BMC News Desk

ഇന്ത്യൻ ഒളിമ്പ്യൻ പി ടി ഉഷ ബഹ്റൈനിൽ എത്തി;ബഹ്‌റൈൻ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു

ബഹ്‌റൈനിൽ എത്തിയ ഇന്ത്യൻ ഒളിമ്പ്യൻ പി ടി ഉഷയെ ബഹ്‌റൈൻ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു . അംബാസിഡറുടെ വസതിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ടീം ഒഫീഷ്യൽസ്, മറ്റ് പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുത്തു . ഏഷ്യൻ യൂത്ത് ഗെയിംസ് 2025 ൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമംഗങ്ങൾക്ക് കരുത്തേകാനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് രാജ്യ സഭ എം പിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റുമായ പിടി ഉഷ ബഹ്റൈനിൽ എത്തിയത്.
Read More

അക്ഷരമാണ് പ്രതിരോധം പ്രവാസി വായന പ്രചരണ ക്യാമ്പയിന് തുടക്കം

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) മുഖപത്രമായ പ്രവാസി വായന പ്രചാരണ ക്യാമ്പയിൻ – 2026 ന് തുടക്കമായി. ”അക്ഷരമാണ് പ്രതിരോധം’ ശീർഷകത്തിൽ നവംബർ 30 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ പ്രഖ്യാപനം കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി തങ്ങൾ നിര്വ്വഹിച്ചു.പ്രവാസ ലോകത്ത് പ്രിന്റ് ചെയ്യുന്ന ഏക മലയാളി മാസികയായ പ്രവാസി വായന പന്ത്രണ്ട് വർഷങ്ങളായി ബഹ്റൈനിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചു വരുന്നു. പ്രവാസ ലോകത്ത് മലയാളികളുടെ […]
Read More

ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ; ജഴ്‌സി പ്രകാശനം നടത്തി

ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ ഒക്ടോബർ 31 ന് വെള്ളിയാഴ്ച്ച പകലും രാത്രിയുമായി നടക്കും. ബഹ്‌റൈനിലെ പ്രമുഖ പന്ത്രണ്ട് അസ്സോസിയേഷനുകളാണ് സിഞ്ചിലെ അൽ അഹ്ലി ക്ലബ് ഗ്രൗണ്ടിൽ മത്സരിക്കുക. മത്സരങ്ങൾക്ക് മുന്നോടിയായി ഒഫീഷ്യൽ ജഴ്‌സി പ്രകാശനം നടത്തി. ബി എം സി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹോപ്പ് പ്രീമിയർ ലീഗ് കമ്മറ്റി അംഗങ്ങളും ബ്രോസ് ആൻഡ് ബഡ്ഡീസ് ടീമും ചേർന്ന് ഒഫീഷ്യൽ ജഴ്‌സി പ്രകാശനം ചെയ്‌തു. ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ മുഖ്യ പ്രായോജകർ ജോൺസ്‌ […]
Read More

ഹാദിയ വിമൻസ് അക്കാദമി:എട്ടാമത് എഡിഷൻ പഠനാരംഭം

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ വുമൺസ് എംപവർമെന്റ് ഡിപ്പാർട്മെന്റിന് കീഴില്‍ പ്രവാസി സഹോദരിമാര്‍ക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയാനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരംഭമായ ഹാദിയ വിമന്‍സ് അക്കാദമിയുടെ എട്ടാമത് എഡിഷന് നവംബർ ആദ്യവാരം തുടക്കമാവും.പഠനാരംഭം കുറിക്കുന്നതിന്റെ ഭാഗമായി മുഖദ്ദിമ എന്ന പേരിൽ എട്ട് റീജിയൻ കേന്ദ്രങ്ങളിലായി ഉദ്ഘാടന.സംഗമങ്ങൾ നടക്കും. നിലവിലെ പഠിതാക്കളും പുതുതായി അഡ്മിഷനെടുത്തവരും ഒരു വേദിയില്‍ ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവെക്കും. സ്ത്രീകളാല്‍ നയിക്കപ്പെടുന്ന പഠന സംരംഭമാണ് ഹാദിയ വിമന്‍സ് അക്കാദമി. […]
Read More

ഏഷ്യൻ യൂത്ത് ഗെയിംസ് 2025 ലോക റെക്കോഡോടെ മൂന്നാം സ്വർണ്ണം കരസ്ഥമാക്കി ഇന്ത്യ; :44 kg ഭാരോദ്വഹനത്തിൽ പ്രീതി സ്മിത ഭോയിയാണ് സ്വർണ്ണം നേടിയത്

ബഹ്‌റൈനിൽ നടക്കുന്ന ഏഷ്യൻ യൂത്ത് ഗെയിംസിൽ പെൺകുട്ടികളുടെ 44 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ഇന്ത്യയുടെ പ്രീതിസ്മിത ഭോയ്.ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ 92 കിലോഗ്രാം ഉയർത്തി പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചാണ് പ്രീതി സ്വർണ്ണ മെഡൽ നേടിയത്.കഴിഞ്ഞദിവസം നടന്ന കബഡി മത്സരത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും ഇന്ത്യ സ്വർണമെഡൽ നേടിയിരുന്നു ഇതോടെ മൂന്നു സ്വർണ്ണവും, 10 വെള്ളിയും, 11 വെങ്കലവും നേടി ഇന്ത്യ 9-ാം സ്ഥാനത്ത് ആണ്.
Read More

