ഇന്ത്യൻ പൗരൻമാർ ആരാണെന്ന് തീരുമാനിക്കേണ്ടത് ഇലക്ഷൻ കമ്മിഷൻ അല്ല: സുപ്രീം കോടതി
ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഇത് തിരഞ്ഞെടുപ്പ് കമ്മിഷന് കനത്ത തിരിച്ചടിയായി. വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം.ജൂൺ 24-നാണ് പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരിക്കൽ പ്രക്രിയ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. അനർഹരെ പട്ടികയിൽനിന്ന് ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള സമഗ്ര പരിഷ്‌കരണമെന്നാണ് കമ്മിഷന്റെ വാദം. 2003-ലായിരുന്നു അവസാനമായി സമഗ്രപരിഷ്‌കരണം വന്നത്. ജൂൺ 24-ലെ കണക്കു പ്രകാരം ബിഹാറിൽ 7.9 കോടി വോട്ടർമാരുണ്ട്. ഇവരിൽ 4.96 കോടി […]
