BMC News Desk

നോർക്കാ കെയർ -പ്രവാസികളോടുള്ള സർക്കാർ കെയർ :ബഹ്‌റൈൻ നവകേരള

കേരള സർക്കാർ നടപ്പിലാക്കുന്ന പ്രവാസികൾക്കായുള്ള നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതി സർക്കാരിന്റെ പ്രവാസികളോടുള്ള കരുതലിന്റെയും പ്രവാസി ക്ഷേമത്തിന് സർക്കാർ ചെലുത്തുന്ന ശ്രദ്ധയുടെയും ഉത്തമ ഉദാഹരണമാണ്. പ്രവാസികൾക്ക് മാത്രമല്ല അവരുടെ കുടുംബാംഗങ്ങൾക്കും വലിയ കരുതലും ആശ്വാസവുമാണ് ഈ പദ്ധതി. ദീർഘകാലമായി പ്രവാസികൾ കാത്തിരുന്ന ഒരു പദ്ധതിയാണിത്. പ്രവാസികളുടെ സുരക്ഷിതഭാവിക്കായി രാജ്യത്തു തന്നെ ആദ്യമായി വിപ്ലവകരമായ തീരുമാനം എടുത്ത ഇടതുപക്ഷ സർക്കാരിനെ അഭിനന്ദിക്കുന്നതായും ബഹ്‌റൈൻ നവകേരള വാർത്താക്കുറിപ്പിൽ അറിയിച്ചു.
Read More

കലാരംഗത്ത് തിളങ്ങാൻ ആഗ്രഹിക്കുന്ന വിദ്യർത്ഥികൾക്ക് ഐമാക് കൊച്ചിൻ കലാഭവൻ്റെ 3 സെൻ്ററുകളിൽ വിദ്യാരംഭം കുറിക്കാം

ബഹ്‌റൈനിലെ പ്രശസ്ത കലാ വിദ്യാലയമായ ഐമാക് കൊച്ചിൻ കലാഭവൻ്റെ സെഗയ , ഈസ്റ്റ് രിഫാ , ഗുദൈബിയ എന്നീ 3 സെൻററുകളിലും ഈ വർഷത്തെ വിദ്യാരംഭ ചടങ്ങുകൾ വിജയദശമി ദിനമായ ഒക്ടോബർ 2 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു ആരംഭിക്കുമെന്ന് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.സ്കൂൾ പഠന വിഷയങ്ങൾക്കൊപ്പം തന്നെ കുട്ടികളുടെ സർഗ്ഗശേഷികളുടെ കണ്ടെത്തലുകളും പ്രോത്സാഹനവും പരിശീലനവും നൽകിക്കൊണ്ട് ബാല മനസുകളില്‍ കലയുടെ സര്‍ഗ്ഗ ചേതന ഉണര്‍ത്തുന്നതിനായി ഐമാക് കൊച്ചിൻ കലാഭവനിൽ പുതിയ […]
Read More

പാക്ട് ഒരുമയുടെ ഓണം വെള്ളിയാഴ്ച്ച. ശ്രീകണ്ഠൻ എം. പി മുഖ്യാതിഥി

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട് )അമേസിങ് ബഹ്‌റൈനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഒരുമയുടെ ഓണം സെപ്റ്റംബർ 26 വെള്ളിയാഴ്ച്ച നടക്കും. സൽമാബാദ് ഗോൾഡൻ ഈഗിൾ ഹെൽത്ത് ക്ലബ്ബിൽ (ഗൾഫ് എയർ )വെച്ച് നടക്കുന്ന ഓണാഘോഷ ചടങ്ങിൽ പാലക്കാട്‌ എം. പി വി.കെ ശ്രീകണ്ഠൻ മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ ബഹ്‌റൈൻ പാർലിമെന്റ് അംഗം മുഹമ്മദ്‌ ഹുസൈൻ ജനാഹി സംബന്ധിക്കും. പ്രശസ്ത പിന്നണി ഗായകൻ പ്രശോഭ് പാലക്കാട്‌ നയിക്കുന്ന ഗാന വിരുന്നും ഉണ്ടായിരിക്കും. പാലക്കാട്ടെ പ്രശസ്തമായ കാറ്ററിംഗ് സ്ഥാപനമായ […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്കും വിദ്യാരംഭ ചടങ്ങുകൾക്കും വർണ്ണാഭമായ തുടക്കം.സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന ചടങ്ങുകളുടെ ഔദ്യോഗികമായ ഉദ്ഘാടന കർമം കഴിഞ്ഞദിവസം സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് ജോസഫ് ജോയി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷനായിരുന്നു, സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും, വൈസ് ചെയർമാൻ സതീഷ് കുമാർ ആശംസ […]
Read More

മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ നോർക്കാ പ്രവാസി ക്ഷേമനിധി ക്ലാസ് സംഘടിപ്പിച്ചു

മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ നോർക്കാ പ്രവാസി ക്ഷേമനിധി ക്ലാസ് സംഘടിപ്പിച്ചു.എം സി എം എ വൈസ് പ്രസിഡന്റ് മുനീർ പേരാമ്പ്ര അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അനീസ് ബാബു ട്രഷറർ ലത്തിഫ് മരക്കാട്ട് എന്നിവർ സംസാരിച്ചു.നോർക്കാകോഡിനേറ്റർ പ്രദീപ്.നുപിൻ അൻസാരി എന്നിവർ നോർക്കാ പ്രവാസി ക്ഷേമനിധിയെ കുറിച്ച് ക്ലാസും അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും പറഞ്ഞു.അമ്പതിൽ പരം എം സി എം എ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിന് ശ്രീജിഷ് വടകര നന്ദി പറഞ്ഞു.
Read More

