BMC News Desk

നെടുമ്പാശേരിയിൽ ഹെലികോപ്റ്റർ തകർന്നു വീണു. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് സിയാൽ.

നെടുമ്പാശേരി വിമാന താവളത്തിന് സമീപം ഹെലികോപ്റ്റർ തകർന്നു വീണു . കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ആണ് തകർന്ന് വീണത്. പരിശീലന പറക്കലിനിടെയാണ് സംഭവം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. പൈലറ്റ് ഉൾപ്പടെ മൂന്ന് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് സിയാൽ അറിയിച്ചു.
Read More

പി പി എഫ് സംഘടിപ്പിക്കുന്ന വെബിനാർ  മാർച്ച് 25ന് ശനിയാഴ്ച നടക്കും.

ലോക കാലാവസ്ഥാ ദിനവും ലോക ജല ദിനവും പ്രമാണിച്ച് കാലാവസ്ഥാ വ്യതിയാനവും നമ്മളും എന്ന വിഷയത്തിൽ പി പി എഫ് സംഘടിപ്പിക്കുന്ന വെബിനാർ  മാർച്ച് 25ന്  ശനിയാഴ്ച  വൈകീട്ട് 7.30 ന് നടക്കും. മാർച്ച് 22 ലോക ജല ദിനവും മാർച്ച് 23 ലോക കാലാവസ്ഥാ ദിനവും ആയി ആചരിക്കുകയാണ്. ഇത്തരം വിഷയങ്ങളിൽ ഒരു അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പി പി എഫ് വെബിനാർ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന കാലാവസ്ഥാ പ്രവർത്തകനും യു എൻ പരിസ്ഥിതി […]
Read More

രാഹുൽ ഗാന്ധിക്ക് അയോഗ്യത: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വം റദ്ദാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്‍റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് അദ്ദേഹം പറഞ്ഞു.രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്‍റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക് സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ […]
Read More

കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി. പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായകമായ ഉത്തരവ്.നിലവിൽ വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകണമെങ്കിൽ നേരിട്ടോ തപാൽ മുഖാന്തിരമോ വേണം അപേക്ഷ നൽകുവാൻ. ഇതുമൂലം ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവർ പ്രവാസികളാണ്. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ഓൺലൈൻ ആർ ടി ഐ പോർട്ടലുകൾ ഉണ്ടെങ്കിലും സംസ്‌ഥാനങ്ങളിൽ ഓൺലൈൻ ആർ […]
Read More

രാഹുല്‍ ഗാന്ധി അയോഗ്യന്‍; പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി വിജ്ഞാപനം

ന്യൂഡല്‍ഹി: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കി. വയനാട്ടില്‍നിന്നുള്ള ലോക്‌സഭാംഗമാണ് രാഹുല്‍. ഭരണഘടനയുടെ 102 (1) ഇ വകുപ്പും ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പും അനുസരിച്ചാണ് നടപടിയെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഇന്നലെയാണ് രാഹുല്‍ കുറ്റക്കാരനെന്നു കണ്ടെത്തി സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി നടപ്പാക്കുന്നത് ഒരു മാസത്തേക്കു മരവിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാഹുന് […]
Read More

ഡൽഹിയിൽ ഉപരാഷ്ട്രപതിയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ഉപരാഷ്ട്രപതിക്ക് കേരളത്തിലേക്കും ക്ഷണം.

മുഖ്യമന്ത്രി പിണറായി വിജയൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ ഡൽഹി മൗലാന ആസാദ് റോഡിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചു. കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.കേരളത്തിന്റെ ഉയർന്ന സാമൂഹിക വികസന സൂചികയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഇത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതിയെ കേരളം സന്ദർശിക്കുന്നതിന് മുഖ്യമന്ത്രി ക്ഷണിച്ചു. സൈനിക സ്കൂളിലെ പഠന കാലത്തെ മലയാളിയായ പ്രിൻസിപ്പളും അദ്ധ്യാപകരും കേരളത്തിൽ നിന്നാണെന്നും താമസിയാതെ കേരളം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ടപതിയെ പൊന്നാട അണിയിച്ച മുഖ്യമന്ത്രി തെയ്യത്തിന്റെ […]
Read More

കണ്ണൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.

കണ്ണൂർ: ധർമ്മടം സ്വദേശി ആയിഷ(63) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.പക്ഷാഘാതതത്തിന് ചികിത്സ നടന്നു വരുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിൽ ഉള്ള 69 പേർ നിരീക്ഷണത്തിലാണ്. കഴിഞ്ഞ രണ്ടുദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. അതിനൊപ്പം ന്യുമോണിയയും ബാധിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു
Read More

റംസാൻ ആശംസകൾ നേർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

റിയാദ്: അൽനസർ ക്ലബ്ബിലെ ഫുട്ബോൾ ടീമിന്റെ കളിക്കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ റംസാൻ ആശംസകൾ നേർന്നു. റൊണാൾഡോ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ “ട്വിറ്റർ” തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് “എല്ലാ മുസ്ലീങ്ങൾക്കും റമസാൻ മുബാറക്.” നേർന്നത്. റമസാനിലെ പ്രസിദ്ധമായ ചന്ദ്രക്കലയുടെ ചിത്രം പോസ്റ്റ് ചെയ്താണ് ആശംസകൾ അറിയിച്ചത്.
Read More

കെ.​എം.​സി.​സി വ​യ​നാ​ട് ചാ​മ്പ്യ​ൻ​മാ​രായി

ബ​ഹ്‌​റൈ​നിൽ ടെ​ലി ബ​ഹ്‌​റൈ​ൻ ക്രി​ക്ക​റ്റേ​ഴ്സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ആവേശകരമായ നോ​ക്കൗ​ട്ട് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ കെ.​എം.​സി.​സി വ​യ​നാ​ട് വിജയികളായി. വാശിയേറി ഫൈ​ന​​ൽ മത്സരത്തിൽ ന​മ്മ കു​ഡ്‍ല​യെയാണ് ​ കെ.​എം.​സി.​സി വ​യ​നാ​ട് പ​രാ​ജ​യ​പ്പെ​ടു​ത്തിയത്.  
Read More

ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിൽ തുടരുന്നു

കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. രണ്ടാഴ്ച മുമ്പാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെന്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഐസിയുവിൽ നിന്നും റൂമിലേയ്‌ക്ക് മാറ്റിയിരുന്നു. എന്നാൽ വീണ്ടും ആരോ​ഗ്യനില വഷളാവുകയായിരുന്നു. അദ്ദേഹമിപ്പോൾ വെന്റിലേറ്ററിലാണ്.
Read More