Imac Kochi

ഖുഷ്ബുവിനെ സംസ്ഥാന വൈസ് പ്രസിഡൻറായി നിയമിച്ച് തമിഴ്നാട് ബി.ജെ.പി

തമിഴ്നാട് ബി.ജെ.പി വൈസ് പ്രസിഡൻറായി നടി ഖുഷ്ബു സുന്ദർ. എം. ചക്രവർത്തി, വി. പി ദുരൈസാമി, കെ. പി. രാമലിംഗം എന്നിവരുൾപ്പെടെ 14 പേരെയാണ് വൈസ് പ്രസിഡൻറുമാരായി ബി.ജെ.പി നിയമിച്ചത്. കേശവ വിനായകനെ ദക്ഷിണ സംസ്ഥാന ജനറൽ സെക്രട്ടറിയായി (സംഘടന) നിയമിച്ചു. ജെ.പി നദ്ദയുടെ അംഗീകാരത്തോടെ, തമിഴ്നാട് ബി.ജെ.പിക്ക് പുതിയ സംസ്ഥാന ഭാരവാഹികളെ നിയമിച്ചതായി ഭാരവാഹികളുടെ പട്ടിക പങ്കുവെച്ചുകൊണ്ട് ബി.ജെ.പി തമിഴ്നാട് അറിയിച്ചു. 2026ൽ തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി ഭാരവാഹികളിൽ അഴിച്ചുപണി നടത്തുന്നത്. […]
Read More

ബ്രിട്ടീഷുകാർ കടത്തിയ ബുദ്ധന്റെ തിരുശേഷിപ്പ് ഗോദ്‌റെജ് ഗ്രൂപ്പ് 870 കോടി രൂപക്ക് ഇന്ത്യയിലെത്തിച്ചു

ന്യൂഡൽഹി: പിപ്രഹ്വ എന്നറിയപ്പെടുന്ന ബുദ്ധന്റെ തിരുശേഷിപ്പ് 127 വർഷങ്ങൾക്കുശേഷം ഇന്ത്യയിലേക്കെത്തിച്ചു. അമൂല്യങ്ങളായ രത്‌നങ്ങൾ പതിച്ചതാണിത്. ഹോങ്കോങ്ങിൽ ലേലത്തിനു വെച്ച വിശുദ്ധ പേടകം എതാണ്ട് 870 കോടി രൂപക്ക് വാങ്ങി ഗോദറെജ് വ്യവസായ ശൃംഖലയുടെ ഉടമ പിറേജ്ഷാ ഗോദ്‌റെജ് ആണ് സ്വന്തമാക്കിയത്. അതേ സമയം ലേലത്തിന്റെ യഥാർത്ഥ തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം പത്തുകോടി ഡോളർ എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഗവൺമെന്റ്-സ്വാകര്യ പകാളിത്തമുള്ള മാതൃകാപരമായ സംവിധാനമാണിതെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് പറയുന്നു. ഇവ മൂന്നു മാസം നാഷണൽ മ്യൂസിയത്തിൽ […]
Read More

ഗൾഫിലേക്ക് കൊണ്ടുപോകാൻ അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലും; മൂന്നുപേർ പിടിയിൽ

ഗൾഫിലേക്ക് കൊണ്ടുപോകാൻ അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിക്കുള്ളിൽ ലഹരിമരുന്ന്. ചക്കരക്കൽ ഇരിവേരി കണയന്നൂരിലാണ് സംഭവം. പ്രവാസിയായ മിഥിലാജിന്റെ വീട്ടിൽ അയൽവാസിയായ ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് അച്ചാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ മൂന്നുപേരെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. നാളെയാണ് മിഥിലാജ് സൗദി അറേബ്യയിലേക്ക് പോകുന്നത്. പാക്കിംഗ് നടക്കുന്നതിനിടെ ഇന്നലെ രാത്രി വീട്ടിലെത്തിയ ജിസിൻ അച്ചാർ കുപ്പി ഏൽപ്പിച്ചു. മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്നയാൾക്ക് കൊടുക്കാനായിരുന്നു കുപ്പി. അച്ചാർ […]
Read More

