പെട്രോൾ പമ്പുകളിലെ ടോയ്‌ലെറ്റുകൾ പൊതുജനത്തിനും ഉപയോഗിക്കാം, ‘വിധി’ തിരുത്തി ഹൈക്കോടതി
കൊച്ചി: പെട്രോൾ പമ്പുകളിലെ ടോയ്ലെറ്റുകൾ പൊതുജനങ്ങൾക്കും ഉപയോഗിക്കാമെന്ന് ഹൈക്കോടതി. പമ്പുകളിലുള്ള ടോയ്ലെറ്റുകൾ ഉപഭോക്താക്കൾക്കുള്ളതാണെന്നും പൊതുജനങ്ങൾക്ക് ഈ സേവനം അനുവദിക്കേണ്ടതില്ലെന്നുമുള്ള ഇടക്കാല ഉത്തരവാണ് ഹൈക്കോടതി തിരുത്തിയത്. ദേശീയ പാതയ്ക്ക് സമീപത്തുള്ളതടക്കം എല്ലാ പെട്രോൾ പമ്പുകളും 24 മണിക്കൂറും പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന് പുതുക്കിയ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കുന്നു. പെട്രോൾ പമ്പുകളിലെ ടോയ്ലെറ്റുകളിൽ ഉപഭോക്താക്കൾക്ക് എന്നപോലെ പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കണം. സംസ്ഥാനത്തുടനീളമുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകൾക്ക് ഉത്തരവ് ബാധകമാണ്. ഉപഭോക്താവല്ലെന്ന കാരണത്താൽ ഒരാൾക്ക് പോലും പ്രവേശനം നിഷേധിക്കാൻ പാടില്ല. എന്നാൽ സുരക്ഷാ […]









