Imac Kochi

ലൈംഗികാതിക്രമ കേസ് മുൻ ആർ. എം. ഒ അറസ്റ്റിൽ, രോഗിയുടെ വസ്ത്രമഴിച്ചു പരിശോധിച്ചെന്ന് പരാതി

കോട്ടയം: ലൈംഗികാതിക്രമ കേസിൽ മുൻ ആർ. എം. ഒ അറസ്റ്റിൽ. ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിക്ക് നേരെ മോശമായി പെരുമാറിയ ഡോ. രാഘവൻ അറസ്റ്റിലായി. ചികിത്സയ്ക്കായി ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ ഇരുപത്തിമൂന്നുകാരിയായ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടിയുടെ വസ്ത്രം അഴിച്ചു പരിശോധിക്കുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. മുമ്പ് ജനറൽ ആശുപത്രിയിലെ ആർ. എം. ഒ ആയിരുന്നു.
Read More

സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ടവോട്ട്; കൊല്ലത്തും തൃശൂരും വോട്ടർ പട്ടികയിൽ പേര്

കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്ക് ഇരട്ടവോട്ടെന്ന് റിപ്പോർട്ട്. കൊല്ലം, തൃശൂർ ലോക്സഭ മണ്ഡലങ്ങളിലാണ് സുഭാഷ് ഗോപിക്കും ഇദ്ദേഹത്തിന്റെ ഭാര്യ റാണി സുഭാഷിനും വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മിനിവാസ് എന്ന വിലാസത്തിലാണ് കൊല്ലത്തെ വോട്ടർ പട്ടികയിൽ ഇരുവരുടെയും പേരുകളുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പർ ബൂത്തിലാണ് വോട്ട്. എന്നാൽ കൊല്ലത്ത് വോട്ട് ചെയ്‌തോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. വോട്ടർപട്ടികയിൽ 1116-ാമത്തെ ക്രമനമ്പറിലാണ് സുഭാഷിന്റെ പേരുള്ളത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും തൃശൂരിലും […]
Read More

ശിക്ഷ പൂർത്തിയാക്കിയ തടവുകാരെ വിട്ടയക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തടവുശിക്ഷ പൂർത്തിയാക്കിയ തടവുകാർ ജയിലിൽ തുടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഈ കുറ്റവാളികളെ ഉടൻ വിട്ടയക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു. 2002ലെ നിതീഷ് കട്ടാര കൊലപാതക കേസിൽ സുഖ്ദേവ് യാദവ് എന്ന പെഹൽവാനെ മോചിപ്പിക്കാൻ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ വർഷം മാർച്ചിൽ യാദവ് തൻറെ 20 വർഷത്തെ തടവ് ശിക്ഷ ഇളവ് കൂടാതെ പൂർത്തിയാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്. ഈ ഉത്തരവിൻറെ […]
Read More

റൊണാൾഡോയും ജോർജിനയും വിവാഹിതരാകുമോ?ആ അപൂർവമോതിരത്തിന്റെ വില എത്ര കോടികൾ

ന്യൂയോർക്ക്‌: പോർച്ചുഗീസ് ഫുട്‌ബോൾ താരവും സ്‌പോർട്‌സ് ഐക്കണുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ, തന്റെ പങ്കാളി ജോർജിന റോഡ്രിഗസുമായി വിവാഹനിശ്ചയം നടത്തിയെന്ന വാർത്തയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ്. റൊണാൾഡോ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ നൽകിയ വിലയേറിയ മോതിരത്തിന്റെ ചിത്രം ജോർജിന സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചപ്പോഴാണ് ആ സന്തോഷവാർത്ത ലോകമറിഞ്ഞത്. അഞ്ചു സെന്റിമീറ്ററിൽ കൂടുതൽ നീളമുള്ള ഈ മോതിരത്തിൽ, ഓവൽ ആകൃതിയിലുള്ള ഒരു വലിയ വജ്രവും അതിന് ഇരുവശത്തുമായി രണ്ട് ചെറിയ കല്ലുകളുമാണുള്ളത്. ന്യൂയോർക്കിലെ പ്രശസ്ത ആഭരണ വിദഗ്ധയായ ബ്രയോണി റെയ്മണ്ടിന്റെ അഭിപ്രായത്തിൽ, […]
Read More

ആൺകുഞ്ഞുങ്ങളില്ല, ടി.എസ്. ആർ ഉദ്യോഗസ്ഥൻ പെൺകുഞ്ഞിന് വിഷം കൊടുത്തു കൊന്നു

ഖൊവായ്: തൃപുരയിൽ തൃപുര സ്റ്റേറ്റ് റൈഫിൾസ് (ടി.എസ്.ആർ) ഉദ്യോഗസ്ഥൻ പെൺകുഞ്ഞിനെ വിഷംകൊടുത്ത് കൊലപ്പെടുത്തിയതായി ആരോപണം. രതീന്ദ്ര ദേബ്ബർമയാണ് മകൾ സുഹാനിക്ക് വിഷം നൽകിയതെന്നാണ് ഇയാളുടെ ഭാര്യ മിതാലിയുടെ ആരോപണം. ആൺകുഞ്ഞിനായുള്ള ആഗ്രഹം സാധിക്കാത്തതുകൊണ്ടാണ് രതീന്ദ്ര ഈ കൊലപാതകം നടത്തിയതെന്നാണ് ഭാര്യ പറയുന്നത്. തൃപുരയിലെ ഖൊവായ് ജില്ലയിലുള്ള ബെഹലാബാരി ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പത്താം ബറ്റാലിയൻ ടിഎസ്ആർ ഉദ്യോഗസ്ഥനായ രതീന്ദ്ര നിലവിൽ എഡിസി ഖുമുൽവങ് ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. ബിസ്‌ക്കറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞാണ് കുഞ്ഞിനെ രതീന്ദ്ര […]
Read More