പിൻമാറുകയാണെന്ന് ബാബുരാജ് ”എട്ട് വർഷം അമ്മയിൽ പ്രവർത്തിച്ചതിന് കിട്ടിയ സമ്മാനമാണ് പീഡനപരാതികളും അപവാദവും”

‘അമ്മ’ സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയെന്ന വാർത്തയ്ക്ക് പിന്നാലെ നടൻ ബാബുരാജ് തന്റെ നയം സമൂഹമാധ്യമത്തിലൂടെ വിശദീകരിച്ചു. സംഘടനാ പ്രവർത്തനത്തിൽ നിന്ന് എന്നെന്നേക്കുമായി താൻ പിന്മാറുകയാണെന്നാണ് ബാബുരാജ് വ്യക്തമാക്കിയത്. ആരെയും ഭയന്നിട്ടല്ല തീരുമാനമെന്നും നടൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നുണ്ട്. കഴിഞ്ഞ എട്ട് വർഷമായി അമ്മ സംഘടനയിൽ പ്രവർത്തിച്ചിട്ട് തനിക്ക് സമ്മാനമായി ലഭിച്ചത് അപവാദങ്ങളും പീഡന പരാതികളും മാത്രമാണ്. കഴിഞ്ഞ പത്ത് മാസമായി കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അത് തുടരണമെന്ന ലക്ഷ്യത്തോടെയാണ് […]
Read More

ധർമസ്ഥലയിൽ നിർണായക കണ്ടെത്തൽ; അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി

ധർമസ്ഥല: പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന വിവാദവെളിപ്പെടുത്തലിന് പിന്നാലെ നടന്ന അന്വേഷണത്തിൽ അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി. കർണാടകയിലെ ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തു നിന്നാണിത്. നേത്രാവതി നദിയോടു ചേർന്നുള്ള ആറാമത്തെ പോയിന്റിൽനിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. അസ്ഥികൾ പുരുഷന്റേതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ശുചീകരണ തൊഴിലാളി കഴിഞ്ഞ ദിവസങ്ങളിൽ ചൂണ്ടിക്കാണിച്ച 5 സ്ഥലങ്ങളിൽ കുഴിച്ചെങ്കിലും ഒന്നും കിട്ടിയില്ല. നൂറോളം മൃതദേഹങ്ങൾ കുഴിച്ചിടാൻ നിർബന്ധിതനായി എന്നു വെളിപ്പെടുത്തിയാണ് ശുചീകരണ തൊഴിലാളി കോടതിയെ സമീപിച്ചത്. തുടർന്നാണ് പൊലീസ് […]
Read More

മഴ അവധി വേണോ, വേനൽ അവധി വേണോ… നിങ്ങൾ പറയൂ ചോദ്യവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

കേരളത്തിലെ സ്‌കൂളുകളിലെ മദ്ധ്യവേനലവധിക്കാലം മാറ്റണോ എന്നകാര്യത്തിൽ ചർച്ചയ്ക്ക് തുടക്കമിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിലവിൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ് മദ്ധ്യവേനലവധിക്കാലം. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് . അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലായ് മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ അവധിക്കാലം കനത്ത മഴയുള്ള ജൂൺ, ജൂലായ് മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ് […]
Read More

കന്യാസ്ത്രീകളുടെ അറസ്റ്റ്, കോൺഗ്രസും സിപിഎമ്മും രാഷ്ട്രീയ നാടകം കളിക്കുന്നെന്ന് രാജീവ് ചന്ദ്രശേഖർ