കെ സി എ അനുശോചിച്ചു

തൃശൂർ അതിരുപതാ മുൻ അധ്യക്ഷൻ മാർ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തിൽ കേരള കാത്തലിക് അസോസിയേഷൻ പ്രാർത്ഥനാപൂർവ്വം അനുശോചനം രേഖപ്പെടുത്തി.പിതാവിന്റെ വിയോഗം കേരള ക്രൈസ്തവ സഭക്ക് തീരാ നഷ്ടമാണെന്ന് കെ സി എ പ്രസിഡന്റ്‌ ജെയിംസ് ജോൺ പറഞ്ഞു. വൈസ് പ്രസിഡന്റ്‌ ലിയോ ജോസഫ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, ട്രഷറർ നിക്സൺ വര്ഗീസ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സജി ലുയിസ്, മുൻ പ്രസിഡന്റ്‌ റോയ് സി […]
Read More

പ്രവാസി വിദ്ദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെനൽകണമെന്ന് ഡൽഹി ഹൈക്കോടതി

പ്രവാസി വിദ്ദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെനൽകണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ്. കുവൈറ്റ് പ്രവാസിയായ ജേക്കബ് വർഗീസ് മുല്ലൻപാറക്കൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വികാസ് മഹാജൻ ഉത്തരവിട്ടത്. നഴ്സിംഗ് പഠനത്തിനുശേഷം പോസ്റ്റ് ബിഎസ്സി പഠനത്തിനായി ബംഗളൂരുവിലുള്ള ഡിയാന കോളേജ് ഓഫ് നഴ്സിങ്ങിൽ ചേർന്ന ജേക്കബ് 2021 ൽ ജോയിൻ ചെയ്ത സമയത്ത് മുഴുവൻ ഒറിജിനൽ സർട്ടിഫിക്കറ്റുകളും നൽകിയിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം പഠനം അവസാനിപ്പിച്ച ജേക്കബ് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടപ്പോൾ രണ്ടുവർഷത്തെ മുഴുവൻ ഫീസും നൽകിയെങ്കിൽ മാത്രമേ സർട്ടിഫിക്കറ്റുകൾ തിരികെ […]
Read More

സൈൻ ബഹ്‌റൈനുമായി സഹകരിച്ച് 400,000 ദിനാർ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയുമായി ഇന്ത്യൻ സ്‌കൂൾ

സൈൻ ബഹ്‌റൈനുമായി സഹകരിച്ച് ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ, റിഫ കാമ്പസുകളിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതി നടപ്പാക്കും.ഏകദേശം 400,000 ദിനാർ ചെലവിട്ടു നടപ്പാക്കുന്ന ഈ സംരംഭത്തിന്റെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും ലൈബ്രറികളിലും ലബോറട്ടറികളിലും ഇന്ററാക്ടീവ് ഡിജിറ്റൽ സ്മാർട്ട്ബോർഡുകളും സമഗ്രമായ സിസിടിവി നെറ്റ്‌വർക്കും സ്ഥാപിക്കും. ഏകദേശം 12,000 വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയുടെ ഭാഗമായി, സെയ്ൻ ബിസിനസ് ഏറ്റവും പുതിയ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി (ഐസിടി)യും, എക്സ്ട്രാ-ലോ വോൾട്ടേജ് (ഇഎൽവി) സൊല്യൂഷനുകളും ആവശ്യമായ സോഫ്റ്റ്‌വെയർ ലൈസൻസുകളും […]
Read More

വിന്ധ്യാവലി’ അരങ്ങിലേക്ക്; ശ്വേത മേനോൻ മുഖ്യാതിഥി

മഹാബലിയുടെ പത്‌നി വിന്ധ്യാവലിയെ കേന്ദ്ര കഥാപാത്രമാക്കി ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി അവതരിപ്പിക്കുന്ന നൃത്ത-സംഗീത നാടകം “വിന്ധ്യാവലി” ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണത്തിന്റെ ഭാഗമായി അരങ്ങിലെത്തുന്നു.താരസംഘടനയായ അമ്മയുടെ പ്രഥമ വനിതാ പ്രസിഡന്റും നടിയുമായ ശ്വേത മേനോൻ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും സെപ്റ്റംബർ 25 വ്യാഴാഴ്ച രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് നാടകം. ബഹ്റൈനിലെ പ്രമുഖ നൃത്താധ്യാപികയും അഭിനേത്രിയുമായ വിദ്യശ്രീയാണ് നാടകത്തിന്റെ രചനയും നൃത്തസംവിധാനവും നിർവഹിച്ചിരിക്കുന്നത്. കഥകളിലും ഐതിഹ്യങ്ങളിലും അധികം പരാമർശിക്കപ്പെടാത്ത […]
Read More

കെ സി എ ബി എഫ് സി ഓണം പൊന്നോണം 2025 വടംവലി മത്സരം

കേരള കാത്തലിക് അസോസിയേഷൻ (കെസിഎ), കെസിഎ – ബി എഫ് സി “ഓണം പൊന്നോണം 2025” ഓണാഘോഷ പരിപാടികളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു. പതിമുന്നോളം ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിൽ ആര്യൻസ് എ ടീം വിജയികളും ആര്യൻസ് ബി ടീം രണ്ടാം സ്ഥാനക്കാരുമായി. വനിതകളുടെ വടം വലി മത്സരത്തിൽ കന്നഡ സംഘ ബഹ്‌റൈൻ ടീം വിജയികളും സെവൻ സ്റ്റാർസ് ബഹ്‌റൈൻ ടീം ഫസ്റ്റ് റണ്ണേഴ്സ് അപ്പ്‌ മുമായി. ഓണം കമ്മിറ്റി ചെയർമാൻ റോയ് സി ആന്റണി, […]
Read More