ഭീകരാക്രമണത്തിന് സാദ്ധ്യത; ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ
ന്യൂഡൽഹി: ഭീകരാക്രമണ സാദ്ധ്യത മുന്നിൽ കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അതീവ ജാഗ്രതാ നിർദേശം നൽകി. 2025 സെപ്തംബർ 22നും ഒക്ടോബർ രണ്ടിനും ഇടയിൽ ഭീകരവാദികളിൽ നിന്നോ സാമൂഹ്യ വിരുദ്ധരായ ആളുകളിൽ നിന്നോ ആക്രമണം ഉണ്ടാകാൻ ഇടയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണിത്. വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, ഹെലിപ്പാഡുകൾ, ഫ്‌ളൈയിംഗ് സ്‌കൂളുകൾ, പരിശീലന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും അടിയന്തരമായി നിരീക്ഷണം ശക്തമാക്കാൻ നിർദേശമുണ്ട്. ആഗസ്റ്റ് നാലിനാണ് ഇത് സംബന്ധിച്ച […]









