Imac Kochi

ഇ.ശ്രീധരന്റെ തിരുവനന്തപുരം-കണ്ണൂർ വേഗപാത: ഡിപിആർ തയാറാക്കാൻ കേന്ദ്രാനുമതി

തിരുവനന്തപുരം: ഇ. ശ്രീധരൻ്റെ നേതൃത്വത്തിൽ സിൽവർ ലൈനിനു ബദലായി വരുന്ന തിരുവനന്തപുരം- കണ്ണൂർ വേഗപാത യാഥാർഥ്യമാകുന്നു. ഇ.ശ്രീധരൻ നിർദേശിച്ചിട്ടുള്ള ബദൽ, സംസ്ഥാന സർക്കാർ മുൻപ് കെ.വി.തോമസ് വഴി കേന്ദ്രത്തിനു മുന്നിൽ വച്ചിരുന്നതാണെങ്കിലും കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്‌ പച്ചക്കൊടി കാട്ടിയിരുന്നില്ല. എന്നാൽ ഇ.ശ്രീധരൻ നേരിട്ടു കണ്ടപ്പോൾ പദ്ധതിക്ക് ഡിപിആർ തയാറാക്കാൻ അനുമതി ലഭിച്ചു. ഇടത്, വലത് മുന്നണികളും പുതിയ പാതയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സിൽവർ ലൈൻ കേന്ദ്രം അംഗീകരിക്കാത്തതിനാൽ പുതിയ പദ്ധതികൾ പരിശോധിക്കുമെന്നും അനുയോജ്യ നിലപാട് […]
Read More

ലൈംഗികാതിക്രമ കേസ്; മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ വെറുതേവിട്ട വിധി സുപ്രീം കോടതി ശരിവച്ചു

ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ മുൻ മന്ത്രി നീലലോഹിതദാസൻ നാടാർക്ക് ആശ്വാസം. നീലലോഹിതദാസനെ വെറുതേവിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മുൻ മന്ത്രിക്ക് അനുകൂലമായ സുപ്രധാന വിധിയുണ്ടായിരിക്കുന്നത്. നായനാർ സർക്കാരിന്റെ കാലത്ത് വനംവകുപ്പിലെ മുൻ ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് നീലലോഹിതദാസൻ നാടാർക്കെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്‌തത്. അന്ന് വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ച ഈ സംഭവം ഒടുവിൽ അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം നഷ്‌ടപ്പെടുന്നതിലേക്ക് പോലും നയിച്ചിരുന്നു. കേസിന്റെ തുടക്കത്തിൽ കോഴിക്കോട് വിചാരണ കോടതി നീലലോഹിതദാസൻ […]
Read More

വിഎസ് ജീവിച്ചിരുന്നെങ്കിൽ പദ്മവിഭൂഷൺ നിരസിക്കുമായിരുന്നു, കൈപ്പറ്റണോ എന്ന്‌ കുടുംബം തീരുമാനിക്കട്ടെ’

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് പദ്മ വിഭൂഷൺ ലഭിച്ചതിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഈ അവാർഡ് സ്വീകരിക്കുമായിരുന്നില്ലെന്നും തന്നെ തിരഞ്ഞെടുത്തതിന് നന്ദി പറഞ്ഞുകൊണ്ട് ഇത്തരം പുരസ്കാരങ്ങൾ സ്വീകരിക്കുന്ന രീതി പാർട്ടിക്കില്ലെന്ന് വിഎസ് വ്യക്തമാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജ്യോതിബസു, ഹരികിഷൻ സിങ് സുർജിത്, ബുദ്ധദേവ് ഭട്ടാചാര്യ, ഡോ. എം.ബി.എ പരമേശ്വരൻ എന്നിവർ ഇത്തരത്തിൽ പുരസ്കാരങ്ങൾ നിഷേധിച്ചവരാണെന്ന് എംഎ ബേബി ചൂണ്ടിക്കാട്ടി. പൊതുപ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. അത് പുരസ്കാരം […]
Read More

ദീപക്കിൻ്റെ ആത്മഹത്യ;ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട്: യുവാവ് ബസിൽ ലൈംഗിക അതിക്രമം കാട്ടിയെന്ന് ആരോപിച്ച് വിഡിയോ പകർത്തി പ്രചരിപ്പിച്ച കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ (35) ജാമ്യാപേക്ഷ കോടതി തളളി. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ഷിംജിതയ്ക്ക് ജാമ്യം നിഷേധിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (41) ജീവനൊടുക്കിയത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലെ മനോവിഷമത്തിലാണെന്ന് മാതാവ് നൽകിയ പരാതിയിലാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി ഷിംജിതയെ അറസ്റ്റ് ചെയ്തത്. കോടതി ജാമ്യം നിഷേധിച്ചതോടെ ഷിംജിത മഞ്ചേരിയിലെ വനിതാ ജയിലിൽ റിമാൻഡിൽ തുടരും. […]
Read More

