Imac Kochi

പര്യടനം നിർത്തി വച്ച് ടി.വി.കെ, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ ദുരന്തത്തിന്റെ പിന്നാലെ നടനും ടി.വി.കെ അദ്ധ്യക്ഷനുമായ വിജയ് രാഷ്ട്രീയ പര്യടനം നിറുത്തിവച്ചു. ടിവികെ നേതാക്കളുടെ അടിയന്തര ഓൺലൈൻ യോഗത്തിന് ശേഷമാണ് തീരുമാനം. അതേസമയം വിജയ് കരൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. വിജയ്യെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യില്ലെന്നാണ് ധാരണ. നാളെ കോടതിയിൽ വിഷയം ഉന്നയിച്ചേക്കും. സംഭവത്തിന് പിന്നാലെ മരിച്ചവർക്ക് തമിഴ് താരങ്ങളായ കമൽ ഹാസൻ, രജനികാന്ത് തുടങ്ങിയ താരങ്ങൾ അനുശോചനം അർപ്പിച്ചു. […]
Read More

കരൂർ ദുരന്തം: മരിച്ചവരിൽ ഒന്നര വയസുകാരനും രണ്ട് ഗർഭിണികളും; 38 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, വിജയ്‌ക്കെതിരെ രൂക്ഷവിമർശനം

ചെന്നൈ: കരൂറിൽ ടിവികെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ മരിച്ച 38 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാനുണ്ട്. മരിച്ചവരിൽ ഒരു ഒന്നര വയസുകാരനും രണ്ട് ഗർഭിണികളും ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദുരന്തത്തിൽ ജീവൻ നഷ്ടമായി. ഹേമലത, മക്കളായ സായ് കൃഷ്ണ, സായ് ജീവ എന്നിവരാണ് മരിച്ചത്. രാവിലെ ആറുമണിയോടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിത്തുടങ്ങി. 15 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. 12 മൃതദേഹങ്ങൾ ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകി. കരൂർ മെഡിക്കൽ കോളേജ് […]
Read More

പി.കെ. ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ. ദാമോദരൻ മാസ്റ്റർ അന്തരിച്ചു

പരിയാരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ. ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ. ദാമോദരൻ മാസ്റ്റർ(83)  നിര്യാതനായി. മാടായി ഗവ. ഹൈസ്‌കൂൾ റിട്ട. അധ്യാപകനും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്നു. പി.കെ. സുധീർ ഏകമനാണ്. മരുമകൾ ധന്യ, സഹോദരങ്ങൾ: ഇ. ബാലൻ നമ്പ്യാർ (റിട്ട.റെയിൽവെ ഉദ്യോഗസ്ഥൻ), പരേതനായ ഇ. നാരായണൻ നമ്പ്യാർ (മുൻ ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌)
Read More

കരൂരിൽ മുന്നറിയിപ്പ് മറികടന്ന് നടത്തിയ റാലി ദുരന്തമായി, ഞെങ്ങി ഞെരുങ്ങി ആൾക്കൂട്ടം, നിലവിളികൾ

ചെന്നൈ: ദുരന്തം വിളിച്ചുവരുത്തിയ റാലി വിജയ് നടത്തിയത് മദ്രാസ് ഹൈക്കോടതിയുടെ മുന്നറിയിപ്പ് മറി കടന്നെന്ന് ആരോപണം. അനിഷ്ട സംഭവങ്ങളുണ്ടായാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും എന്നായിരുന്നു കോടതിയുടെ ചോദ്യം. തിരുച്ചിറപ്പള്ളിയിൽ നടന്ന യോഗത്തിലെ പ്രശ്‌നങ്ങളുടെ പേരിലായിരുന്നു കോടതിയുടെ വിമർശനം. ഇന്നത്തെ കരൂരിലെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതു കണ്ട് പ്രസംഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടു. വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തു. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ വിജയ് തന്നെ പൊലീസ് സഹായം […]
Read More

സിനിമാതാരം വിജയ് നയിച്ച റാലിയിൽ തിക്കും തിരക്കും;വൻദുരന്തം 3 കുട്ടികൾ ഉൾപ്പെടെ 30 മരണം, മരണസംഖ്യ ഉയർന്നേക്കും

ചെന്നൈ: വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് മൂന്നുകുട്ടികൾ ഉൾപ്പെടെ 30 പേർ മരിച്ചു. കരൂരിൽ നടന്ന റാലിക്കിടെയാണ് അപകടം. ഇരുപതിലേറെ പേർ കുഴഞ്ഞുവീണുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തളർന്നു വീണവരിൽ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം. അപകടം ഉണ്ടായതിനു പിന്നാലെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങി. പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ആംബുലൻസുകൾ എത്തുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. തമിഴ്‌നാട്ടിലെ ആരോഗ്യ – വിദ്യാഭ്യാസ മന്ത്രിമാർ ഉടൻ […]
Read More

നടൻ ദുൽഖർ സൽമാന്റെ വാഹനം കണ്ടെത്തി; രേഖകളിൽ ആദ്യ ഉടമ ഇന്ത്യൻ ആർമി, കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

