Imac Kochi

334 പാർട്ടികൾക്ക് അംഗീകാരമില്ല ഇനി; കേരളത്തിൽ ഏഴ് പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി, നീക്കം ചെയ്യാൻ കാരണങ്ങൾ ഇത്…

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരമില്ലാതെ 334 പാർട്ടികളെ പട്ടികയിൽ നിന്നും നീക്കം ചെയ്തു. 2019 മുതൽ ഈ പാർട്ടികളൊന്നും തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടില്ല. രാജ്യത്ത് ഒരിടത്ത് പോലും ഓഫീസ് സംവിധാനങ്ങൾ സജ്ജീകരിക്കരിച്ചിട്ടുമില്ല. ഇങ്ങനെ കടലാസ് പാർട്ടികളായി മാത്രം പ്രവർത്തിക്കുന്നവയെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ നിന്നും നീക്കംചെയ്തത്. കേരളത്തിൽ നിന്നുള്ള ആർ.എസ്.പി (ബോൾഷെവിക്) ഉൾപ്പെടെ ഏഴ് പാർട്ടികളും പട്ടികയിലുണ്ട്. ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ), നേതാജി ആദർശ് പാർട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി […]
Read More

നിധികുംഭം പോലെ ക്യു ആർ കോഡ് സ്‌കാനിംഗ്, മുതലാളിമാരെ പറ്റിക്കാൻ കടകളിൽ തന്നെ കള്ളൻമാർ, പരാതികൾ കൂടുന്നു

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകളും ബിസിനസ് സംരംഭകയും ഇൻഫ്‌ളുവൻസറുമായ ദിയകൃഷ്ണ നൽകിയ കേസിന് പിന്നാലെ ജീവനക്കാർ മുതലാളിമാരെ പറ്റിച്ച് ക്യു ആർ കോഡ് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ കൂടിവരുന്നു. ഒട്ടനവധി ഉടമകളാണ് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർതന്നെ പണം തട്ടിച്ചു മുങ്ങുന്നുവെന്ന പരാതിയുമായെത്തുന്നത്. സ്ഥാപനത്തിലേക്കെത്തുന്ന പണം ജീവനക്കാർ സ്വന്തം ഗൂഗിൾപേ വഴി സ്വീകരിച്ച് തട്ടിപ്പുനടത്തുന്ന പരാതികളാണ് തുടർച്ചയായി ഉയരുന്നത്. സ്വകാര്യ കണ്ണാശുപത്രി നടത്തുന്ന ഒഫ്താൽമോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരൻ കുട്ടികളുടെ ഫീസ് തട്ടിയെടുത്തതാണ് ഒടുവിലത്തെ സംഭവം. പിഎംജിയിലെ സ്വകാര്യ കണ്ണാശുപത്രിയുടെ […]
Read More

പാലക്കാട് ഷൺമുഖം കോസ്‌വേയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു, ഒരാളെ കാണാതായി

ചിറ്റൂർ:  ചിറ്റൂരിന് സമീപം വിളയോടി ഷണ്മുഖം കോസ്വേയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. രാമനാഥപുരം സ്വദേശി ശ്രീഗൗതം ആണ് മരിച്ചത്. കോയമ്പത്തൂർ കൽപ്പകം കോളജിലെ വിദ്യാർഥിയാണ്. ശ്രീഗൗതമിനൊപ്പം ഒഴുക്കിൽപ്പെട്ട അരുൺ കുമാർ എന്ന വിദ്യാർഥിക്കായി തിരച്ചിൽ തുടരുകയാണ്. ചിറ്റൂർ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ നടത്തുന്നത്. സ്‌കൂബാ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഒഴുക്കിൽപ്പെട്ട ശ്രീഗൗതമിനെ പുറത്തെത്തിച്ച് ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു പേരടങ്ങുന്ന സംഘമാണ് വിളയോടിയിലെ കോസ്വേയിൽ എത്തിയത്.
Read More

