ഇന്ത്യൻ സ്‌കൂൾ ഫെയറിന് വൻ ജനാവലി;സംഗീതസാന്ദ്രമായ തുടക്കം
പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ ഇന്ത്യൻ സ്‌കൂൾ വാർഷിക കൾച്ചറൽ ഫെയറിന് സംഗീതസാന്ദ്രമായ തുടക്കം. ദ്വിദിന വാർഷിക സാംസ്കാരിക മേള ആസ്വദിക്കാൻ ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിലേക്ക് വൻ ജനാവലിയാണ് ഇന്നലെ (വ്യാഴം) എത്തിയത്. സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സലേഹ് അൽ അലവി മുഖ്യാതിഥിയായിരുന്നു. ശോഭനമായ ഭാവി രൂപപ്പെടുത്തുന്നതിനൊപ്പം സമ്പന്നമായ വിദ്യാഭ്യാസ-സാംസ്കാരിക അന്തരീക്ഷം വളർത്തിയെടുക്കുന്നതിലും ഇന്ത്യൻ സ്‌കൂൾ ഒരു സുപ്രധാന നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നതെന്ന് മന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു. സമർപ്പണത്തിലൂടെയും സമൂഹത്തിനായുള്ള അർത്ഥവത്തായ സംഭാവനകളിലൂടെയും, […]