കണ്ണൂർ: വിദേശത്ത് നിന്ന് നികുതിവെട്ടിപ്പിലൂടെ കേരളത്തിലെത്തിയെന്ന് കരുതുന്ന മറ്റൊരു കാറും കൂടി കണ്ടെത്തി. നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള നിസാൻ പട്രോൾ വാഹനമാണ് കണ്ടെത്തിയത്. ഇതോടെ ദുൽഖർ സൽമാന്റെ മൂന്ന് കാറുകൾ കസ്റ്റംസ് കസ്റ്റഡിയിലായി. കൊച്ചിയിലെ ദുൽഖറിന്റെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കാർ കണ്ടെത്തിയത്. കാർ ഉദ്യോഗസ്ഥർ എത്തി പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. വിദേശത്ത് നിന്നെത്തിച്ച് ഇന്ത്യൻ ആർമിയുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനമാണിതെന്നാണ് കസ്റ്റംസ് പറയുന്നത്. കർണാടകയിൽ എത്തിച്ച് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് ഇത് ദുൽഖറിന്റെ കൈവശം […]
Read More

അമൃതാനന്ദമയിയെ ചുംബിച്ചത് എല്ലാ മക്കളും അവരുടെ അമ്മമാരെ സ്‌നേഹിക്കണമെന്ന സന്ദേശം നൽകാൻ: മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: മാതാ അമൃതാനന്ദമയിയുടെ നെറുകയിൽ താൻ ചുംബിച്ചത് എല്ലാ മക്കളും അവരുടെ അമ്മമാരെ സ്‌നേഹിക്കണം എന്ന സന്ദേശം നൽകാൻ ആണെന്ന് മന്ത്രി സജി ചെറിയാൻ. അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്നും അതുകൊണ്ടാണ് താൻ അഭിനന്ദിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അമൃതാനന്ദമയിയെ ആദരിച്ചതിൽ സർക്കാരിനും മന്ത്രി സജി ചെറിയാനുമെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സർക്കാർ ആദരിച്ചത്. അമൃതാനന്ദമയിയുടെ 72-ാം പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് […]
Read More

ബിന്ദു പത്മനാഭൻ കൊലക്കേസ്; അസ്ഥികൾ ഉപേക്ഷിച്ചത് തണ്ണീർമുക്കം ബണ്ടിൽ; നിർണ്ണായക വിവരങ്ങളുമായി ക്രൈംബ്രാഞ്ച്

ആലപ്പുഴ: ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക്കേസിൽ നിർണ്ണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ബിന്ദുവിന്റെ അസ്ഥികൾ ഉപേക്ഷിച്ചത് തണ്ണീർമുക്കം ബണ്ടിലാണെന്ന് പ്രതി സെബാസ്റ്റ്യൻ മൊഴി നൽകി. സെബാസ്റ്റ്യനെ തണ്ണീർമുക്കം ബണ്ട് പരിസരത്തെത്തി തെളിവെടുപ്പ് നടത്തും. കൊലപാതകശേഷം മൃതദേഹം കഷ്ണങ്ങളാക്കിയ സെബാസ്റ്റ്യൻ പള്ളിപ്പുറത്തെ വീട്ടുപറമ്പിൽ കുഴിച്ചിട്ടു. ശേഷം അസ്ഥിക്കഷണങ്ങൾ പുറത്തെടുത്ത് കത്തിക്കുകയും തണ്ണീർമുക്കം ബണ്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു. ജെയിനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയായിരുന്നു ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് സെബാസ്റ്റ്യനിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് […]
Read More

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

കോട്ടയം: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം. കരിപ്പാടം ദാറു സുബഹ് വീട്ടിൽ ടി എം റഷീദിന്റെ മകൻ മുർത്തസ അലിൻ റഷീദ് (27), വൈക്കം പുളിംതുരുത്തിൽ അബുവിന്റെ മകൻ റിദിക് മുഹമ്മദ് (29) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ തലപ്പാറ കൊങ്ങിണി മുക്കിലായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മൂന്നാമനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് റഫ്രിജറേറ്ററുമായി പോയ ലോറിയും എതിരെ വന്ന കാറുമായാണ് കൂട്ടിയിടിച്ചത്. വിദേശത്തായിരുന്ന […]
Read More

തിരിച്ചുവരാമെന്ന് പറഞ്ഞ് പോയതാണ്, യഥാർത്ഥ കാരണം കണ്ടെത്തണം’; തിരുമല അനിലിന്റെ ഭാര്യ ആശ, പൊലീസ് മൊഴിയെടുത്തു

തിരുവനന്തപുരം: ബിജെപി നഗരസഭാ കൗൺസിലർ തിരുമല അനിൽ ജീവനൊടുക്കിയ സംഭവത്തിൽ യഥാർത്ഥ കാരണം കണ്ടെത്തണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആശ ആവശ്യപ്പെട്ടു. അന്വേഷണ സംഘം ആശയുടെ മൊഴി രേഖപ്പെടുത്തി. ആത്മഹത്യയ്ക്ക് പിന്നിലെ അനിൽ രാവിലെ പെട്ടെന്ന് ഷർട്ട് ധരിച്ച്, തിരിച്ചു വരാമെന്ന് പറഞ്ഞ് ഇറങ്ങി പോകുകയായിരുന്നുവെന്ന് ആശ പറഞ്ഞു. സൊസൈറ്റിയിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം മാനസിക ബുദ്ധിമുട്ടിലായിരുന്നു. ആർക്കെല്ലാം വായ്പ കൊടുത്തെന്ന് അറിയില്ല. മരണത്തിന് മുമ്പ് ആരെയെങ്കിലും കണ്ടിട്ടുണ്ടോ എന്നും അറിയില്ല. സഹായം തേടിയതായും അറിയില്ലെന്നും ഭാര്യ പറഞ്ഞു. […]
Read More