Imac Kochi

സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വൈദ്യുതാഘാതമേറ്റ് സ്‌കൂൾ വിദ്യാർത്ഥി മരിച്ചു

സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോൾ വിദ്യാർഥി സ്‌കൂളിൽ ഷോക്കേറ്റ് മരിച്ചു. തേവലക്കര ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടയിലാണ് മിഥുന്റെ ചെരിപ്പ് സൈക്കിൾ ഷെഡിന് മുകളിൽ വീണത്. ചെരുപ്പ് എടുക്കാൻ സമീപത്തെ കെട്ടിടത്തിലേക്ക് വലിഞ്ഞു കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയിലായിരുന്നു അപകടം. കാൽ വഴുതുകയും അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികൾ ഉൾപ്പെടെ രംഗത്തെത്തി. […]
Read More

ബോയിങ് 787 വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനത്തിന് തകരാറില്ലെന്ന് എയർ ഇന്ത്യ

ബോയിങ് 787 വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനത്തിന് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് എയർ ഇന്ത്യ. രാജ്യത്തെ ബോയിംഗ് 787 വിമാനങ്ങളിൽ നടത്തിയ പരിശോധന ഫലമാണ് എയർ ഇന്ത്യ ബുധനാഴ്ച പുറത്തുവിട്ടത്. അപകടത്തിന് ശേഷം ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ പരിശോധിക്കാൻ രാജ്യത്തെ വിമാനക്കമ്പനികളോട് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.സി.എ) ആവശ്യപ്പെട്ടിരുന്നു. എല്ലാ ബോയിങ് 787-8 വിമാനങ്ങളിലും ബോയിങ് മെയിന്റനൻസ് ഷെഡ്യൂളിന്റെ ഭാഗമായി ത്രോട്ടിൽ കൺട്രോൾ മൊഡ്യൂൾ (ടി.സി.എം) മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ […]
Read More

കൊല്ലം സ്വദേശിനി കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

കാനഡയിലെ താമസസ്ഥലത്തു ഇരവിപുരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസി (25) നെയാണ് മരിച്ച നിലയിൽ കണ്ടത്. ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിൽലായിരുന്നു ജോലി. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കൂടെ താമസിക്കുന്നവർ ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. തുടർന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ഇതിനു ശേഷമേ മരണകാരണം വ്യക്തമാകൂ.
Read More

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ മാറ്റിവയ്ക്കൽ ആശങ്കയും നിരാശയുമെന്ന് ഛേത്രി

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ മാറ്റിവയ്ക്കുന്നുവെന്ന റിപ്പോർട്ടുകൾ ആശങ്കയും നിരാശയും നൽകുന്നതായി സുനിൽ ഛേത്രി. സമൂഹമാദ്ധ്യമമായ എക്സിലാണ് ഛേത്രി അഭിപ്രായം പങ്കുവച്ചത്. ഭാവിയിൽ ഇന്ത്യൻ ഫുട്ബാൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു. സമീപകാലത്തെ സംഭവവികാസങ്ങൾ ഇന്ത്യൻ ഫുട്ബോളിന് ശുഭവാർത്തകളല്ല സമ്മാനിക്കുന്നതെന്നും ഛേത്രി പറഞ്ഞു. ഐഎസ്എൽ നടത്തിപ്പുകാരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും തമ്മിലെ സംപ്രേഷണ തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് 2025-26 സീസൺ അനിശ്ചിതമായി നീട്ടിയത്. ദേശീയ ടീം ദുർബലരായ […]
Read More

”താൻ അറിയാതെയാണ് ഭാര്യയും മക്കളും നാടുവിട്ടത് മക്കളെ കാണാൻ പോലും അനുവാദം കിട്ടാറില്ല”

തന്നോട് ഒന്നും പറയാതെയാണ് ഭാര്യയും രണ്ട് പെൺമക്കളും ഗോവ വിട്ടതെന്ന് കർണാടകയിലെ ഗോകർണത്തിൽ കണ്ടെത്തിയ റഷ്യൻ യുവതിയുടെ ഭർത്താവ് ദ്രോർ ഗോൾഡ്സ്റ്റീൻ. ദ്രോർ ഇസ്രായേൽ പൗരനാണ്. തങ്ങൾ ഏഴുമാസം ഇന്ത്യയിലുണ്ടായിരുന്നെന്നും അതിനുശേഷം യുക്രെയ്‌നിലേക്ക് പോയെന്നും. നാലുവർഷമായി ആറും അഞ്ചും വയസുള്ള പെൺമക്കളെ കാണാൻ ഇന്ത്യയിലേക്ക് വരാറുണ്ടെന്നും ഗോൾഡ്സ്റ്റീൻ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കുറച്ചുമാസങ്ങൾക്ക് മുമ്പ് നിന ഒന്നും പറയാതെ ഗോവ വിട്ടത്. അവർ എവിടെയാണെന്ന് അറിയില്ലായിരുന്നു. ഇവരെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. മക്കളെ […]
Read More