വാടകവീട്ടിൽ സഹോദരിമാർ മരിച്ച നിലയിൽ, ഫോൺ വിളിച്ച് മരണം അറിയിച്ച സഹോദരനെ കാണാനില്ല

കോഴിക്കോട്: ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്‌ളോറിക്കൻ റോഡിലെ വാടകവീട്ടിൽ രണ്ടു സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ കൂടെ താമസിച്ചുകൊണ്ടിരുന്ന സഹോദരനെ കാണാനില്ല. മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ സഹോദരൻ പ്രമോദിനെയാണു കാണാതായത്. മൂന്നു വർഷത്തോളമായി ഇവർ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സഹോദരിമാർ മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തിനെയും പുലർച്ചെ അഞ്ചു മണിയോടെ പ്രമോദ് വിളിച്ചറിയിച്ചിരുന്നു. ഇതുപ്രകാരം ബന്ധുക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്. വെള്ളതുണി പുതപ്പിച്ച് […]
Read More

മലയാളി യുവാവിനെ യു.കെയിൽ മരിച്ച നിലയിൽ കണ്ടെത്തി; ചിറയിൻകീഴ് സ്വദേശി, കെയർഹോം ജീവനക്കാരൻ

ലണ്ടൻ: യുകെയിലെ സൗത്ത് യോർക്ക്‌ഷെയറിന് സമീപമുള്ള റോഥർഹാമിലെ താമസ സ്ഥലത്താണ് കെയർ ഹോം ജീവനക്കാരനായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ഞാറയിൽകോണം സ്വദേശി വൈഷ്ണവ് വേണുഗോപാലിനെ (26) ആണ് ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് കെയർ ഹോം ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മെക്‌സ്ബറോ പൊലീസ് സംഭവസ്ഥലത്ത് എത്തി. ആത്മഹത്യയാകാം എന്നാണ് പ്രാഥമിക നിഗമനം. 2021 ഭാര്യ അഷ്ടമി സതീഷ് വിദ്യാർഥി വീസയിൽ യുകെയിൽ […]
Read More

”അതു വേറെയാരുമല്ല, ഞാൻ തന്നെ ആ ഉന്നതൻ” സൂപ്രണ്ടിന്റെ ഫോണിലേക്ക് വിളിച്ചത് താനാണെന്ന് ഡി.എം.ഇ

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ യൂറോളജി വിഭാഗം മേധാവി ഡോ. സി.എച്ച്.ഹാരിസിന്റെ ആരോപണങ്ങൾ മറുപടിയുമായി പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനം നടത്തുന്നതിനിടെ അവരെ ഫോണിൽ വിളിച്ചത് താനാണെന്ന് ഡി.എം.ഇ ഡോ.വിശ്വനാഥൻ. വാർത്താസമ്മേളനത്തിനിടെ സൂപ്രണ്ടിന്റെ ഫോണിലേക്ക് വന്ന കോളിനെ തുടർന്നാണ് ഇവർ വിശദവിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് കോൾ ചെയ്ത ഉന്നതൻ ആരാണെന്ന് ചോദ്യമുയർന്നിരുന്നു. വിദഗ്ധസമിതി റിപ്പോർട്ട് തുടർന്നാണ് അന്വേഷണമെന്നും ഇക്കാര്യം മാത്രം പറഞ്ഞാൽ മതിയെന്നുമാണ് നിർദേശിച്ചതെന്നും ഡോ. വിശ്വനാഥൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ സംസാരിച്ചുകൊണ്ടിരിക്കെ സൂപ്രണ്ടിന്റെ ഫോണിലേക്ക് ആരോ വിളിച്ച് […]
Read More

