Imac Kochi

പൈലറ്റിന്റെ പിഴവാണെന്ന് ആരും വിശ്വസിക്കുന്നില്ലെന്ന് സുപ്രീം കോടതി, കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡൽഹി അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ (എഎഐബി)യുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പൈലറ്റുമാർക്കെതിരെ പരാമർശമില്ലെന്നും വിദേശമാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളിൽ ആശങ്കപ്പെടേണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. അപകടത്തിൽപ്പെട്ട ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ പൈലറ്റായിരുന്ന സുമീത് സബർവാളിന്റെ പിതാവ് പുഷ്‌കരാജ് സബർവാളും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ഈ കാര്യം പറഞ്ഞത്. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരിനും സിവിൽ ഏവിയേഷൻ റെഗുലേറ്റർ (ഡിജിസിഎ), […]
Read More

US പാസ്‌പോർട്ടിൽ ആണും പെണ്ണും മാത്രം, ട്രാൻസ്ജെൻഡറുകൾക്ക് ഇടമില്ലെന്ന ട്രംപ് നയത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി

വാഷിങ്ടൺ: യുഎസ് പാസ്പോർട്ടുകളിലെ ലിംഗസൂചകം ‘പുരുഷൻ’ എന്നോ ‘സ്ത്രീ’ എന്നോ മാത്രമായി പരിമിതപ്പെടുത്തണമെന്ന നയം നടപ്പിലാക്കാൻ യുഎസ് സുപ്രീംകോടതിയുടെ അനുമതി. ഇതുപ്രകാരം രാജ്യത്തെ ട്രാൻസ്ജെൻഡറുകൾക്ക് അവരുടെ ലിംഗസ്വത്വം പാസ്പോർട്ടിൽ രേഖപ്പെടുത്താനാവില്ല. ട്രംപ് ഭരണകൂടം നിരന്തരമായി നടപ്പാക്കണമെന്ന് വാദിച്ച ഈ നയത്തിന് ഒടുവിൽ സുപ്രീംകോടതിയും പച്ചക്കൊടി കാട്ടുകയായിരുന്നു. വിധി യുഎസിലെ ട്രാൻസ് ലിംഗസ്വത്വത്തിനനുസരിച്ച് പുരുഷനെന്നോ സ്ത്രീയെന്നോ ‘X’ എന്നോ തിരഞ്ഞെടുക്കാൻ അപേക്ഷകരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കീഴ്ക്കോടതി രംഗത്തെത്തിയിരുന്നു. ഈ ഉത്തരവാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്. അതേസമയം കോടതിയിലെ മൂന്ന് […]
Read More

അമ്മൂമ്മ കുഞ്ഞിനെ കൊന്നത് ദേഷ്യം വന്നതിനാലാണെന്ന് മൊഴി

കൊച്ചി: ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകൾ ആറുമാസം പ്രായമുള്ള ഡെൽന മറിയം സാറയെ കൊലപ്പെടുത്തിയത് ദേഷ്യം കൊണ്ടാണെന്ന് അമ്മൂമ്മ റോസിയുടെ (66) മൊഴി. റൂത്തിന്റെ അമ്മയാണ് റോസി. കത്തി ഉപയോഗിച്ച് കഴുത്തിനു മുറിവേൽപ്പിച്ചായിരുന്നു കൊലപാതകം. ഡെൽന മറിയം സാറ കൊല്ലപ്പെട്ടതു ചേട്ടൻ ഡാനിയേലിന്റെ പിറന്നാൾ ദിവസമാണ്. മാനസികപ്രശ്‌നങ്ങൾ നേരിടുന്ന റോസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. കൊലപാതകം നടത്താനുള്ള കത്തി പ്രതി കരുതി വച്ചിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ദേഷ്യം […]
Read More

