വിന്റർ ഷെഡ്യൂൾ, നിരവധി സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്, ആശങ്കയിൽ പ്രവാസികൾ
കൊച്ചി: വിന്റർ ഷെഡ്യൂളിൽ കുവൈത്തിൽ നിന്നും കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളുമുൾപ്പെടെ റദ്ദാക്കിയ എയർ ഇന്ത്യ മറ്റു നിരവധി സർവീസുകളും വെട്ടിക്കുറച്ചു. ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലുള്ള വിന്റർ ഷെഡ്യൂളിലാണ് പ്രവാസികൾക്ക് തിരിച്ചടിയാകുന്ന നീക്കം. കൂടുതലും മലബാറിൽ നിന്നുള്ള യാത്രക്കാരെയാണ് ഈ നടപടി ബാധിക്കുന്നത്. സമ്മർ ഷെഡ്യൂളിൽ ബഹ്‌റൈൻ, കുവൈത്ത്, അബുദാബി, ദുബായ്, ഷാർജ, റാസൽ ഖൈമ, ജിദ്ദ, മസ്‌കത്ത്, ദമാം റൂട്ടുകളിൽ എയർ ഇന്ത്യയ്ക്ക് 96 സർവീസുകൾ ഉള്ളത് വിന്റർ ഷെഡ്യൂളിലെത്തുമ്പോൾ 54 […]









