Imac Kochi

ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്, ബിയോൺ മണിയുമായി സഹകരിച്ച്, സിത്ര പ്രദേശത്തെ താമസസ്ഥലത്ത് നൂറുതാഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് മധുരപലഹാരങ്ങൾ, ജ്യൂസുകൾ, വാട്ടർ ബോട്ടിലുകൾ, പഴങ്ങൾ എന്നിവ വിതരണം ചെയ്തു. ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ഷഫീഖ് മലപ്പുറം, ശക്തിവേൽ, മുഹമ്മദ് യൂസഫ്, ബിയോൺ മണി ടീം പ്രതിനിധി ടോബി മാത്യു, ജീവനക്കാർ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.
Read More

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

സൽമാനിയയിലെ എസ് എൻ സി എസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ചെയർമാൻ കൃഷ്ണകുമാർ ഡി ദേശീയപതാക ഉയർത്തി ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളുo മുതിർന്നവരുമായി നിരവധിപേർ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.
Read More

വനിതാഡോക്ടർ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടത് കിടപ്പുമുറിയിൽ

പെരുമ്പാവൂർ: സ്വകാര്യ ആശുപത്രി സർജിക്കൽ ഐസിയുവിലെ അനസ്‌തെറ്റിസ്റ്റായ വനിതാ ഡോക്ടറെ താമസസ്ഥലമായ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം അരുവിത്തുറ ചിറക്കര വീട്ടിൽ വിജയകുമാറിന്റെ മകൾ ഡോ. മീനാക്ഷി വിജയകുമാർ (35) ആണ് മരിച്ചത്. രണ്ടു വർഷമായി ഇവർ ഒറ്റയ്ക്ക് താമസിക്കുന്ന മാറമ്പിള്ളി കുന്നുവഴിയിലെ ഫ്‌ളാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആശുപത്രിയിൽ നിന്ന് ഫോൺ വിളിച്ചിട്ടും എടുത്തില്ല. ഫ്‌ളാറ്റിലെ താമസക്കാർ വന്നു വിളിച്ചപ്പോഴും വാതിൽ തുറന്നില്ല. വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടത്. […]
Read More

വീട്ടിൽ നിന്നിറങ്ങിയിട്ടും ജീവിക്കാൻ അനുവദിച്ചില്ല, മരിക്കുന്നതിനു തലേ ദിവസവും നോബി ഭീഷണിപ്പെടുത്തി, ഷൈനിയുടെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു

കോട്ടയം: ഏറ്റൂമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയ്ക്കു കാരണം ഭർത്താവ് നോബിയുടെ പീഡനമാണെന്ന് കുറ്റപത്രം. മരിക്കുന്നതിനു മാസങ്ങൾക്കു മുമ്പ് നോബിയുടെ തൊടുപുഴയിലെ വീട്ടിൽ നിന്നും ഷൈനിയും മക്കളും മടങ്ങിയിട്ടും പിന്നാലെ ചെന്ന് ഉപദ്രവിച്ചുവെന്നും മരിക്കുന്നതിന്റെ തലേ ദിവസവും നോബി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ സൂചനയുണ്ട്. ഏറ്റുമാനൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഏറ്റുമാനൂർ പൊലീസ് ഇന്നു കുറ്റപത്രം സമർപ്പിക്കും. മരിക്കുന്നതിന്റെ തലേ ദിവസം ഫോൺ വിളിച്ചു സംസാരിച്ചപ്പോൾ ‘മക്കളെയും കൂട്ടി പോയി മരിക്കൂ’ എന്ന് നോബി പറഞ്ഞുവെന്നും […]
Read More

പള്ളിക്കുള്ളിലെ പ്രണയം മതവികാരം വ്രണപ്പെടുത്തുന്നു, ജാൻവി കപൂർ ചിത്രത്തിനെതിരേ ക്രിസ്ത്യൻ സംഘടന

മുംബയ്: ജാൻവി കപൂർ മലയാളിയായി വേഷമിടുന്ന ബോളിവുഡ് ചിത്രം പരം സുന്ദരിക്കെതിരേ ക്രിസ്ത്യൻ സംഘടന. ജാൻവിയും നായകൻ സിദ്ധാർഥ് മൽഹോത്രയും തമ്മിൽ പള്ളിയ്ക്കുള്ളിൽവെച്ചുള്ള പ്രണയരംഗമാണ് സംഘടനയെ ചൊടിപ്പിച്ചത്. ട്രെയ്ലറിലെ രംഗത്തെ ചോദ്യംചെയ്തും സിനിമയിൽനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘടന സെൻസർ ബോർഡിനെ സമീപിച്ചത്. ജാൻവിയും നായകൻ സിദ്ധാർഥ് മൽഹോത്രയും തമ്മിൽ പള്ളിയ്ക്കുള്ളിൽവെച്ചുള്ള പ്രണയ സീൻ ആണ് സംഘടനയെ ചൊടിപ്പിച്ചത്. ട്രെയ്ലറിലെ രംഗത്തെ ചോദ്യംചെയ്തും സിനിമയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടും സംഘടന സെൻസർ ബോർഡിനെ സമീപിച്ചു. വാച്ച് ഡോഗ് എന്ന സംഘടനയാണ് […]
Read More