സെൻറ് മേരീസ് കത്തീഡ്രലില്‍ ആദ്യ ഫലപ്പെരുന്നാള്‍ ആരംഭിച്ചു

ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ആദ്യ ഫലപ്പെരുന്നാളിന്റെ ഒന്നാം ദിവസം 2025 ഒക്ടോബര്‍ 24 വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് ദേവാലയത്തില്‍ വെച്ച് സമര്‍പ്പണ ശുശ്രൂഷയോടെ കത്തീഡ്രല്‍ വികാരി ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സഹ വികാരി ഫാദര്‍ തോമസ്കുട്ടി പി. എൻ., ട്രസ്‌റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പൻ, ഹാര്‍വെസ്റ്റ് ഫെസ്റ്റുവൽ ജനറല്‍ കണ്‍വീനര്‍ വിനു പൗലോസ്, ജോയന്റ് ജനറന്‍ കണ്‍വീനര്‍സ് ജേക്കബ് കൊച്ചുമ്മൻ , ബിനോയ് […]
Read More

കൊല്ലം പ്രവാസി അസ്സോസിയേഷൻ ബുദൈയ ഏരിയ ഓണാഘോഷം അതിവിപുലമായി സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ 2025-ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഡിലൈറ് റസ്റ്റോറന്റിൽ വെച്ച് കെ പി എ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ മുഖ്യ അതിഥിയായി പങ്കെടുത്തു. കെ.പി.എ ബുദൈയ ഏരിയ പ്രസിഡന്റ് വിജോ വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ ജോയിന്റ് സെക്രട്ടറി പ്രിൻസ് ജോർജ് സ്വാഗതം പറഞ്ഞു. […]
Read More

ഏഷ്യൻ യൂത്ത് ഗെയിംസ് 2025:ഗെയിംസിന്റെ സംഘാടന മികവ് പ്രശംസനീയമെന്ന് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ

അന്തർദേശീയ കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ പ്രാപ്തിയുള്ള ഒരു ലക്ഷ്യസ്ഥാനമായി ബഹ്റൈൻ ഉയർന്നു എന്നതിൻ്റെ തെളിവാണ് ഇത്തവണത്തെ ഏഷ്യൻ യൂത്ത് ഗെയിംസ് 2025 എന്ന് സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ (SCYS) ആദ്യ ഡെപ്യൂട്ടി ചെയർമാനും, ജനറൽ സ്‌പോർട്‌സ് അതോറിറ്റി (GSA) പ്രസിഡന്റും, ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (BOC) പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ.ഏഷ്യൻ യൂത്ത് ഗെയിംസ് 2025ന്റെ ഭാഗമായി കഴിഞ്ഞദിവസം എക്സിബിഷൻ വേൾഡിൽ നടന്ന ഭാരോദ്വഹന […]
Read More

ഹരിതവൽക്കരണ പദ്ധതിയിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പങ്കാളികളായി

ബഹ്‌റൈൻ മുനിസിപ്പൽകാര്യ, കൃഷി, കന്നുകാലികാര്യ മന്ത്രാലയം, തലസ്ഥാന സെക്രട്ടേറിയറ്റ്, ബഹ്‌റൈൻ ക്ലീൻ-അപ്പ് അസോസിയേഷൻ എന്നിവയുമായി സഹകരിച്ചു നടത്തിവരുന്ന പരിസ്ഥിതി സംരംഭ പരിപാടിയുടെ രണ്ടാം ആഴ്ചയിൽ സിത്ര പാർക്കിലും, വാക് വേയിലും നടത്തിയ ഹരിതവൽക്കരണ പരിപാടിയിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ-കാലിക്കറ്റ്‌ കമ്മ്യൂണിറ്റി ബഹ്‌റൈൻ പങ്കാളികളായി. സസ്യജാലങ്ങളുടെ ആവരണം വർദ്ധിപ്പിക്കുന്നതിനും, ഹരിത പ്രദേശം വികസിപ്പിക്കുന്നതിനും, ദേശീയ വൃക്ഷ പദ്ധതിയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഒക്ടോബർ 25 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് സിത്ര പാർക്കിൽ 150 തോളം വൃക്ഷത്തൈകൾ […]
Read More

ഇന്ത്യയിലേക്ക് പണമയക്കാനുള്ള പരിധി വെട്ടിക്കുറച്ച നടപടി പിൻവലിക്കണം’: ഐ സി എഫ്

മാലിദ്വീപിൽ നിന്ന് നാട്ടിലേക്ക് പണമയക്കുന്നതിനുള്ള പരിധി ‌സ്റ്റേറ്റ്‌ ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് ഐ സി എഫ് ഇൻ്റർനാഷനൽ കൗൺസിൽ ആവശ്യപ്പെട്ടു. നേരത്തെ ഏകദേശം 400 ഡോളർ (35,000 രൂപ) വരെ അയക്കാൻ സാധിച്ചിരുന്നത്. ഇപ്പോൾ 150 ഡോളർ (13,000 രൂപ) ആയി കുറയ്ക്കാനാണ് എസ് ബി ഐ തീരുമാനിച്ചത്. പഴയ നില പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ബി ഐ ചെയർമാന് ഐ സി എഫ് കത്തയച്ചു. ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് […]
Read More