കോട്ടയത്ത് വയോധികയും മകളും താമസിക്കുന്ന വീട്ടിൽ വൻകവർച്ച, 50 പവനും പണവും കവർന്നു

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വയോധികയും മകളും താമസിക്കുന്ന വില്ലയിൽ നിന്ന് 50 പവനും പണവുമാണ് കവർന്നു. അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ് (84), മകൾ സ്‌നേഹ ഫിലിപ്പ് (54) എന്നിവരാണ് വില്ലയിൽ താമസിക്കുന്നത്. സ്‌നേഹയുടെ ഭർത്താവ് വിദേശത്താണ്. ഇവർ ആശുപത്രിയിൽ പോയ സമയത്ത് വീടിന്റെ വാതിൽ തകർത്താണ് മോഷണം നടന്നത്. കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. ശാരീരിക ബുദ്ധിമുട്ടുള്ളയാളാണ് അന്നമ്മ തോമസ്. ഇന്നലെ രാത്രി ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് ആംബുലൻസ് വിളിച്ച് മാങ്ങാനത്തെ ആശുപത്രിയിലേക്ക് […]
Read More

വികൃതി കാട്ടിയതിന് കുഞ്ഞിനോട് ക്രൂരത: ചാർജറിന്റെ വയർ കൊണ്ട് അടിച്ചു ഇസ്തിരിപ്പെട്ടി കൊണ്ടു പൊള്ളിച്ചു, മൂന്നാം ക്ലാസുകാരനെ ഉപദ്രവിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

ചവറ: വികൃതി കാട്ടിയതിനു മൂന്നാം ക്ലാസുകാരനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. തേവലക്കര പാലയ്ക്കൽ സ്വദേശി കൊച്ചനിയനെയാണ് (39) ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. ആയുധം വച്ച് ഉപദ്രവിക്കൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. ഓഗസ്റ്റ് 6ന് രാത്രി തെക്കുംഭാഗത്ത് ഇവർ താമസിക്കുന്ന വാടക വീട്ടിൽ വച്ചായിരുന്നു രണ്ടാനച്ഛന്റെ ക്രൂരത. മൊബൈൽ ഫോൺ ചാർജറിന്റെ വയർ കൊണ്ട് അടിച്ച ശേഷം […]
Read More

നാലാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച സംഭവം: ഒളിവിലായിരുന്ന പിതാവും രണ്ടാനമ്മയും പിടിയിൽ

പത്തനംതിട്ട: നാലാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച പിതാവും രണ്ടാനമ്മയും പിടിയിൽ. രണ്ടാനമ്മ ഷെബീനയും പിതാവ് അൻസറുമാണ് പിടിയിലായത്. അൻസറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷഫീനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. പെൺകുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മിഷൻ ജില്ലാ ശിശുക്ഷേമ ഓഫിസറോടും നൂറനാട് എസ്എച്ച്ഒയോടും അന്വേഷണ റിപ്പോർട്ട് തേടിയിരുന്നു. കുട്ടിക്കു കൗൺസലിങ് സേവനം ഉറപ്പു വരുത്താൻ ജില്ലാ ശിശുക്ഷേമ ഓഫിസർക്കു നിർദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ അസ്വസ്ഥത ശ്രദ്ധയിൽപ്പെട്ട് അത് ചോദിച്ചപ്പോൾ […]
Read More

‘നാലു ദിവസത്തിലൊരിക്കൽ താടി കറുപ്പിക്കണം’ പറഞ്ഞത് സത്യം, നരച്ച കോലി ചിത്രം പുറത്ത്

ലണ്ടൻ: നാലു ദിവസത്തിലൊരിക്കൽ താടി കറുപ്പിക്കേണ്ടി വരുമ്പോൾ നമുക്കറിയാം സമയമായി എന്ന്’- ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിക്കാനുള്ള കാരണത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലി പറഞ്ഞ മറുപടി അന്നേ വൈറലായിരുന്നു. കോലിയോ, നരച്ച താടിയോ…. അന്ന് ആരാധകരുടെ പ്രതികരണം. എന്നാൽ പുതിയ ചിത്രങ്ങൾ ഈ പറഞ്ഞതിന്റെ കാരണം വ്യക്തമാക്കുന്നു. താടിയിലും മീശയിലും നര വീണ വിരാട് കോലിയുടെ ഏറ്റവും പുതിയ ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ലണ്ടനിൽനിന്ന് ഒരു ആരാധകനൊപ്പമുള്ളതാണ് ഈ വൈറൽ […]
Read More