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും കുഞ്ഞിന്റെ മൃതദേഹം ദുബായിൽ സംസ്‌കരിക്കും

ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക (33)യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ തീരുമാനം. അതേ സമയം ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്‌കരിക്കും. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ന് നടന്ന ചർച്ചയിലാണ് ഈ തീരുമാനം. ദുബായിലെ പൊതുശ്മശാനത്തിൽ ഹിന്ദു ആചാരപ്രകാരം കുഞ്ഞിന്റെ ശവസംസ്‌കാരം നടക്കും. മകൾ വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി കൊല്ലം കേരളപുരം സ്വദേശി ഷൈലജ കഴിഞ്ഞ ദിവസം യുഎഇ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ യുഎഇ നിയമപ്രകാരം കുട്ടിയുടെ പിതാവിനാണ് കുട്ടിയുടെ മൃതദേഹം […]
Read More

വയനാട്ടിൽ പതിനാറുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയായി

വയനാട്ടിൽ പതിനാറുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യം നൽകി രണ്ടുപേർ ചേർന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ആദിവാസി പെൺകുട്ടിയാണ് പീഡനത്തിനിരയായതെന്നറിയുന്നു. മാനന്തവാടി സ്വദേശികളായ ആഷിഖ്, ജയരാജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പോക്സോ പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പ്രാഥമികമായി നൽകുന്ന വിവരം. പ്രതികളെ കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Read More

മുതിർന്ന കോൺഗ്രസ് നേതാവ് സി.വി. പദ്മരാജൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെ.പി.സി.സി മുൻ പ്രസിഡന്റുമായ സി.വി പദ്മരാജൻ (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കെ.കരുണാകരന്റെയും എ.കെ ആന്റണിയുടെയും മന്ത്രിസഭകളിൽ അംഗമായ ധനകാര്യം, വൈദ്യുതി അടക്കം സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. മന്ത്രിസ്ഥാനം രാജിവച്ചാണ് കെ.പി.സി.സി അധ്യക്ഷനായത്. കെ. കരുണാകരൻ വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചിരുന്നു. സി.വി പദ്മരാജൻ പാർട്ടി അധ്യക്ഷനായിരുന്നപ്പോഴാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് സ്ഥലംവാങ്ങിയത്.  
Read More

കോടാലി കൊണ്ട് ഇരട്ടക്കൊലപാതകം, അസം സ്വദേശിക്കെതിരെ കുറ്റപത്രം

കോട്ടയം തിരുവാതുക്കൽ കോടാലി ഉപയോഗിച്ച് ദമ്പതിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. അസം സ്വദേശി അമിത് ഒറാങ്ങാണ് കേസിലെ പ്രതി. മുൻവൈരാഗ്യത്തെ തുടർന്നായിരുന്നു കൊലപാതകം കോട്ടയം മജിസ്‌ട്രേറ്റ് കോടതിയിൽ കോട്ടയം വെസ്റ്റ് പോലീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 67 സാക്ഷികളാണ് ഉള്ളത്. 750 പേജുള്ള കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്. ഇക്കൊല്ലം ഏപ്രിൽ 22 നാണ് പ്രമുഖ വ്യവസായിയും കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുമായ വിജയകുമാർ (64), ഭാര്യ മീര (60) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. […]
Read More

പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗബാധ, ചികിത്സയിൽ

ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗമാണെന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. മരിച്ചയാൾക്കൊപ്പം ആശുപത്രിയിൽ 32കാരനായ മകനുമുണ്ടായിരുന്നു. ഇയാൾ സമ്പർക്കപട്ടികയിലുളളതിനാൽ നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. നിപ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ജില്ലാ ഭരണകൂടം ആരോഗ്യനടപടികളും ജാഗ്രതയും നൽകിയിരുന്നു. പാലക്കാട് നിപ കൺട്രോൾ സെൽ പ്രവർത്തനം തുടങ്ങി. മണ്ണാർക്കാട് സ്വദേശിയായ 58കാരനാണ് കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചത്. ഇയാളുടെ രണ്ട് മക്കളെയും ഒരു ആരോഗ്യപ്രവർത്തകയെയും പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളോടെ […]
Read More