Imac Kochi

”ആ നേതാവ് സൈക്കോ, തെളിവുകൾ നശിപ്പിക്കും, തനിക്ക് നീതി ലഭിച്ചില്ല, ഇരുട്ടിന്റെ മറവിൽ വീഡിയോ കോൾ”

: പാലക്കാട് അശ്ലീല സന്ദേശം അയച്ച യുവനേതാവിന് സൈക്കോ ക്യാരക്ടർ ആണെന്ന് മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ്. പരിചയപ്പെട്ടപ്പോൾ തന്നെ അശ്ലീല സന്ദേശം അയച്ചു. രാഷ്ട്രീയ നേതാവാകാൻ പോലും ആ വ്യക്തിക്ക് യോഗ്യതയില്ല. അങ്ങനെ യോഗ്യത ഉണ്ടായിരുന്നെങ്കിൽ സ്ത്രീകളോട് ഇങ്ങനെ പെരുമാറില്ല. ഇനിയെങ്കിലും പ്രസ്ഥാനം ധാർമികത കാണിക്കണം. ഇക്കാര്യം പറഞ്ഞ നേതാക്കളിൽനിന്നു തനിക്ക് നീതി ലഭിച്ചില്ല. തനിക്ക് നീതി ലഭിക്കാത്തത് പ്രതിപക്ഷ നേതാവിൽ നിന്നാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് അങ്ങനെ പെരുമാറിയിട്ടില്ല. പ്രതിപക്ഷ […]
Read More

രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബി.ജെ.പി പ്രതിഷേധം

പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ട് എം എൽ എ ഓഫീസിലേക്ക് മാർച്ച്‌നടത്തി ബിജെപി. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ,പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ എന്നിവരുടെ നേതൃത്വത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്രതിഷേധിച്ചത്. മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് […]
Read More

കണ്ണൂരിൽ ഭർത്താവിന്റെ വീട്ടിലെത്തി 35കാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; യുവതിക്കും യുവാവിനും പൊള്ളൽ

കണ്ണൂർ: കുറ്റിയാട്ടൂർ ഉരുവച്ചാലിൽ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. കുട്ടാവ് സ്വദേശിയായ ജിജേഷ് (40) ആണ് പ്രവീണയെ (35) തീകൊളുത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയാണ് സംഭവം. ഇരുവർക്കും സാരമായി പൊള്ളലേറ്റു. വെള്ളം ചോദിച്ചെത്തിയ ജിജേഷ്, വീടിനു പിറകുവശത്തുണ്ടായിരുന്ന പ്രവീണയുടെ മേൽ ഇന്ധനം ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. സാരമായി പൊള്ളലേറ്റ ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പ്രവീണയുടെ ഭർത്താവിന്റെ വീടാണ് ഉരുവച്ചാലിൽ. സ്വന്തം വീട് […]
Read More

യുവരാഷ്ട്രീയ നേതാവ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലുമായി യുവ മാധ്യമ പ്രവർത്തക. മാധ്യമ പ്രവർത്തകയും അഭിനേതാവുമായ റിനി ആൻ ജോർജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമാണ് വെളിപ്പെടുത്തൽ. നേതാവിനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും റിനി ആൻ ജോർജ് പറഞ്ഞു. ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് […]
Read More

പ്രിയപ്പെട്ട പപ്പയ്ക്ക്, സ്‌നേഹത്തോടെ രാഹുൽഗാന്ധി      

ന്യൂഡൽഹി: അച്ഛനെ വട്ടംചേർത്ത് പിടിച്ച് നെഞ്ചിൽ ചുംബിക്കുന്ന കുട്ടിക്കാലത്തെ മനോഹര ചിത്രം പങ്കുവച്ച് രാഹുൽഗാന്ധി. ഇതോടൊപ്പം കാറിൽ സഹോദരിയോടും അച്ഛനോടുമൊപ്പം കളിച്ച് ചിരിക്കുന്ന ഓർമച്ചിത്രം, അതേ അച്ഛന്റെ ഛായാചിത്രത്തിനുമുന്നിൽ കൂപ്പുകൈയോടെ നിൽക്കുന്ന ചിത്രങ്ങൾ എന്നിവയെല്ലാം പങ്കുവച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81ാം ജന്മദിനത്തിലാണ് അച്ഛനൊപ്പമുള്ള ഹൃദ്യമായ ഫോട്ടോകളും കുറിപ്പും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കുവച്ചത്. ‘എല്ലാ പൗരന്മാരെയും ബഹുമാനിക്കുന്ന, സൗഹാർദമുള്ള, ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറയിൽ ശക്തമായി നിലകൊള്ളുന്ന ഒരു ഇന്ത്യ. പപ്പാ, നിങ്ങളുടെ […]
Read More

