള സ്വന്തമാക്കി മലയാളി ട്രാവൽ ഉടമ.സംസ്ഥാന സർക്കാരുമായി കൈകോർക്കാൻ തയാറാണെന്നും മലയാളി വ്യവസായി

ദുബായ്: കേരളത്തിന്റെ സ്വന്തം വിമാന സർവീസായി എയർ കേരള യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാരുമായി കൈകോർക്കാൻ തയാറായി സ്മാർട് ട്രാവൽ ഏജൻസി ചെയർമാൻ അഫി അഹമ്മദ്. എയർ കേരള രൂപീകരണ നീക്കം സജീവമാക്കി എയർ കേരള ഡോട്ട് കോം എന്ന വെബ്സൈറ്റ് ഡൊമയിൻ സ്മാർട് ട്രാവൽ വാങ്ങി. മലയാളികളുടെ തന്നെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന 1971 എന്ന കമ്പനിയുടെ കീഴിലെ എക്സിക്യൂട്ടീവ് ബാച്ചിലേഴ്സ് ഡോട്ട് കോം എന്ന ഡൊമയിൻ വിൽപന സ്ഥാപനത്തിന്റെ കൈവശമായിരുന്ന എയർ കേരളയുടെ പേരിലുള്ള ഡൊമയിൻ 10 […]
Read More