Imac Kochi

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ഉജ്ജ്വലമായി ആഘോഷിച്ച് സംസ്‌കൃതി ബഹ്‌റൈനും ബി.എം.സിയും

മനാമ: സംസ്‌കൃതി ബഹ്‌റൈൻ,ബി.എം.സിയുമായി സഹകരിച്ച്, ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ 75-ാം ജന്മദിനം ഉജ്ജ്വലമായി ആഘോഷിച്ചു. സെപ്തംബർ 17-ന് വൈകിട്ട് ബി.എം.സി ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ സാമൂഹിക-സാംസ്‌കാരിക നേതാക്കളും സംഘടനാ പ്രതിനിധികളും സംസ്‌കൃതി അംഗങ്ങളും പങ്കെടുത്തു. ചടങ്ങ് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ശ്രീ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബി.എം.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ ഫ്രാൻസിസ് കൈതാരത്ത്, ദേവിജി ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശ്രീ ജയ്ദീപ്, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ […]
Read More

മകൻ 12 വർഷമായി കിടപ്പുരോഗി, മാനസിക പ്രയാസത്തിൽ അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ

പാലക്കാട് : സർക്കാർ സ്‌കൂളിലെ അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തച്ചനാട്ടുക്കര പട്ടിശേരി സ്വദേശി സലീം ആണ് മരിച്ചത്. മാണിക്കപ്പറമ്പ് സർക്കാർ സ്‌കൂളിലെ അധ്യാപകനാണ്. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സലീമിന്റെ മകൻ പന്ത്രണ്ടുവർഷമായി കിടപ്പുരോഗിയാണ്. ഇക്കാര്യത്തിൽ സലീമിന് മാനസിക പ്രയാസമുണ്ടായിരുന്നു എന്നാണ് അനുമാനം.
Read More

ജി. എസ്. ടി ഇളവ് സാധാരണക്കാർക്ക് ഗുണം ചെയ്യും; നവരാത്രിക്കാലത്ത് ജനങ്ങൾക്കുള്ള സമ്മാനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ജിഎസ്ടി ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജിഎസ്ടി സേവിംഗ്‌സ് ഉത്സവത്തിന് നാളെ തുടക്കം കുറിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. രാജ്യത്തിന് നവരാത്രി ആശംസകളും അദ്ദേഹം നേർന്നു. ‘ഇത് രാജ്യത്തിന്റെ വളർച്ചയ്ക്ക് ഊർജം നൽകും. പുതിയ പരിഷ്‌കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തും. മദ്ധ്യവർഗം, യുവാക്കൾ, കർഷകർ, ഉൾപ്പെടെ എല്ലാവർക്കും പ്രയോജനമാകും. നികുതി ഭാരത്തിൽ നിന്ന് മോചനമുണ്ടാകും. ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സർക്കാരിന്റെ തീരുമാനം. […]
Read More

ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് യുവ ഇന്ത്യ; അണ്ടർ 19 ഏകദിനത്തിൽ ഗംഭീരവിജയം

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയ അണ്ടർ 19 ടീമിനെതിരായ ആദ്യ അനൗദ്യോഗിക ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ ഗംഭീരവിജയം. 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 30.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് വിജയം നേടിയത്. വേദാന്ത് ത്രിവേദി, അഭിജ്ഞാൻ കുണ്ടു എന്നിവരുടെ മികച്ച പ്രകടനവും ജയം നിർണയിച്ചു. 226 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തകർച്ചയോടെയായിരുന്നു തുടക്കം. ക്യാപ്ടൻ ആയുഷ് മാത്രെ (6), വിഹാൻ മൽഹോത്ര (9), വൈഭവ് സൂര്യവംശി (38) എന്നിവർ വേഗത്തിൽ പുറത്തായി. എന്നാൽ […]
Read More

പ്രധാനമന്ത്രി പദത്തിന് അടുത്തൊന്നും ഒഴിവില്ല; 2029, 2034 വർഷങ്ങളിലും അതിനുശേഷവും മോദി തന്നെയെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി പദത്തിലേയ്ക്ക് ഒഴിവില്ലെന്നും ബിജെപിയിൽ നരേന്ദ്ര മോദി ചോദ്യം ചെയ്യപ്പെടാത്ത നേതാവായി തുടരുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്നാഥ് സിംഗിന്റെ പരാമർശം. ‘ലോകത്തിലെ ഉന്നത നേതാക്കൾ പോലും ആഗോള കാര്യങ്ങളിൽ മോദിയുടെ ഉപദേശം തേടുന്നു. ലോക നേതാക്കളിൽ നിന്ന് ജന്മദിനത്തിൽ ഇത്രയധികം വ്യക്തിപരമായ കോളുകൾ ലഭിക്കുന്ന മറ്റൊരു പ്രധാനമന്ത്രി ഇല്ല. ഓപ്പറേഷൻ സിന്ദൂറിന് മുന്നോടിയായി സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകുന്നതിന് മുമ്പ് പ്രധാനമന്ത്രി മൂന്ന് സൈനിക മേധാവികളുമായും ദേശീയ […]
Read More