‘ചികിത്സയുടെ ആദ്യ ഘട്ടത്തിൽ ഭക്ഷണത്തിനു രുചിയും മണവും കിട്ടിയിരുന്നില്ല, ഇപ്പോൾ മമ്മൂട്ടി കൂടുതൽ ഉഷാറായി’

കൊച്ചി: മമ്മൂട്ടി അസുഖത്തെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നതായും വൈകാതെ അഭിനയത്തിലേക്ക് മടങ്ങി വരുമെന്നും നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. ചികിത്സയുടെ ആദ്യകാലങ്ങളിൽ ഭക്ഷണത്തിന് രുചി തോന്നിയിരുന്നില്ല. മണം അറിയാനുള്ള കഴിവും നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം മാറി. ആൾക്കൂട്ടങ്ങളുടെ ഇടയിലേക്ക് വൈകാതെ മമ്മൂട്ടി മടങ്ങിവരുമെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് ഇടയ്ക്ക് വെറുതെ വർത്തമാനം പറയാൻ പോലും മമ്മൂട്ടി വിളിക്കാറുണ്ടെന്ന് ഒരു ടി.വി ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. രോഗം പൂർണമായും ഭേദമായെന്ന് മമ്മൂട്ടി വിളിച്ചു പറഞ്ഞതിനെക്കുറിച്ച് വി.കെ. […]
Read More

പരാതി പറയാനെത്തി മുഖ്യമന്ത്രിയുടെ കരണത്തടിച്ചു, ന്യൂഡൽഹിയിൽ രേഖാശർമ്മയ്ക്ക് നേരെ ആക്രമണം

ന്യൂഡൽഹി: മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ യുവാവിന്റെ ആക്രമണം. ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ വച്ചാണ് ആക്രമണം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ആൾ മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചശേഷം മുടിപിടിച്ചു വലിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 35 വയസ്സുകാരനാണ് ആക്രമിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. രേഖ ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി ഡൽഹി ഘടകമാണ് ഈ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കസ്റ്റഡിയിലുള്ള ആളെ ചോദ്യം […]
Read More

പീഡനം, റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, മുൻകൂർ ജാമ്യത്തിൽ നാളെ വാദം തുടരും

കൊച്ചി: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യഹർജിയിൽ നാളെയും വാദം തുടരും. വാദം കേൾക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ഹൈക്കോടതി ഇന്നലെ അതിജീവിതയെ കക്ഷി ചേർത്തിരുന്നു. വേടൻ സ്ഥിരം ലൈംഗിക കുറ്റവാളിയാണെന്നും കൂടുതൽ സ്ത്രീകൾ പരാതിയുമായി രംഗത്തുവന്നിട്ടുണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷക കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. ഉഭയ സമ്മതത്തോടെയുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് പരാതിയിൽ നിന്നു തന്നെ വ്യക്തമാണെന്നാണ് വേടന്റെ അഭിഭാഷകന്റെ വാദം. ഹിരൺദാസ് മുരളി വിവാഹ […]
Read More

മോഷണം, ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. ബോഡി ബിൽഡിംഗ് സെന്ററിൽ മോഷണം നടത്തിയെന്ന പരാതിയിലാണ് കേസ്. വിലപ്പെട്ട രേഖകളും പത്തായിരം രൂപയും മോഷണം പോയെന്നാണ് പരാതി. ജിന്റോ ജിമ്മിൽ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരാതിക്കൊപ്പം പൊലീസിന് നൽകിയിട്ടുണ്ട്. ജിന്റോ ലീസിന് നൽകിയ ബോഡി ബിൽഡിംഗ് സെന്ററിൽ നിന്നാണ് പണവും രേഖകളും മോഷ്ടിച്ചത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ജിന്റോ ജിം തുറന്നത്. പാലാരിവട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Read More

കെ.എം.സി.സി മലപ്പുറം പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സമാപിച്ചു

മനാമ: കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഒരു മാസത്തോളമായി സംഘടിപ്പിച്ചു വരുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റ അവധിക്കാല ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെയും, എക്‌സ്‌പോയും മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്നു. വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉത്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂർ അധ്യക്ഷനായിരുന്നു. മനുഷ്യശരീരത്തിന്റെ അത്ഭുത സൃഷ്ടിപ്പിനെ പരിചയപ്പെടുത്തുന്ന കുട്ടികളുടെ മെഡിക്കൽ എസ്സിബിഷൻ ശ്രദ്ധേയമായി. വൈകിട്ട് നാലു മണിക്ക് തുടക്കം കുറിച്ച എക്‌സിബിഷനിൽ ബഹ് റൈനിലെ വിവിധ സാംസ്‌കാരിക, സാമൂഹിക നേതാക്കന്മാരും രക്ഷിതാക്കളും പങ്കെടുത്തു […]
Read More