Imac Kochi

‘സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫി, സ്ത്രീകളെ കണ്ടാൽ ബംഗളൂരുവിലേക്ക് വിളിക്കും’; ഗുരുതര ആരോപണം

പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.എം. സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫിയെന്നും സ്ത്രീകളെ കണ്ടാൽ ബംഗളൂരുവിലേക്ക് വിളിക്കുമെന്നുമാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ സുരേഷ് ബാബു ആരോവിന്റെ ആരോപണം.’നേതാക്കൾ പേടിക്കുന്നത് വേറെയൊന്നുംകൊണ്ടല്ല. ഹെഡ്മാഷ് ആയിട്ടുള്ള ആളാരാണ്? ഇയാളെ എംഎൽഎ ആക്കാൻ പത്തനംതിട്ടയിൽ നിന്ന് ക്ഷണിച്ചുകൊണ്ടുവന്ന ഷാഫി പറമ്പിലാണ്. ഷാഫിയെ ഞാൻ വെല്ലുവിളിക്കുന്നു. ഈ രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് ഒരു തരത്തിലും ഞാൻ അംഗീകരിക്കില്ല, രാഹുലിനെതിരെ ശക്തമായ നടപടി ഇനിയും വേണം, […]
Read More

എംഎസ് സി കപ്പലപകടം; 1200 കോടിയുടെ ഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: എംഎസ് സി എൽസ-3 കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്ഥിതിനാശത്തിന് 1200.62 കോടിയുടെ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാർ ഫയൽ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീമാണ് ഉത്തരവിട്ടത്. മുങ്ങിയ കപ്പലിൽനിന്ന് എണ്ണ ചോരുകയും കണ്ടെയ്‌നറുകളിലെ രാസ വസ്തുക്കളടക്കം സമുദ്രത്തിൽ കലരുകയും ചെയ്തത് മൂലം പരിസ്ഥിതി, സാമ്പത്തിക മേഖലകളിലുണ്ടായ നഷ്ടം കണക്കിലെടുത്താണ് ഉത്തരവ്. 9531 കോടി രൂപയുടെ ഉയർന്ന നഷ്ടപരിഹാരം വേണമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, സർക്കാർ ആവശ്യപ്പെടുന്ന തുക യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന വാദമാണ് […]
Read More

ഹൈക്കോടതി എറണാകുളത്തു നിന്ന് കളമശേരിയിലേക്ക് 27 ഏക്കറിൽ ‘ജുഡീഷ്യൽ സിറ്റി മന്ത്രിസഭാ അംഗീകാരം

കൊച്ചി: എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഹൈക്കോടതി കളമശേരിയിലേക്ക്. ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശേരിയിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കും. പദ്ധതി നടപ്പാക്കുന്നതിന് ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. 2023ൽ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുത്ത വാർഷികയോഗത്തിന്റെ തീരുമാനപ്രകാരമാണിത്. ഇതിന്റെ ഭാഗമായി നിയമവകുപ്പ് മന്ത്രി പി.രാജീവ്, ഹൈക്കോടതി ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യൻ തോമസ്, രാജ വിജയരാഘവൻ, സതീഷ് നൈനാൻ […]
Read More

സംസ്ഥാന പദവി: ലഡാക്കിൽ പ്രതിഷേധവും അക്രമവും, ബി.ജെ.പി ഓഫിസിന് തീയിട്ടു

ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ ബിജെപി ഓഫിസിനു തീയിട്ടു. ഇവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംസ്ഥാനപദവി ആവശ്യപ്പെട്ടു നിരാഹാര സമരം നടത്തിയിരുന്ന രണ്ട് മുതിർന്ന പൗരന്മാർ ഇന്നലെ കുഴഞ്ഞുവീണു. സെപ്റ്റംബർ 10 മുതൽ 35 ദിവസമായി നിരാഹാര സമരത്തിലായിരുന്ന 15 പേരിൽ രണ്ടുപേരുടെ നില ചൊവ്വാഴ്ച വൈകുന്നേരം വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയതോടെയാണ് എൽഎബി (ലേ അപെക്‌സ് ബോഡി) യുവജന വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക് […]
Read More

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്, മാനസിക പ്രയാസത്തെ തുടർന്ന് ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു

ബേത്തൂർപാറ (കാസർകോട്) കാർ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരുക്കേറ്റതിന് പിന്നാലെ ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക് പിറകിലാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചത്. മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു. ബേത്തൂർ പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കായിരുന്നു പരുക്കേറ്റത്. അപകടം നടന്ന ഉടൻ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ആസിഡ് കുടിക്കുകയായിരുന്നു. നാട്ടുകാർ അനീഷിനെ ആദ്യം […]
Read More

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഓഫിസിലെത്തി; പ്രതിഷേധങ്ങളിൽ ബുദ്ധിമുട്ടില്ലെന്ന് പ്രതികരണം

പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എം.എൽ.എ ഓഫിസിലെത്തി. വൈകിട്ട് നാലു മണിയോടെയാണ് രാഹുൽ ഓഫിസിലെത്തിയത്. കാറിലെത്തിയ രാഹുലിനെ അനുയായികൾ സ്വീകരിച്ചു. ചുണക്കുട്ടന്മാർ കൂടെയുണ്ടെന്ന് അനുയായികൾ രാഹുലിനോട് പറഞ്ഞു. ഒന്നും പ്രതികരിക്കാനില്ലെന്നും പിന്നീട് വിശദമായി കാണാമെന്നും രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി. മുമ്പും മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. താൻ പറയുന്നതിലും അപ്പുറമാണ് വാർത്തകളെന്നും രാഹുൽ പറഞ്ഞു.മണ്ഡലത്തിൽ ഇല്ലാതിരിക്കേണ്ട കാര്യമില്ല. പ്രതിഷേധങ്ങളോട് നിഷേധാത്മക സമീപനം ഒരിക്കലും സ്വീകരിച്ചിട്ടില്ല. താൻ ഒരുപാട് പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള ആണ്. പ്രതിഷേധങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. പ്രതിഷേധങ്ങളിൽ യാതൊരു […]
Read More

ഭീഷണിപ്പെടുത്തി; പിന്നാലെ 16കാരൻ കിണറ്റിൽ ചാടി ജീവനൊടുക്കി, ദാരുണസംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലത്ത് ഒരു സംഘം ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനു പിന്നാലെ 16-കാരൻ ജീവനൊടുക്കി. കുണ്ടറ പെരുമ്പുഴ പനവിള കിഴക്കെതിൽ വീട്ടിൽ അനിൽ കുമാർ-ദീപ ദമ്പതികളുടെ മകൻ അഖിൽ കെ (16) ആണ് മരിച്ചത്. വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയാണ് മരിച്ചത്. ഇളമ്പള്ളൂർ ഗവ. സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് കുട്ടിയുടെ പിതാവ് കുണ്ടറ പൊലീസിൽ പരാതി നൽകിയിരുന്നു.  
Read More

ചാറ്റ് ചെയ്യാൻ ഭാഷ ഇനി ഒരു പ്രശ്നമല്ല; പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്, ഏതു ഭാഷയിലും സംസാരിക്കാം

ന്യൂഡൽഹി: മൂന്ന് ബില്ല്യണിലധികം ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ പുതിയ കിടിലൻ ഫീച്ചർ. ഭാഷ പ്രശ്‌നമല്ലാത്ത രീതിയിൽ ഉപയോഗിക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഏത് ഭാഷയിലും ഉപയോക്താക്കൾ ആശയവിനിമയം നടത്താനും മനസിലാക്കാനും സഹായിക്കുന്ന ട്രാൻസ്ലേഷൻ ഫീച്ചറുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. പുതിയ ഫീച്ചർ അപ്ഡേറ്റാകുന്നതോടെ മറ്റുള്ള ആപ്പുകളെ ട്രാൻസ്ലേഷന് വേണ്ടി ആശ്രയിക്കേണ്ടി വരില്ല. ഏതു മെസേജാണോ ട്രാൻസ്ലേറ്റ് ചെയ്യേണ്ട് ആ മെസേജിന് മുകളിൽ ഹോൾഡ് ചെയ്യുമ്പോൾ ഓപ്ഷനുകൾ വരും. അപ്പോൾ ഏത് ഭാഷയിലേക്കാണോ ട്രാൻസലേറ്റ് ചെയ്യേണ്ട് ആ […]
Read More

തമിഴ്നാട് സർക്കാരിന്റെ എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരം കെ ജെ യേശുദാസിന്; മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സമ്മാനിക്കും

ചെന്നൈ: കലാ, സാഹിത്യ രംഗത്തെ പ്രതിഭകൾക്ക് നൽകുന്ന തമിഴ്നാട് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ കലൈമാമണി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021, 2022, 2023 കാലയളവിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. സംഗീത മേഖലയിലെ സംഭാവനകൾ പരിഗണിച്ച് എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരത്തിന് ഗായകൻ കെ ജെ യേശുദാസ് അർഹനായി. പുരസ്‌കാരം. ഒരു ലക്ഷം രൂപയും മൂന്ന് പവന്റെ സ്വർണമെഡലും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അടുത്തമാസം ചെന്നൈയിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും. 2021ലെ കലൈമാമണി പുരസ്‌കാരത്തിന് […]
Read More

കർണാടകയിൽ ബീഫ് കടത്തിയെന്ന് ആരോപണം; ട്രക്കിന് തീയിട്ട് ജനക്കൂട്ടം, 6 പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച് ജനക്കൂട്ടം ട്രക്ക് കത്തിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിലായി. സെപ്റ്റംബർ 22ന് രാത്രി കർണാടകയിലെ ബെലഗാവി ജില്ലയിലെ റായ്ബാഗിനടുത്തുള്ള ഐനാപൂരിലായിരുന്നു ജനക്കൂട്ടം ട്രക്ക് കത്തിച്ചത്. ട്രക്ക് തടഞ്ഞുനിർത്തിയ ശേഷം ഡ്രൈവറെ ബീഫ് കടത്തുകയാണെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. കർണാടകയിലെ കുടച്ചിയിൽ നിന്ന് തെലങ്കാനയിലെ ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്ന ടൺ കണക്കിന് ബീഫ് ആയിരുന്നു ട്രക്കിൽ ഉണ്ടായിരുന്നത്. പൊലീസ് സ്ഥലത്തെത്തുന്നതിനുമുമ്പ് വാഹനം പൂർണമായും കത്തിനശിച്ചിരുന്നു.  
Read More