Imac Kochi

തദ്ദേശ തിരഞ്ഞെടുപ്പിന് 1.08ലക്ഷം സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പത്രികാസമർപ്പണം ഇന്നലെ പൂർത്തിയായി. 23612 വാർഡുകളിലേക്ക് 108580സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. 51352 പേർ പുരുഷൻമാരാണ്. 57227 സ്ഥാനാർത്ഥികൾ വനിതകളും. ആകെ 164427 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.ഇന്നലെ മാത്രം 45652സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. മലപ്പുറത്താണ് കൂടുതൽ സ്ഥാനാർത്ഥികൾ- 13595, തൊട്ടുപിന്നിൽ തൃശ്ശൂർ- 11079, പാലക്കാട് 10372പേരും എറണാകുളത്ത് 10092പേരും പത്രിക നൽകി. വയനാടാണ് ഏറ്റവും കുറച്ച് പത്രികകൾ കിട്ടിയത് -3180. കോഴിക്കോട് -9977, തിരുവനന്തപുരം -8625,കൊല്ലം -7141,പത്തനംതിട്ട- 4164, ആലപ്പുഴ- 7210,കോട്ടയം- 6276, ഇടുക്കി- […]
Read More

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ താൽപര്യങ്ങൾക്കായി സഹകരിക്കണം കോൺഗ്രസിനെതിരെ തരൂർ

ന്യൂഡൽഹി: കോൺഗ്രസിനെതിരെ വീണ്ടും വിമർശനമുനയുമായി ശശി തരൂർ എംപി. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യതാൽപര്യത്തിനായി സഹകരിച്ച് മുന്നോട്ടുപോകണമെന്നും ഇന്ത്യയിലും ഇത്തരം ഒരു സാഹചര്യമാണ് ഉണ്ടാകേണ്ടതെന്നും ശശി തരൂർ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹറാൻ മംദാനിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് തരൂരിന്റെ കുറിപ്പ്. ‘ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത്. തിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ കാഴ്ചപ്പാടിന് വേണ്ടി ആവേശത്തോടെ തടസ്സങ്ങളൊന്നുമില്ലാതെ പോരാടുക. എന്നാൽ അത് അവസാനിച്ചുകഴിഞ്ഞാൽ രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ […]
Read More

നമൻ സ്യാലിന് എന്തുകൊണ്ട് ഇജക്ട് ചെയ്യാനായില്ല? ദുബായിൽ തേജസ് വിമാനം തകർന്നതിൽ അന്വേഷണം

ദുബായ്: യുഎഇയിൽ ദുബായ് എയർഷോയിൽ അഭ്യാസ പ്രകടനത്തിനിടെ തേജസ് യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ വ്യോമസേന ദുബായ് ഏവിയേഷൻ അതോറിറ്റിയുമായി ചർച്ചകൾ നടത്തുകയാണിപ്പോൾ. വിമാനത്തിന്റെ ബ്ലാക് ബോക്സിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു പരിശോധിക്കും. ഹിമാചൽ പ്രദേശിലെ കാൻഗ്ര സ്വദേശി സ്‌ക്വാഡ്രൺ ലീഡർ നമൻ സ്യാൽ ആണ് മരിച്ചത്. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.15ന് അൽ-മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അപകടം. കഴിഞ്ഞ കൊല്ലം മാർച്ചിൽ […]
Read More

