പൊട്ടിത്തെറിച്ച് ജി. സുധാകരൻ പാർട്ടിവിടുമെന്ന് രൂക്ഷ വിമർശനവുമായി കുറിപ്പ്
ആലപ്പുഴ: സിപിഎം ബന്ധം അവസാനിപ്പിക്കുന്നതായി സൂചിപ്പിച്ചു മുൻമന്ത്രി ജി.സുധാകരന്റെ സമൂഹമാധ്യമ കുറിപ്പ്. ഇത്തവണ അദ്ദേഹം അംഗത്വം പുതുക്കിയിട്ടില്ല. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ബ്രാഞ്ചിലാണ് അദ്ദേഹത്തിന്റെ അംഗത്വം. സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയ ശേഷം സാധാരണ അംഗമായുള്ള പ്രവർത്തനത്തെപ്പറ്റി നേതാക്കൾ തന്നോട് അന്വേഷിച്ചില്ല തുടങ്ങി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനവും കുറിപ്പിലുണ്ട്. കുറിപ്പിന്റെ പൂർണരൂപം 2026 മെമ്പർഷിപ്പ് സ്ക്രൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടി വന്നില്ല. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. […]