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ജിഎസ്ടി പരിഷ്‌കരണം പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ജിഎസ്ടിയെക്കുറിച്ചുള്ള പ്രഖ്യാപനമായിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അഭ്യൂഹം. അമേരിക്കയിലെ എച്ച് 1 ബി വിസ നിയന്ത്രണങ്ങൾ, വാഷിംഗ്ടണുമായുള്ള താരിഫ് തർക്കങ്ങൾ തുടങ്ങിയ വിഷയങ്ങളിലും പ്രധാനമന്ത്രി സംസാരിച്ചേക്കും. 2014-ൽ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷം കേന്ദ്ര സർക്കാരിന്റെ പ്രധാനപ്പെട്ട തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ അദ്ദേഹം പലപ്പോഴും രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുണ്ട്. നാളെയാണ് ജിഎസ്ടി 2.0 പരിഷ്‌കരണങ്ങൾ പ്രാബല്യത്തിൽ വരുന്നത്. പുതിയ പരിഷ്‌കരണങ്ങൾ പ്രകാരം നവരാത്രി ദിനത്തിൽ സാധനങ്ങൾക്ക് വില […]
Read More

”ഒപ്പം പ്രവർത്തിച്ച പലരും ഇപ്പോഴില്ല, അവരെ ഈ നിമിഷം ഓർക്കുന്നു, ഈ പുരസ്‌കാരം മലയാള സിനിമയ്ക്ക് നൽകുന്നു”

കൊച്ചി: 48 വർഷത്തെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി താൻ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരത്തെ സ്വീകരിക്കുന്നുവെന്ന് നടൻ മോഹൻലാൽ. ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെത്തിയ മോഹൻലാൽ കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പുരസ്‌കാരത്തിനായി തന്നെ തിരഞ്ഞെടുത്ത ജൂറിയ്ക്കും കേന്ദ്ര സർക്കാരിനും അദ്ദേഹം നന്ദി അറിയിച്ചു. ’48 വർഷത്തെ എന്റെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഞാൻ ഈ അവാർഡിനെ കാണുന്നു. ജൂറിയോടും കേന്ദ്ര സർക്കാരിനോടും […]
Read More

”എല്ലാവരെയും സഹായിച്ചു, പ്രതിസന്ധി വന്നപ്പോൾ ഒറ്റപ്പെട്ടു, വേട്ടയാടരുത്”: വേദനയായി ബിജെപി കൗൺസിലറുടെ ആത്മഹത്യക്കുറിപ്പ്

തിരുവനന്തപുരം: ഓഫിസിൽ തൂങ്ങിമരിച്ച ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിലിന്റെ (കെ.അനിൽകുമാർ-58 ) ആത്മഹത്യക്കുറിപ്പ് വേദനയാകുന്നു. അവസാനമായി എഴുതിയ കുറിപ്പിൽ സഹായിച്ച എല്ലാവർക്കും നന്ദിയും പറയുന്നുണ്ട്. ‘വലിയശാല ഫാം ടൂർ സഹകരണസംഘത്തിന് ആറുകോടിയോളം രൂപയുടെ ബാധ്യതയുണ്ട്. 11 കോടിയുടെ ആസ്തിയുണ്ട്. അത് പിരിച്ച് നിക്ഷേപകർക്കു കൊടുക്കണം. ഇതിന്റെപേരിൽ കുടുംബത്തെ ഒറ്റപ്പെടുത്തരുത്. ഞാനും കുടുംബവും ഒരു പൈസപോലും എടുത്തിട്ടില്ല’- അനിൽ എഴുതി. മരണാനന്തരചടങ്ങുകൾക്കുള്ള പണമെന്ന് രേഖപ്പെടുത്തി ഒരു കവറിൽ പണവും ഓഫീസിൽ കരുതിയിരുന്നു. […]
Read More

ഡോ.ഷാഹിന അബ്ദുള്ള അന്തരിച്ചു; നെതർലാൻഡ്സിൽ നിന്നുള്ള ലോക കേരള സഭ അംഗം

കൊച്ചി: നെതർലാൻഡ്‌സ് മലയാളിയും സാമൂഹിക മാധ്യമ ഇടപെടലുകളിലൂടെ ശ്രദ്ധേയയുമായ ഡോ. ഷാഹിന അബ്ദുള്ള അന്തരിച്ചു. നെതർലാൻഡ്‌സിൽ നിന്നുള്ള ലോക കേരള സഭ അംഗമായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കരളിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ ഷാഹിന ഫിസിസിസ്റ്റ്, പേറ്റന്റ് അറ്റോണി എന്നീ നിലകളിൽ പ്രവർത്തിച്ചു. ബൗദ്ധിക സ്വത്തവകാശ മേഖലയിലെ അറിയപ്പെടുന്ന പ്രൊഫഷണലായിരുന്നു. വിപുലമായ സൗഹൃദസമ്പത്തിന് ഉടമയായിരുന്ന ഷാഹിന വിവിധ മേഖലകളിലെ ലോക മലയാളികൾക്കിടയിൽ വലിയ സ്വാധീനശേഷിയായിരുന്നു. ഭൗമ രാഷ്ട്രീയം, സാംസ്‌കാരിക പഠനം, ഫുട്‌ബോൾ, […]
Read More

ഷൂട്ടിംഗിനിടയിൽ ജീപ്പ് മറിഞ്ഞു, നടൻ ജോജു ജോർജ് ഉൾപ്പെടെ മൂന്നു പേർ ആശുപത്രിയിൽ

മൂന്നാർ: ഷൂട്ടിംഗിനിടയിൽ ജീപ്പ് മറിഞ്ഞ് സിനിമാ നടൻ ജോജു ജോർജ് ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. മറയൂർ റൂട്ടിലെ ലക്കം വെള്ളച്ചാട്ടത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ജീപ്പ് ഉപയോഗിച്ച് ഷൂട്ടിംഗ് നടത്തുന്നതിനിടയിൽ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഷിഹാസിന്റെ കാലുകൾക്ക് ഒടിവുണ്ട്. രണ്ടുപേരെയും മൂന്നാർ ടാറ്റാ ടീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More