Imac Kochi

നാഷണൽ ഹെറാൾഡ് കേസ്; സോണിയാ ഗാന്ധിക്കും രാഹുലിനുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. ഡൽഹി പൊലീസിന്റെ ഇക്കണോമിക് ഒഫൻസസ് വിംഗ് ആറ് പേർക്കെതിരെ രജിസ്റ്റർ ചെയ്ത പുതിയ എഫ്‌ഐആറിലാണ് ഈ കുറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗൂഢാലോചന കേസിൽ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമാണ്. രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരെ കൂടാതെ സാം പിട്രോഡയും മറ്റ് മൂന്ന് വ്യക്തികളും പ്രതികളാണ്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, യംഗ് […]
Read More

ഒമാനിൽ വൻ വാഹനാപകടം; രണ്ട് ഏഷ്യൻ പൗരന്മാർക്ക് ദാരുണാന്ത്യം, കൂട്ടിയിടിച്ചത് ഏഴ് വാഹനങ്ങൾ

മസ്‌കറ്റ്: ഒമാനിൽ രണ്ട് ട്രക്കുകളും അഞ്ച് ചെറുവാഹനങ്ങളും ഉൾപ്പെടെ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. ഒമാൻ-നിസ്വ മസ്‌കറ്റ് റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ രണ്ട് ഏഷ്യൻ പൗരന്മാർക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന വിവരം ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. യാത്രക്കാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായാണ് നിലവിൽ പൊലീസ് വിവരങ്ങൾ കൈമാറിയിരിക്കുന്നത്. ഒരേ ലൈനിലൂടെ വന്ന രണ്ട് ട്രക്കുകൾ ആദ്യം കൂട്ടിയിടിക്കുകയും ഇതിനുപിന്നാലെ മറ്റ് […]
Read More

രാജ്‌ഭവന്റെ പേര് മാറുന്നു; ഇനിമുതൽ ലോക്‌ഭവൻ

തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്‌ഭവൻ ഇനി ലോക്ഭവൻ.സ്വദേശമായ ഗോവയിലേക്കുപോയ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ കേരളത്തിൽ പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ വർഷം രാഷ്ട്രപതിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശിച്ചത്. തുടർന്ന് രാജ്യത്തെ രാജ്ഭവനുകളും രാജ് നിവാസുകളും (ലെഫ്റ്റനന്റ് ഗവർണറുടെ വസതി) ലോക്ഭവൻ, ലോക് നിവാസ് എന്നിങ്ങനെ പേരുമാറ്റണമെന്ന് നവംബർ 25ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കുകയായിരുന്നു. പശ്ചിമബംഗാളിലെ കൊൽക്കത്തയിലെയും ഡാർജിലിംഗിലെയും രാജ്ഭവനുകൾ ശനിയാഴ്ച […]
Read More

കാനത്തില്‍ ജമീല എം.എൽ.എ അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കാനത്തിൽ ജമീല (59)അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കാൻസർ ബാധിച്ച് കുറച്ചു നാളായി ചികിത്സയിലായിരുന്നു. കേരളത്തിലെ മുസ്ലിം മാപ്പിള സമുദായത്തിൽ നിന്നുള്ള ആദ്യ വനിതാ എംഎൽഎ ആയിരുന്നു കാനത്തിൽ ജമീല. 2005-ലാണ് ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. 2010-ല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. 2020-ല്‍ രണ്ടാം തവണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെത്തി. 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് നിയമസഭയിലേക്കെത്തി. 8472 വോട്ടിനാണ് കോണ്‍ഗ്രസിന്റെ […]
Read More

ഡിറ്റ്‌വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക്; പുതുച്ചേരി,​ തമിഴ്‌നാട് തീരത്ത് ജാഗ്രതാനിർദ്ദേശം

ന്യൂഡൽഹി: ശ്രീലങ്കയിൽ നാശം വിതച്ച ഡിറ്റ്‌വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നതായി റിപ്പോർട്ട്. നിലവിൽ നാഗപ്പട്ടണം വേദാരാണ്യത്തിന് 80 കിലോമീറ്റർ അകലെയുള്ള ചുഴലിക്കാറ്റ് പുലർച്ചെയോടെ വടക്കൻ തമിഴ്നാട് തീരത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാദ്ധ്യതയുണ്ട്. തമിഴ്നാട് തീരത്തും പുതുച്ചേരിയിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. തിങ്കളാഴ്ച വരെ തമിഴ്നാട്, ആന്ധ്രാ തീരത്ത് മഴ തുടരും. ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ അടക്കം 13 […]
Read More