ശബരിമല സ്വർണക്കടത്ത്: മുൻ തിരുവാഭരണ കമീഷണർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ലയിൽ നിന്ന് സ്വ​ർ​ണം തട്ടിയ സംഭവത്തിൽ മു​ൻ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ കെ.​എ​സ്. ബൈ​ജു അ​റ​സ്റ്റി​ൽ. ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ ക​ട​ത്തി​യ കേ​സി​ലാ​ണ് ഏ​ഴാം പ്ര​തി​യാ​യ ബൈ​ജു അറസ്റ്റിലായത്.തി​രു​വ​ന​ന്ത​പു​ര​ത്തെ ഫ്ളാ​റ്റി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, മു​രാ​രി ബാ​ബു, സു​ധീ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്ക് പി​ന്നാ​ലെ​യാ​ണ് ബൈ​ജു​വി​നെ​യും കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ബൈ​ജു​വി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ‍​യ​നാ​ക്കി. ശ്രീ​കോ​വി​ൽ ക​ട്ടി​ള പ​ടി​യു​ടെ മ​ഹ​സ​ർ ത​യാ​റാ​ക്കി​യ​ത് ബൈ​ജു​വാ​ണ്. ചെ​മ്പി​ൽ പൊ​തി​ഞ്ഞ ക​ട്ടി​ള​പ്പ​ടി എ​ന്നാ​ണ് മ​ഹ​സ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ബൈ​ജു​വി​നെ ഈ​ഞ്ച​ക്ക​ലി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ […]
Read More

സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന അന്തരിച്ചു

തലശ്ശേരി:സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ സഹോദരി മാടപ്പീടിക സാറസില്‍ എ.എന്‍.ആമിന(42) അന്തരിച്ചു. ഭര്‍ത്താവ്: എ.കെ.നിഷാദ്(മസ്‌ക്കറ്റ്). പിതാവ്: പരേതനായ കോമത്ത് ഉസ്മാന്‍. മാതാവ്: പരേതയായ എ.എന്‍.സെറീന. മക്കള്‍: ഫാത്തിമ നൗറിന്‍(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബിടെക് വിദ്യാര്‍ഥി വെല്ലൂര്‍), സാറ. മറ്റൊരു സഹോദരന്‍: എ.എന്‍.ഷാഹിര്‍. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് വയലളം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.
Read More

മംദാനിയുടെ ജയം: ‘യുഎസിന്റെ പരമാധികാരത്തിന് മങ്ങൽ, ന്യൂയോർക്ക് ക്യൂബയോ വെനസ്വേലയോ ആകും’: ട്രംപ്

വാഷിങ്ടൻ ഡി.സി.: ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി സോഹ്‌റാൻ മംദാനിയുടെ വിജയം അമേരിക്കയുടെ പരമാധികാരത്തിന് മങ്ങൽ ഉണ്ടാക്കിയെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മിയാമിയിൽ നടന്ന അമേരിക്കൻ ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മംദാനിയെ ‘കമ്യൂണിസ്റ്റ്’ എന്ന് അഭിസംബോധന ചെയ്ത ട്രംപ്, മംദാനിയുടെ വിജയത്തിനു പിന്നാലെ ന്യൂയോർക്ക് കമ്യൂണിസ്റ്റ് ക്യൂബയോ സോഷ്യലിസ്റ്റ് വെനസ്വേലയോ ആയി മാറുമെന്നും, ന്യൂയോർക്കിലെ ജനങ്ങൾ ഫ്ളോറിഡയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാകുമെന്നും മുന്നറിയിപ്പ് നൽകി. ഡെമോക്രാറ്റുകൾ അമേരിക്കയ്ക്ക് വേണ്ടി എന്താണ് ഉദ്ദേശിക്കുന്നതെന്ന് […]
Read More