‘അമ്മ’യെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു ജനറൽ സെക്രട്ടറി

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ വിജയം നേടിയത്. കുക്കു പരമേശ്വരനാണ് ‘അമ്മ’യുടെ പുതിയ ജനറൽ സെക്രട്ടറി. ട്രഷറർ ആയി ഉണ്ണി ശിവപാൽ തിരഞ്ഞെടുക്കപ്പെട്ടു. ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചത്. പ്രസിഡന്റ് (ശ്വേത മേനോൻ), വൈസ് പ്രസിഡന്റ് (ലക്ഷ്മിപ്രിയ), ജോയിന്റ് സെക്രട്ടറി (അൻസിബ), ജനറൽ സെക്രട്ടറി (കുക്കു പരമേശ്വരൻ) എന്നിങ്ങനെ സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ വനിതകൾ എത്തിയതാണ് ഈ വർഷത്തെ തിരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്. […]
Read More

നെഹ്‌റുവിനെ ഒഴിവാക്കി, ഗാന്ധിജിക്കു മുകളിൽ സവർക്കർ; പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്റർ വിവാദത്തിൽ

ന്യൂഡൽഹി: മഹാത്മാ ഗാന്ധിക്ക് മുകളിൽ സവർക്കറുടെ ചിത്രവുമായി പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിനാശംസ. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിലാണ് ഗാന്ധിജിക്കു മുകളിലായി സവാർക്കറുടെ ചിത്രം നൽകിയത്. . സവർക്കർ, ഗാന്ധിജി, ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. അതിൽ ജവാഹർലാൽ നെഹ്റുവിന്റെ ചിത്രവും ഒഴിവാക്കി. ”നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ, നമുക്ക് ഓർമിക്കാം – ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും പ്രവൃത്തിയിലൂടെയും നാം പരിപോഷിപ്പിക്കുമ്പോഴാണ് സ്വാതന്ത്ര്യം അഭിവൃദ്ധി പ്രാപിക്കുന്നത്” – എന്നാണ് ചിത്രം പങ്കുവച്ച് മന്ത്രാലയത്തിന്റെ […]
Read More

‘അമ്മ’ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകവെ കാർ ലോറിയിൽ ഇടിച്ചുകയറി നടൻ ബിജുക്കുട്ടന് പരിക്ക്

പാലക്കാട്: നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറി ദേശീയപാതയിലാണ് അപകടം. ‘അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കൊച്ചിയിലേക്ക് പോകുംവഴിയാണ് അപകടം. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബിജുക്കുട്ടനും ഡ്രൈവർക്കും പരിക്കേറ്റു. ബിജുക്കുട്ടന്റെ കൈക്കാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയശേഷം ബിജുക്കുട്ടൻ എറണാകുളത്തേക്ക് തിരിച്ചു.  
Read More

ശമ്പളം മുടങ്ങി, ആരോഗ്യ മന്ത്രിയോട് നേരിട്ട് കുടിശിക ചോദിച്ചു, ജീവനക്കാർക്കെതിരെ കേസ്

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച താൽക്കാലിക ജീവനക്കാർക്കെതിരെ പൊലീസ് കേസ്. രണ്ടു മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാർ പ്രതിഷേധിച്ചത്. സംഘം ചേർന്ന് ബഹളം വച്ചെന്നും സംഘർഷ സാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് റജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ.കെ. അനിൽ രാജിൻറെ പരാതിയിലാണ് കണ്ടാലറിയാവുന്ന കരാർ ജീവനക്കാർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്. ഗവ.മെഡിക്കൽ കോളജിൽ വിവിധ പദ്ധതികൾ ഉദ്ഘാടാനം ചെയ്യാൻ ചൊവ്വാഴ്ച മന്ത്രി എത്തിയപ്പോഴായിരുന്നു ജീവനക്കാർ മന്ത്രിയോട് നേരിട്ട് […]
Read More

ട്രെയിനിന്റെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം; ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ

ആലപ്പുഴ: ധൻബാദ് ആലപ്പുഴ ട്രെയിനിന്റെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രിയാണ് ട്രെയിൻ ധൻബാദിൽ നിന്ന് ആലപ്പുഴ റെയിൽവെ സ്‌റ്റേഷനിൽ എത്തിയത്. പതിനേഴ് സെന്റിമീറ്റർ നീളമുള്ള ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആർ. പി. എഫ് നടത്തിയ പരിശോധനയിലാണ് എസ് കോച്ചിലെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി റെയിൽവെ അധികൃതർ അറിയിച്ചു.
Read More