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്

ഡൽഹി: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാമിന് സുപ്രീം കോടതിയുടെ ആദരവ്. സുപ്രീം കോടതി ബാർ അസ്സോസിയേഷൻ നിയമ ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഡ്വ. ജോസ് എബ്രഹാമിനെ ആദരിച്ചത്. ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് എന്ന പുസ്തകം രചിച്ചതിനാണ് ആദരവ്. ഇന്ത്യയുടെ സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുനടന്നത്. അടുത്തിടെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വച്ചാണ് ഈ […]
Read More

ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളില്ല, ഭാവിയിൽ ഉണ്ടാവുകയുമില്ല’- സിദ്ധരാമയ്യയും ശിവകുമാറും

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കങ്ങൾക്കിടെ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ശനിയാഴ്ച രാവിലെ സിദ്ധരാമയ്യയുടെ വസതിയിലാണ് ഇരുവരും പ്രഭാതഭക്ഷണത്തിനായി ഒന്നിച്ചെത്തിയത്. പ്രഭാതഭക്ഷണത്തിന് ശേഷം ഇരുവരും ഒരുമിച്ച് വാർത്താമാധ്യമങ്ങളെ കണ്ടു. തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്നും ഭാവിയിലും അതുണ്ടാവില്ലെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രഭാതഭക്ഷണം നന്നായിരുന്നു. ഞങ്ങൾ അവിടെ മറ്റൊന്നും സംസാരിച്ചില്ല. ഞങ്ങൾ ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്തത്. ഡി.കെ.എസ്. ഇന്ന് ഞങ്ങളുടെ വീട്ടിൽ വന്നു, എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു, അത്രയേ ഉണ്ടായുള്ളൂ. ഞങ്ങൾക്കിടയിൽ […]
Read More

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി മണികണ്ഠൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു ആത്മഹത്യാശ്രമം. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിന് മണികണ്ഠനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി ഞരമ്പ് മുറിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്. ഇയാൾ മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കുന്നയാളാണെന്ന് നാട്ടുകാർ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയാണ് മണികണ്ഠൻ. ഡിസംബർ എട്ടിനാണ് കേസിൽ വിധിവരുന്നത്. […]
Read More

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻതീപിടിത്തം. പുതിയ സി ബ്ലോക്കിലെ ഒൻപതാം നിലയിലെ എ.സി പ്ലാന്റിനാണ് തീപിടിച്ചത്. രോഗികളില്ലാത്ത സ്ഥലത്താണ് തീപിടുത്തമുണ്ടായതെങ്കിലും പുക വ്യാപിച്ചതിനാൽ മറ്റു നിലകളിലെ രോഗികളെയും ജീവനക്കാരെയും പുറത്തേക്കെത്തിച്ചു. രാവിലെ ഒൻപതരയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽനിന്ന് വലിയ പുക ഉയരുകയാണ് ഇപ്പോഴും അഗ്‌നിശമന സേനയുടെ 5 യൂണിറ്റ് സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം നടക്കുകയാണെന്നും ആർക്കും പരുക്കില്ലെന്നും എം.കെ.രാഘവൻ എംപി പറഞ്ഞു. ”പെട്ടെന്നാണ് തീപിടിച്ചത്. പുക ഉയരുന്നതുകണ്ട് ആശുപത്രി അധികൃതരെ അറിയിച്ചു”-ദൃക്‌സാക്ഷി മാധ്യമങ്ങളോടു പറഞ്ഞു. ” ഒൻപതാം നിലയിൽ […]
Read More

രണ്ട് പതിറ്റാണ്ട് കോൺഗ്രസ് പ്രസിഡന്റായിരുന്നു, അവരും അധികാരം ത്യജിച്ചിട്ടുണ്ട്’, സോണിയാ ഗാന്ധിയെ പ്രകീർത്തിച്ച് ഡി കെ ശിവകുമാർ

ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അധികാര വടംവലി തുടരുകയാണ്. ഇതിനിടെ തന്റെ പ്രസംഗത്തിൽ സോണിയാ ഗാന്ധിയെ പ്രകീർത്തിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. 2004ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ അന്ന് പ്രധാനമന്ത്രിയാകാനുള്ള ഒരു അവസരം സോണിയാ ഗാന്ധി ത്യജിച്ച കാര്യമാണ് ബംഗളൂരുവിലെ പൊതുപരിപാടിയിൽ വച്ച് ഡികെ ശിവകുമാർ പറഞ്ഞത്. സോണിയ തന്റെ അവസരം നിരാകരിച്ച് പകരം മൻമോഹൻ സിംഗിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയാണുണ്ടായത്.’സോണിയാ ഗാന്ധി 20 വർഷം കോൺഗ്രസ് പ്രസിഡന്റായിരുന്നു. അവരും അധികാരം ത്യജിച്ചിട്ടുണ്ട്. […]
Read More