ഷോയിൽ വൈകിയെത്തി; മാധുരി ദീക്ഷിതിനെതിരെ കാനഡയിൽ പ്രതിഷേധം

ഓട്ടവ : കാനഡയിലെ സ്റ്റേജ് ഷോയിൽ മൂന്ന് മണിക്കൂർ വൈകി എത്തിയതിൽ പേരിൽ വിമർശനം നേരിട്ട് ബോളിവുഡ് സൂപ്പർതാരം മാധുരി ദീക്ഷിത്. 90-കളിലെ മുൻനിര നടിയായ മാധുരിയുടെ ഈ കാലതാമസം കാരണം പരിപാടി കാണാനെത്തിയ നിരവധി ആളുകൾ ഇറങ്ങിപ്പോകുകയും ടിക്കറ്റ് പണം തിരികെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലും പരിപാടിയുടെ മോശം നടത്തിപ്പിനെതിരെയും താരത്തിനെതിരെയും ശക്തമായ വിമർശനം ഉയർന്നു. പരിപാടി സംഘടിപ്പിച്ചത് വളരെ മോശമായ രീതിയിലാണെന്നും, ഉപഭോക്തൃ സംരക്ഷണ സമിതിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണെന്നും കാണികൾ മുന്നറിയിപ്പ് […]
Read More

പ്രണയം നിരസിച്ച പകയിൽ കൊലപാതകം; പ്രതി അജിന് ജീവപര്യന്തവും അഞ്ച് ലക്ഷം പിഴയും

പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ചതിന് 19കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതി അജിൻ റെജി മാത്യുവിന്(24) ജീവപര്യന്തം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. അഡീഷണൽ ജില്ലാ കോടതി – 1 ആണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 2019 മാർച്ച് 12നായിരുന്നു കേസിനാസ്‌പദമായ സംഭവം. സഹപാഠിയായിരുന്ന കവിത പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് അജിൻ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. സംഭവത്തിന്റെ […]
Read More

ബി​ഹാ​റി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു; 121 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്​ ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ്

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തുടങ്ങി.18 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 121 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് . 1,314 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. തേ​ജ​സ്വി യാ​ദ​വ്, സാ​മ്രാ​ട്ട് ചൗ​ധ​രി, തേ​ജ് പ്ര​താ​പ് യാ​ദ​വ്, മി​താ​ലി താ​ക്കൂ​ര്‍ അ​ട​ക്ക​മു​ള്ള​വ​രാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​ർ. 3.75 കോ​ടി കോ​ടി വോ​ട്ട​ർ​മാ​രാ​ണ് വി​ധി​യെ​ഴു​തു​ക.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​ട​ക്ക​മു​ള്ള​വ​രെ ക​ള​ത്തി​ല്‍ ഇ​റ​ക്കി​യാ​യി​രു​ന്നു എ​ന്‍​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. രാ​ഹു​ലും തേ​ജ​സ്വി​യും കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യ​താ​യി മോ​ദി ആ​രോ​പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ട് രാ​ജ​കു​മാ​ര​ന്മാ​ര്‍ […]
Read More

കേരളത്തിലും കുംഭമേള വരുന്നു; ജനുവരി 18 മുതൽ തിരുനാവായയിൽ

കൊച്ചി: ശങ്കരാചാര്യരുടെ നാടായ കേരളത്തിലും ചരിത്രത്തിലാദ്യമായി കുംഭമേള വരുന്നു. ഹരിദ്വാർ, ഉജ്‌ജയിൻ, നാസിക്, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലെ നാല് പ്രധാന കുംഭമേളകളുടെ മാതൃകയിലാണ്​ കേരളത്തിലെ കുംഭമേള.2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ മലപ്പുറത്തെ തിരുനാവായ നവ മുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്താണ് കേരളം കുംഭമേള നടത്തുന്നത്. പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി നവംബർ 23-ന് സ്വാഗതസംഘം രൂപീകരിച്ചു. കേരളത്തിലെ ഉത്സവത്തിന് മേൽനോട്ടം വഹിക്കുന്നത്​ അഖാരയിലെ മഹാമണ്ഡലേശ്വര സ്വാമി ആനന്ദവനം ഭാരതിയാണ്​.മഹാമണ്ഡലേശ്വര്, ജുന അഖാര ആത്മീയ പദവിയിലെത്തുന്ന മൂന്നാമത്തെ […]
Read More