തേജസ് യുദ്ധവിമാനാപകടത്തിൽ വീരമൃത്യു വരിച്ച നമാംശ് സ്യാലിന്റെ ഓർമയിൽ നാട്

ന്യൂഡൽഹി: വീര്യമൃത്യു വരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ ഓർമയിൽ സ്വദേശമായ ഹിമാചൽപ്രദേശിലെ കാംഗ്ര ജില്ലയിലെ പട്യാലക്കാട് ഗ്രാമം. ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണാണ് വിങ് കമാൻഡർ നമാംശ് സ്യാൽ വീരമൃത്യു വരിച്ചത്. അച്ചടക്കത്തിന്റെയും മികച്ച സേവനത്തിന്റെയും പര്യായമായിരുന്ന നമാംശ് സ്യാൽ, അവസാന നിമിഷം വരെയും തന്റെ കർത്തവ്യങ്ങൾ ഏറ്റവും ഉത്തരവാദിത്തത്തോടെ നിറവേറ്റിയെന്ന അഭിമാനത്തിലാണിവർ. ഹൈദരാബാദ് വ്യോമതാവളത്തിലായിരുന്നു നമാംശിന് ജോലി ചെയ്തിരുന്നത്. ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥയായ ഭാര്യ അഫ്‌സാനും […]
Read More

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: പത്തനംതിട്ടയിലെ വൃദ്ധദമ്പതിമാർക്ക് നഷ്ടമായത് 1.40 കോടി രൂപ

പത്തനംതിട്ട: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ വൃദ്ധദമ്പതിമാരുടെ 1.4 കോടി രൂപ നഷ്ടപ്പെട്ടു. മല്ലപ്പള്ളി സ്വദേശികളായ വൃദ്ധ ദമ്പതിമാർക്കാണ് പണം നഷ്ടമായത്. ഇക്കഴിഞ്ഞദിവസമാണ് സംഭവം. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ഒരു ഫോൺകോൾ വന്നതാണ് സംഭവങ്ങളുടെ തുടക്കം. ദമ്പതിമാരിൽ ഭാര്യയുടെ ഫോൺ നമ്പറിലേക്കാണ് കോൾവന്നത്. കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിൽ ഇവരുടെ മൊബൈൽ നമ്പർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരൻ പറഞ്ഞത്. ഇതിന്റെ ഭാഗമായി അക്കൗണ്ടിലെ പണം പരിശോധിക്കണമെന്നും നിർദേശിക്കുന്ന അക്കൗണ്ടിലേക്ക് ഇത് കൈമാറണമെന്നും ആവശ്യപ്പെട്ടു. […]
Read More

തേജസ് വിമാനദുരന്തം: വീരമൃത്യു വരിച്ചത് ഹിമാചൽ സ്വദേശി വിംഗ് കമാൻഡർ നമൻഷ് സ്യാൽ

ദുബായ്: ദുബായ് എയർഷോയിൽ തേജസ് വിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച വൈമാനികന്റെ പേര് പുറത്തുവിട്ടു. വിംഗ് കമാൻഡർ നമൻഷ് സ്യാൽ ആണ് വീരമൃത്യു വരിച്ചത്. ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ല സ്വദേശിയാണ് നമൻഷ് സ്യാൽ. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു തന്റെ എക്സിലെ കുറിപ്പിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. നമൻഷ് സ്യാലിന്റെ മരണം ഹൃദയഭേദകവും ഹൃദയഖേദമാണെന്ന് ഹിമാചൽ മുഖ്യമന്ത്രി കുറിച്ചു. രാജ്യത്തിന് ധീരനും കർമ്മനിരതനുമായ ഒരു പൈലറ്റിനെ നഷ്ടമായതായി അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു. […]
Read More

എസ്‌ഐആർ ജോലി ചെയ്തു തീർക്കാനാവുന്നില്ല; ഭാര്യയോടും മകനോടും ക്ഷമ ചോദിക്കുന്നു’: ബിഎൽഒ ജീവനൊടുക്കി