വോട്ട് മോഷണം: പാർട്ടി വിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രിയെ പുറത്താക്കി കോൺഗ്രസ്

ബംഗളൂരു: കർണാടക സഹകരണ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.എൻ. രാജണ്ണ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. കോൺഗ്രസ് ഉയർത്തിയ വോട്ട് മോഷണത്തെക്കുറിച്ചുള്ള പരാമർശം വിവാദമായതിന് തൊട്ടുപിന്നാലെയാണ് രാജി. രാജണ്ണയുടെ രാജി ചോദിച്ചു വാങ്ങുകയായിരുന്നു കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് സർക്കാറിന്റെ കാലത്താണ് വോട്ടർ പട്ടിക തയാറാക്കിയതെന്നാണ് മന്ത്രി അവകാശപ്പെട്ടത്. അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർഥമില്ലെന്നും ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നുമായിരുന്നു മന്ത്രിയുടെ വാദം. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ മൗനം […]
Read More

പ്രിയങ്ക ഗാന്ധിയെ കാണാനില്ല, കണ്ടെത്തി തരണം’; പൊലീസിൽ പരാതിയുമായി ബി.ജെ.പി

കൽപറ്റ: വയനാട് എം.പി പ്രിയങ്ക ഗാന്ധിയെ മൂന്ന് മാസമായി കാണാനില്ലെന്ന് പൊലീസിൽ പരാതി. ബി.ജെ.പി പട്ടിക മോർച്ച സംസ്ഥാന അധ്യക്ഷൻ മുകുന്ദൻ പള്ളിയറയാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തസ്ഥലത്തും ആദിവാസി വിഷയങ്ങളിലും എം.പിയെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. നേരത്തെ, കേന്ദ്രമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായ കെ.എസ്.യു ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്ത് വന്നിരുന്നു. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം സുരേഷ് ഗോപിയെ കാണാതായെന്ന് ചൂണ്ടിക്കാണിച്ച് കെ.എസ്.യു തൃശൂർ ജില്ല അധ്യക്ഷൻ […]
Read More

ഒരേ മേൽവിലാസത്തിൽ ഇല്ലാത്ത ഒമ്പത് വോട്ടുകൾ’; തൃശൂരിൽ വ്യാജവോട്ട് പരാതിയുമായി വീട്ടമ്മ

തൃശൂർ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വ്യാജവോട്ട് നടന്നെന്ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ സ്വദേശിയും ക്യാപിറ്റൽ വില്ലേജ് എന്ന ഫ്‌ളാറ്റിലെ താമസക്കാരിയുമായ പ്രസന്നയാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. തന്റെ മേൽവിലാസത്തിൽ ഒമ്പത് കളളവോട്ടുകൾ നടന്നെന്നാണ് ഇവരുടെ ആരോപണം. ‘വാടക എഗ്രിമെന്റ് വാങ്ങിക്കൊണ്ടുപോയാണ് വോട്ട് ചേർത്തിരിക്കുന്നത്. വോട്ടെടുപ്പിനുശേഷം ജില്ലാ കളക്ടർക്ക് പരാതി കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അജയകുമാർ, അയ്യപ്പൻ, സന്തോഷ് കുമാർ എസ്, സജിത് ബാബു എന്നീ പേരുകളിലും ആരൊക്കെയോ വോട്ടുകൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാലു […]
Read More

വിറപ്പിച്ച് പ്രതിപക്ഷ മാർച്ച്; ശക്തികാട്ടി ഇൻഡ്യ സഖ്യം, എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി

ന്യൂഡൽഹി: വോട്ട് കൊള്ളക്കെതിരെ രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം എംപിമാർ അണിനിരന്ന മാർച്ച് സഖ്യത്തിന്റെ ശക്തിപ്രകടനമായി മാറി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, കനിമൊഴി, സുപ്രിയ സുലേ തുടങ്ങി സഖ്യത്തിലെ മുൻനിരനേതാക്കളടക്കം 300 എം പിമാരാണ് മാർച്ചിൽ പങ്കെടുത്തത്. മോദി ചോർ ഹേ (മോദി കള്ളനാണ്) എന്നടക്കമുള്ള മുദ്രാവാക്യമാണ് എംപിമാർ ഉയർത്തിയത്. രാവിലെ 11.30 ഓടെ പാർലമെന്റിൽ നിന്നും കാൽനടയായി ആരംഭിച്ച മാർച്ച് […]
Read More

‘ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാൻ എനിക്ക് സാധിക്കുന്നില്ല. അമ്മയും ചേട്ടനും ക്ഷമിക്കണം’

കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി സോന എൽദോസ് (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് റമീസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ചയാണ് മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മലിൽ പരേതനായ എൽദോസിന്റെ മകളുമായ സോനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു തിരിച്ചെത്തിയപ്പോൾ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. മൂന്നു മാസം മുൻപാണ് സോനയുടെ പിതാവ് എൽദോസ് മരിച്ചത്. ആത്മഹത്യ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനുമാണ് റമീസിനെതിരെ കേസെടുത്തിരിക്കുന്നത്. […]
Read More