സ്വ‌ർണക്കൊള്ള ഗൂഢാലോചനയിൽ പങ്കെന്ന്;പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ വീണ്ടും എസ്‌ഐടി ചോദ്യം ചെയ്തു. ഈ മാസം 24ന് തിരുവനന്തപുരത്തെ എസ്‌ഐടിയുടെ ഓഫീസിൽവച്ചായിരുന്നു ചോദ്യം ചെയ്യൽ. രണ്ടാം തവണയാണ് പ്രശാന്തിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നത്. നേരത്തെ ചോദ്യം ചെയ്യലിനായി എത്താൻ ആവശ്യപ്പെട്ടെങ്കിലും എത്തിയിരുന്നില്ല. സ്വർണക്കൊള്ളയിൽ പ്രശാന്തും മുഖ്യപങ്കാളിയാണെന്നതിന്റെ സൂചനകൾ എസ്‌ഐടിക്ക് ലഭിച്ചതായാണ് സൂചന. ദ്വാരപാലക പാളികൾ കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ പ്രശാന്ത് ഉൾപ്പെടുന്ന സംഘം ഗൂഢാലോചന നടത്തിയെന്നാണ് […]
Read More

ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ട,​ സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കും,​ തുടർഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: സംസ്ഥാനത്ത് എൽ.ഡി.എഫിന് തുടർഭരണം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭവന സന്ദർശനം എല്ലാ പ്രതിസന്ധികളും നീക്കുമെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ടെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിംഗ് എം.എൽ.എമാർ ശ്രദ്ധിക്കുക. ചിലപ്പോൾ നിങ്ങൾ തന്നെ സ്ഥാനാർത്ഥിയാകും. ചിലപ്പോൾ മാറേണ്ടിവരുമെന്നും മുഖ്യമന്ത്രി സൂചന നൽകി. തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുമെന്നും അദ്ദേഹം അറിയിച്ചു എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യം […]
Read More

സ​ഹ​യാ​ത്രി​ക​യോ​ട് മോ​ശം പെരുമാറ്റം: വിമാനയാ​ത്ര​ക്കാ​ര​ന്‍ അ​റ​സ്റ്റി​ൽ

കൊ​ച്ചി: വി​മാ​ന​യാ​ത്ര​യ്ക്കി​ടെ സ​ഹ​യാ​ത്രി​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മോ​ഹ​ൻ (62) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദോ​ഹ​യി​ൽ നി​ന്നു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി യു​വ​തി​യോ​ടാ​ണ് ഇ​യാ​ള്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ദോ​ഹ​യി​ല്‍ നി​ന്ന് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. നെ​ടു​മ്പാ​ശേ​രി പോ​ലീ​സാ​ണ് മോ​ഹ​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് പി​ന്നാ​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.
Read More

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ ദീപക് എന്ന യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിൽ വടകര കൈനാട്ടി വളച്ചുകെട്ടിയ മീത്തൽ ഷിംജിത മുസ്തഫയ്ക്കെതിരെ (35) ആത്മഹത്യാപ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നിലവിൽ റിമാൻഡിൽ കഴിയുകയാണ് ഷിംജിത. മരിച്ച ഗോ​വി​ന്ദ​പു​രം,​ കൊ​ള​ങ്ങ​ര​ക​ണ്ടി,​ ​ഉള്ളാ​ട്ട്തൊ​ടി​ ​ ദീ​പ​ക്കിന്റെ അമ്മയുടെ പരാതിയിലാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. പത്തു വര്‍ഷം വരെ […]
Read More

കണക്ക് അവതരിപ്പിക്കാത്തത് 70 ലക്ഷം കൈയിൽ ഇല്ലാത്തതിനാൽ,​ ആരോപണത്തിൽ ഉറച്ച് വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയതിന് ശേഷവും ആരോപണത്തിൽ ഉറച്ച് വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ട് പിരിവിൽ അടക്കം പാർട്ടിക്ക് പണം നഷ്ടമായിട്ടുണ്ട്‌. ഫണ്ട് സംബന്ധിച്ച കണക്ക് പാർട്ടിയിൽ അവതരിപ്പിക്കാൻ കാലതാമസമുണ്ടായി. മൂന്നുവർഷത്തിന് ശേഷമാണ് കണക്ക് അവതരിപ്പിച്ചത്. അപ്പോഴേക്കും പുതിയ ചെലവുകൾ ചില നേതാക്കൾ കൂട്ടിച്ചേർത്തു. പയ്യന്നൂർ ഏരിയാ കമ്മിറ്റി അംഗങ്ങളെ പൊട്ടൻമാരാക്കുന്ന കണക്കാണ് അവതരിപ്പിച്ചത്. 2021ലെ പാർട്ടി സമ്മേളനത്തിന് തൊട്ടുമുൻപാണ് ഏരിയാ കമ്മിറ്റിയിൽ ഫണ്ട് പിരിവിന്റെ കണക്ക് […]
Read More

തരൂരിന് അസംതൃപ്തിയുണ്ട്, പക്ഷേ മുങ്ങുന്ന കപ്പലിൽ അദ്ദേഹം കയറില്ല,പരാതി എനിക്കും ഉണ്ട്- മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ എംപി സിപിഎമ്മിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന പാർട്ടി നേതാവ് കെ. മുരളീധരൻ. ശശി തരൂരിനെപ്പോലെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഒരു നേതാവ് സിപിഎം എന്ന മുങ്ങുന്ന കപ്പലിൽ കയറുമെന്ന് സാമാന്യ ബോധമുള്ള ആരും വിശ്വസിക്കില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു. ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന ഒരു കപ്പലിൽ തരൂർ ചേരുമെന്ന് പറയുന്നത് ഏപ്രിൽ ഫൂൾ ദിനത്തിൽ മാത്രം പറയാൻ പറ്റുന്ന തമാശയാണെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് പാർട്ടിയിൽ […]
Read More