ഛത്തീസ്ഗഡ് വിഷയത്തിൽ കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും മാത്രമാണെന്നും അതൊരിക്കലും ജനങ്ങളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ദിവസങ്ങളിൽ ജയിലിനും കോടതിക്കും പുറത്തുവച്ച് നടത്തിയ അനാവശ്യമായ നാടകങ്ങളും പ്രതിഷേധങ്ങളും ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾ നേരിടുന്ന സാഹചര്യത്തെ കൂടുതൽ വഷളാക്കാനും സങ്കീർണമാക്കാനും മാത്രമാണ് ഉപകരിച്ചത്. ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിച്ച് അതിലൂടെ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും അവർ അത് തുടരുകയാണ്. കോൺഗ്രസിന്റെ ഈ നീക്കം […]
Read More

കന്യാസ്ത്രീകളുടെ അറസ്റ്റ്: ലോക്‌സഭയിൽ വാക്‌പോര്

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേരള എംപിമാരും ഛത്തീസ്ഗഡിൽനിന്നുള്ള ബിജെപി എംപിമാരും തമ്മിൽ ലോക്‌സഭയിൽ വാക്കേറ്റം നടന്നു. കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്ന് ശൂന്യവേളയിൽ ആദ്യം കെ.സി.വേണുഗോപാലും തുടർന്ന് കൊടിക്കുന്നിൽ സുരേഷും ആവശ്യപ്പെട്ടപ്പോഴാണ് ബി.ജെ.പി എംപിമാർ എഴുന്നേറ്റുനിന്നു ബഹളംവച്ചത്. ഇതിനെതിരെ കേരള എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നതായി ബസ്തർ എംപി മഹേഷ് കശ്യപ് ആരോപിച്ചതും ബഹളത്തിനു കാരണമായി. ബസ്തറിലെ പെൺകുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയി മതംമാറ്റുന്നുവെന്നും ചൂഷണത്തിനു വിധേയരാക്കുന്നുവെന്നും കശ്യപ് ആരോപിച്ചു. പ്രതിപക്ഷം അത്തരക്കാർക്ക് […]
Read More

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; ആരും കാണാതെ 20 മിനിറ്റ്

ജിമ്മിൽ ഒറ്റയ്ക്ക് വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആരും കാണാതെ 20 മിനിറ്റ് ഓളമാണ് യുവാവ് ജിമ്മിൽ വീണുകിടന്നത്. മുളന്തുരുത്തി സ്വദേശി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് മരിച്ചത്. മുളന്തുരുത്തി പാലസ് സ്‌ക്വയർ ജിമ്മിൽ ബുധനാഴ്ച രാവിലെ 5.30-യ്ക്കാണ് സംഭവം.അതിരാവിലെ അഞ്ചരയ്ക്ക് ജിമ്മിലെത്തിയ രാജ് വ്യായാമം ചെയ്തശേഷം ക്ഷീണം മാറ്റാൻ ഇരിക്കുകയും ഉടനെ കുഴഞ്ഞുവീഴുകയുമായിരുന്നു. 5.26-ന് അദ്ദേഹം കുഴഞ്ഞുവീഴുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ സമയത്ത് ജിമ്മിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇതിന് മുമ്പ് നെഞ്ചിൽ കൈവെച്ച് […]
Read More

തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നത് അനുവദിക്കാനാവില്ല’: സർക്കാർ തീരുമാനം മരവിപ്പിച്ച് ഹൈക്കോടതി

ഗുരുതര രോഗമുള്ള, അപകടം പറ്റിയ തെരുവുനായ്ക്കളെ ദയാവധം നടത്താനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് ആനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് ആൻഡ് പ്രൊസീജേർസ് റൂൾസ് സെക്ഷൻ 8 (എ) പ്രകാരം പ്രഖ്യാപിച്ച ദയാവധം തടഞ്ഞത്. സുപ്രീം കോടതി, ഹൈക്കോടതി മുൻ ഉത്തരവുകളുടെയും എബിസി നിയമത്തിന്റെയും അടിസ്ഥാനത്തിൽ ദയാവധം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് സി.എസ്.ഡയസ് വ്യക്തമാക്കി. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പ് ഈ മാസം പ്രഖ്യാപിച്ച നടപടികളുടെ ഭാഗമായാണ് മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കണമെന്ന തീരുമാനമുണ്ടായത്. രോഗബാധ പടരുന്നത് […]
Read More