Imac Kochi

ഗൾഫിൽ പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കി

ന്യൂഡൽഹി: യുദ്ധ സാഹചര്യം നിലനിൽക്കുന്നതി നാൽ, ഗൾഫ് രാജ്യങ്ങളിൽ മാർ ച്ച് 11 വരെയുള്ള സി.ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷകൾ റ ദ്ദാക്കി. ബഹ്റൈൻ, ഇറാൻ, കു വൈത്ത്, ഒമാൻ, ഖത്തർ, സൗ ദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ പരീക്ഷകളാണ് റ ദ്ദാക്കിയത്. വിദ്യാർഥികളുടെ ഫലം എങ്ങനെ കണക്കാക്കുമെ ന്ന് സി.ബി.എസ്.ഇ പിന്നീട് അറിയിക്കും. പന്ത്രണ്ടാം ക്ലാസുകാർ ക്ക് മാർച്ച് ഏഴിന് നടക്കേണ്ടിയി രുന്ന പരീക്ഷ മാറ്റിവെച്ചു. തുടർ ന്നുള്ള പരീക്ഷകളുടെ കാര്യത്തി ൽ […]
Read More

പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു. സ്ഥാനത്ത് നാല് വർഷം തികയ്ക്കാനിരിക്കേയാണ് അദ്ദേഹത്തിന്റെ രാജി. പശ്ചിമ ബംഗാൾ ലോക്ഭവനെ ഉദ്ധരിച്ച് പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി എന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിൽ അദ്ദേഹം മൽസരിക്കുമെന്നും അഭ്യൂഹമുണ്ട്.
Read More

അർജുൻ ടെൻഡുൽക്കറും സാനിയ ചന്ദോക്കും വിവാഹിതരായി

മുംബൈ: ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറിന്റെ മകനും ക്രിക്കറ്ററുമായ അർജുൻ ടെൻഡുൽക്കറും വ്യവസായി സാനിയ ച​ന്ദോക്കും വിവാഹിതരായി. മുംബൈയിലെ സെന്റ് റെജിസ് ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. ബോളിവുഡ്, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും അടുത്ത ബന്ധുക്കളുമാണ്‌ പങ്കെടുത്തത്. ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ, ക്രിക്കറ്റ് തിരക്കുകൾ മാറ്റിവച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും കുടുംബവും ചടങ്ങിനെത്തി. മുംബൈയിലെ സെമി ഫൈനലിനൊരുങ്ങുന്ന ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങൾ മുംബൈയിലെ ദ് സെന്റ് റെജിസ് ഹോട്ടലിലാണു താമസിക്കുന്നത്. ഇതേ […]
Read More

തൊണ്ടിമുതൽ കേസ്: ആൻറണി രാജുവിൻറെ ശിക്ഷ മരവിപ്പിക്കരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ ആൻറണി രാജുവിൻറെ ശിക്ഷ മരവിപ്പിക്കരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ. കീഴ്ക്കോടതി തെളിവുകൾ പരിശോധിച്ചാണ് ശിക്ഷ വിധിച്ചതെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാംഗ്മൂലം നൽക തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നുള്ളത് ആൻറണി രാജുവിൻറെ വ്യക്തിപരമായ രാഷ്ട്രീയതാത്പര്യം മാത്രമാണ്. അതുകൊണ്ട് ശിക്ഷ മരവിപ്പിക്കണമെന്നുള്ള അദ്ദേഹത്തിൻറെ ആവശ്യം പരിഗണിക്കരുതെന്നും സർക്കാർ കോടതിയിൽ സത്യവാംഗ്മൂലം നൽകി. വെള്ളിയാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും. അതേസമയം ആരാണ് തൊണ്ടിമുതലിൽ മാറ്റം വരുത്തിയത് എന്നതിൽ വ്യക്തത വരുത്തണമെന്നും ആൻറണി രാജുവാണ് കൃത്രിമം നടത്തിയതിൽ എന്താണ് തെളിവ് എന്നും […]
Read More

അവയവ ദാതാവ് ജസ്‌ലിയയുടെ അപകട മരണം; കാറോടിച്ച യുവ ഡോക്ടർ ഒളിവിൽ, ലുക്ക്ഔട്ട് നോട്ടീസ്

കൊച്ചി: വിദ്യാർഥിനിയായ ജസ്‍ലിയ ജോൺസനെ (19) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ യുവഡോക്ടർ ഒളിവിൽ. കോട്ടയം അതിരമ്പുഴ പണ്ടാരക്കളം ഡോ. സിറിയക് ജോർജാണ് ഒളിവിൽ കഴിയുന്നത്. പ്രതി രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് പറഞ്ഞു. കാർ അപകടം നടന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിക്കാൻ പൊലീസ് തീരുമാനിച്ചത്. ഫെബ്രുവരി 28ന് അങ്കമാലി ടെൽക്ക് ജംക്‌ഷനു സമീപത്തുവച്ചാണ് ഡോ. സിറിയക്കിന്റെ കാറിടിച്ച് വൈപ്പിൻ എടവനക്കാട് കളത്തിപ്പറമ്പ് സ്വദേശിനിയായ […]
Read More

പി.കെ. ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി; എല്ലാ സ്ഥാനത്തുനിന്നും നീക്കി

