Imac Kochi

സർക്കാർ വീണ്ടും തോറ്റു, കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഉത്തരവ് നിലനിൽക്കും

കൊച്ചി: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഉത്തരവ് നിലനിൽക്കുമെന്ന് ഹൈക്കോടതി. സർക്കാരിന്റെ അപ്പീൽ തള്ളിയാണ് ഹൈക്കോടതിയുടെ വിധി. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഇതോടെ വലിയ തിരിച്ചടിയാണ് സർക്കാരിനുണ്ടായത്.  
Read More

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; മലയാളി മരിച്ചു

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; മലയാളി മരിച്ചു കൊച്ചി: പരിശീലന പറക്കലിനിടെ കാനഡയിൽ വിമാന അപകടത്തിൽ മലയാളി മരിച്ചു. തൃപ്പുണിത്തുറ സ്വദേശിയായ ശ്രീഹരി സുകേഷാണ് മരിച്ചത്. വിമാനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ചൊവ്വാഴ്ചയായിരുന്നു അപകടമെങ്കിലും ബന്ധുക്കൾക്ക് വിവരം ലഭിച്ചത് ഇന്നലെയാണ്.
Read More

ഇന്ത്യൻ പൗരൻമാർ ആരാണെന്ന് തീരുമാനിക്കേണ്ടത് ഇലക്ഷൻ കമ്മിഷൻ അല്ല: സുപ്രീം കോടതി

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഇത് തിരഞ്ഞെടുപ്പ് കമ്മിഷന് കനത്ത തിരിച്ചടിയായി. വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം.ജൂൺ 24-നാണ് പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരിക്കൽ പ്രക്രിയ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. അനർഹരെ പട്ടികയിൽനിന്ന് ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള സമഗ്ര പരിഷ്‌കരണമെന്നാണ് കമ്മിഷന്റെ വാദം. 2003-ലായിരുന്നു അവസാനമായി സമഗ്രപരിഷ്‌കരണം വന്നത്. ജൂൺ 24-ലെ കണക്കു പ്രകാരം ബിഹാറിൽ 7.9 കോടി വോട്ടർമാരുണ്ട്. ഇവരിൽ 4.96 കോടി […]
Read More

ഒരു പദവിക്ക്‌ രണ്ടു അവകാശികൾ, കേരളസർവകലാശാലയിൽ കസേരകളി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങളും കസേരകളിയും. ഇതോടെ ഗവർണറും സർക്കാരും തമ്മിലുള്ള പോര് പുതിയ ഘട്ടത്തിലെത്തി. രജിസ്ട്രാറുടെ ചുമതല പ്ലാനിംഗ് ഡയറക്ടർ ഡോ. മിനി കാപ്പന് വി.സി നൽകിയതോടെയാണ് പുതിയ പോർമുഖം തുറന്നത്. ഇതോടൊപ്പം തന്നെ ജോയിന്റ് രജിസ്ട്രാറുടെ സ്ഥാനവും നഷ്ടപ്പെട്ടു. പകരം ഹേമാ ആനന്ദന് പുതിയ ചുമലത നൽകി. രജിസ്ട്രാർ കെ. എസ്. അനിൽ കുമാർ ഓഫീസിൽ എത്തിയോടെയാണ് നാടകീയനീക്കമുണ്ടായത്. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സിസാ തോമസ് അനിൽകുമാറിൽ നിന്നും വിശദീകരണം തേടിയതിന് […]
Read More

തൃശൂർപൂരം അലങ്കോലമാക്കൽ വിവാദം, കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ചോദ്യം ചെയ്തു

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി എം.പിയെ ചോദ്യം ചെയ്തു. ആദ്യമായാണ് തൃശൂർ എം.പി കൂടിയായ സുരേഷ് ഗോപിയിൽ നിന്നും പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തത്. പൂരം നടത്തിപ്പ് അലങ്കോലമായി ഉണ്ടായ പ്രശ്‌നങ്ങൾ തന്നെ അറിയിച്ചത് ബി.ജെ.പി പ്രവർത്തകരാണെന്ന് അദ്ദേഹം മൊഴി നൽകി. മൊഴി നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ മൊഴിയടങ്ങിയ റിപ്പോർട്ട് എ.ഡി.ജി.പി എച്ച് വെങ്കിടേഷ് സമർപ്പിക്കും. തിരുവനന്തപുരത്തു വച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്.
Read More

നിപ ഭീതിയിൽ പാലക്കാട്, കേന്ദ്രസംഘം ഉടൻ എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തെക്കുറിച്ച് വിലയിരുത്താൻ കേന്ദ്രസംഘമെത്തുന്നു. നാഷണൽ ഔട്ട്‌ബ്രേക്ക് റെസ്‌പോൺസ് സംഘമാണ് ഒരാഴ്ചയ്ക്കുള്ളിൽ എത്തുന്നത്. ഈ സംഘമെത്തുന്നതോടെ സംസ്ഥാനത്തിനു വേണ്ടണ്ട എല്ലാ സഹായങ്ങളും നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേ സമയം നിപയുമായി ബന്ധപ്പെട്ട് നിലവിൽ സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിഗമനം. പാലക്കാട് ചികിത്സയിലുള്ള യുവതിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ സാമ്പിൾ പരിശോധനാ ഫലം പുറത്തുവന്നു. കോഴിക്കോട് വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. ഇവരിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജ് […]
Read More