ഗാന്ധിനഗർ: ഗുജറാത്തിലെ സോമനാഥ് ജില്ലയിൽ ബിഎൽഒ ജീവനൊടുക്കി. അരവിന്ദ് വാധേർ (40) എന്ന അധ്യാപകനാണ് മരിച്ചത്. എസ്‌ഐആർ പൂർത്തിയാക്കേണ്ടതിന്റെ സമ്മർദം താങ്ങാനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇദ്ദേഹം ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പിൽ പറയുന്നു. ”എനിക്ക് ഈ എസ്‌ഐആർ ജോലി ചെയ്തുതീർക്കാനാവുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ അങ്ങേയറ്റം ക്ഷീണിതനാണ്. പ്രയാസത്തിലുമാണ്. പ്രിയപ്പെട്ട ഭാര്യ സംഗീതയോടും മകൻ കൃഷയ്?യോടും ഞാൻ ക്ഷമചോദിക്കുന്നു” -ആത്മഹത്യ കുറിപ്പിൽ അരവിന്ദ് വാധേർ പറഞ്ഞു. എസ്‌ഐആർ ഡോക്യുമെന്റുകൾ തന്റെ ബാഗിലുണ്ടെന്നും അത് സ്‌കൂളിൽ നൽകണമെന്നും കുറിപ്പിലുണ്ട്.
Read More

കണ്ണൂരിൽ വോട്ടിനു മുൻപേ എൽഡിഎഫിന് ജയം; മലപ്പട്ടത്തും ആന്തൂരും എതിർ സ്ഥാനാർഥികളില്ല

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകാനുള്ള സമയം അവസാനിച്ചപ്പോൾ കണ്ണൂരിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂർ നഗരസഭയിലും എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല. മലപ്പട്ടം പഞ്ചായത്തിലെ 5ാം വാർഡ് അടുവാപ്പുറം നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഐ.വി.ഒതേനൻ, 6ാം വാർഡിൽ സി.കെ.ശ്രേയ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഈ വാർഡുകളിൽ മറ്റാരും പത്രിക നൽകിയില്ല. ആന്തൂർ നഗരസഭയിൽ മൊറാഴ വാർഡിൽ കെ.രജിതയ്ക്കും പൊടിക്കുണ്ട് വാർഡിൽ കെ.പ്രേമരാജനും എതിരില്ല. എൽഡിഎഫിന് പ്രതിപക്ഷമില്ലാത്ത നഗരസഭയാണ് ആന്തൂർ.
Read More

ബിഹാറിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മന്ത്രിയായി ദീപക് പ്രകാശ്

പട്‌ന: എൻഡിഎ സഖ്യം തൂത്തുവാരിയ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മന്ത്രിയായി യുവനേതാവ്. ജെഡിയു നേതാവ് നിതീഷ് കുമാർ പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ എൻഡിഎ മന്ത്രിമാർ പുത്തൻ കുർത്തയും പൈജാമയും ധോത്തിയുമണിഞ്ഞ് സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങിനിന്നപ്പോൾ ജീൻസും ഷർട്ടും അണിഞ്ഞാണ് യുവനേതാവ് ദീപക് പ്രകാശ് എത്തിയത്. എൻഡിഎയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹയുടെയും സ്‌നേഹലത കുശ്വാഹയുടെയും മകനായ ദീപക് പ്രകാശാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. […]
Read More

ശബരിമലയിലെ സ്‌പോട്ട് ബുക്കിംഗിൽ ഇളവ് ; സാഹചര്യമനുസരിച്ച് തീരുമാനിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: വൻതിരക്ക് കാരണം ശബരിമലയിലെ സ്‌പോട്ട് ബുക്കിംഗിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഹൈക്കോടതി ഇളവ് വരുത്തി . സ്‌പോട്ട് ബുക്കിംഗിൽ എത്ര പേർക്ക് അനുമതി നൽകണമെന്നത് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനും ശബരിമലയിലെ പൊലീസ് ചീഫ് കോർഡിനേറ്റർക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സ്‌പോട്ട് ബുക്കിംഗ് എത്ര വേണമെന്നത് ഓരോ സമയത്തെയും തിരക്ക് നോക്കി തീരുമാനമെടുക്കാനാണ് നീർദ്ദേശം നൽകിയിരിക്കുന്നത്. സ്‌പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്താൻ കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവിലാണ് സാഹചര്യം അനുസരിച്ച് ദേവസ്വം […]
Read More