പാലക്കാട്: മുൻ എംഎൽഎ പി.കെ. ശശിയെ സിപിഎമ്മിൽനിന്നും പാർട്ടിയു‌ടെ എല്ലാ സ്ഥാനത്തു നിന്നും പുറത്താക്കിയതായി ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം. പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട മാർക്‌സിസ്റ്റ് കൂട്ടായ്മയുടെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് പി.കെ. ശശിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി അറിയിച്ചത്.പാർട്ടിയുമായി കുറച്ചുകാലമായി ഇടഞ്ഞുനിൽക്കുന്ന ശശി, കെടിഡിസി ചെയർമാൻസ്ഥാനം അടുത്തിടെയാണ് രാജിവെച്ചത്‌. ശശി ഒറ്റപ്പാലത്ത് വിമതസ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്നെന്നും ഇതിന് മുന്നോടിയായി ലീഗ് നേതാക്കളുമായിചർച്ച […]
Read More

ലോട്ടറിയടിച്ചവർക്ക് പണി പാളി; പിഴയടക്കം ലക്ഷങ്ങൾ അടയ്‌ക്കണമെന്ന് നോട്ടീസ്

കോഴിക്കോട്: കേരള ഭാഗ്യക്കുറി സമ്മാനജേതാക്കൾക്ക് നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. ആരോഗ്യ- വിദ്യാഭ്യാസ സെസ്, സർചാർജ് എന്നിവയും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാത്തതിനുള്ള പിഴയും പലിശയുമടക്കം വൻതുക അടയ്‌ക്കാൻ ആവശ്യപ്പെട്ട്‌ നോട്ടീസ്‌. 12 ശതമാനം ഏജന്റ് കമ്മീഷൻ കഴിച്ചുള്ള സമ്മാനത്തുകയിൽ നിന്നും 30 ശതമാനമാണ് ആദായനികുതിയായി ഈടാക്കുന്നത്. ഇതുകഴിച്ച് ബാക്കിയുള്ള തുകയാണ് സമ്മാനജേതാക്കൾക്ക് നൽകുന്നത്. അതായത്, ഒരു കോടി രൂപ ലോട്ടറിയടിച്ചാൽ ഏജന്റ് കമ്മീഷനും ആദായനികുതിയും ഈടാക്കിയ ശേഷമുള്ള 61.6 ലക്ഷം രൂപയാണ് സമ്മാനജേതാവിന് നൽകുന്നത്. ഇതിനുപുറമെ […]
Read More

തിരഞ്ഞെടുപ്പ്‌ കാലത്ത്‌ ഭയം; ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം

തിരുവനന്തപുരം: നേതൃത്വത്തെ വിമർശിച്ച് പൊട്ടിത്തെറിക്കുകയും പാർട്ടി ബന്ധം അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ച മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി.സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജി.സുധാകരനെ ഫോണിൽ വിളിച്ചു. സുധാകരനെ താൻ പരിഹസിച്ചിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും അംഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ നിലപാട് ജി.സുധാകരൻ അറിയിച്ചു. അംഗത്വം പുതുക്കുന്നില്ലെന്ന സമൂഹമാധ്യമ കുറിപ്പിലൂടെയാണു പാർട്ടി വിടുകയാണെന്ന കൃത്യമായ സൂചന ജി.സുധാകരൻ നൽകിയത്. 63 വർഷത്തെ പാർട്ടി ബന്ധമാണ് ഉപേക്ഷിച്ചത്. അഞ്ചുവർഷമായി തുടരുന്ന അവഗണനയുടെ […]
Read More

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സ്ഥാനം രാജിവച്ചേക്കും; മകനെ ഉപമുഖ്യമന്ത്രിയാക്കാൻ നീക്കം. മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക്

പാട്ന: ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങാൻ പോകുന്നുവെന്ന് സൂചന. മുഖ്യമന്ത്രി പദം ബിജെപിക്ക് കൈമാറി നിതീഷ് ദേശീയ രാഷ്ട്രീയത്തിൽ സജീവമാകും എന്നാണ് റിപ്പോർട്ടുകൾ. രാജ്യസഭയിലൂടെ ആയിരിക്കും നിതീഷിൻ്റെ പാർലമെൻ്ററി പ്രവേശനം. ബിജെപി മുഖ്യമന്ത്രിക്ക് കീഴിൽ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കുന്ന അധികാരകൈമാറ്റ ഫോർമുലയാണ് നിതീഷ് മുന്നോട്ടു വെക്കുന്നത്. രാജ്യസഭയിലേക്കുള്ള ഒഴിവുകളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. നിതീഷിന്റെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നാളെ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് […]
Read More

ശ്രീലങ്കൻ തീരത്ത് ഇറാൻ സൈനിക കപ്പൽ മുങ്ങി, അന്തർവാഹിനി ആക്രമണമെന്ന് സൂചന

കൊളംബോ: ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പൽ മുങ്ങി നൂറിലധികം നാവികർ കൊല്ലപ്പെട്ടു. അന്തർവാഹിനിയുടെ ആക്രമണത്തിലാണ് ഐറിസ് ദേന എന്ന കപ്പൽ മുങ്ങിയതെന്ന് ശ്രീലങ്കൻ നാവികസേന സ്ഥിരീകരിച്ചു.. 101 പേരെയെങ്കിലും കാണാതായെന്നാണ് വിവരം. 78 പേർക്ക് പരിക്കേറ്റു. ഇതിൽ 32 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സൈന്യം 32 പേരെ രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണ്. ഏഴ് പേർക്ക് അതിവേഗം ചികിത്സ നൽകിയെന്നും ആരോഗ്യമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥനായ ഡോക്‌ടർ അനിൽ ജസിംഗെ അറിയിച്ചു. […]
Read More