Imac Kochi

ഐ.വൈ.സി.സി സൽമാനിയ ഏരിയക്ക് പുതിയ നേതൃത്വം; മുഹമ്മദ് റജാസ് പ്രസിഡന്റ്, ജസ്റ്റിൻ ഡേവിസ് സെക്രട്ടറി

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ സൽമാനിയ ഏരിയ കമ്മിറ്റിയുടെ 2025-2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൽമാനിയയിൽ നടന്ന ഏരിയ കൺവെൻഷനിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. മുഹമ്മദ് റജാസിനെ പ്രസിഡന്റായും, ജസ്റ്റിൻ ഡേവിസിനെ സെക്രട്ടറിയായും, കുമാർ അഗസ്റ്റിനെ ട്രഷററായും സമ്മേളനം തിരഞ്ഞെടുത്തു. അനിൽ ആറ്റിങ്ങൽ വൈസ് പ്രസിഡന്റായും, എബിൻ ഡിക്രൂസ് ജോയിന്റ് സെക്രട്ടറിയായും വരും വർഷങ്ങളിൽ ഏരിയയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പൂർണമായും ജനാധിപത്യപരമായാണ് ഓരോ വർഷവും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. ഈ […]
Read More

നാടണയാൻ സന്ദീപിന് പ്രവാസി ലീഗൽ സെല്ലിന്റെ കൈത്താങ്ങ്

മനാമ: ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ച മാഹി സ്വദേശിയായ പ്രവാസിക്ക് നാടണയാൻ പ്രവാസി ലീഗൽ സെല്ലിന്റെ സഹായം. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ 2011ൽ ബഹറിനിൽ എത്തിയ സന്ദീപ് തുണ്ടിയിൽ എന്ന പ്രവാസിക്കാണ് പി എൽ സി ബഹറിൻ ചാപ്റ്റർ നാട്ടിലേക്ക് തിരികെ മടങ്ങുവാനുള്ള സാഹചര്യം ഒരുക്കി കൊടുത്തത്. സ്വന്തം ബിസിനസ് ആയിരുന്നു സന്ദീപിന്. സാമ്പത്തിക പ്രശ്നം കാരണം അദ്ദേഹത്തിന്റെ ബിസിനസ് പൊളിയുകയും ഒന്നിലധികം കേസുകളിൽ ഉൾപ്പെടുകയും ചെയ്തു. തന്റെയും ഭാര്യയുടെയും മകളുടെയും വിസ പോലും പുതുക്കുവാൻ സാധിക്കാത്ത അവസ്ഥ […]
Read More

എളമരം കരീം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി

വിശാഖപട്ടണം : സി.ഐ.ടി.യു (CITU) ദേശീയ ജനറൽ സെക്രട്ടറി പദവിയിലേക്ക് മുതിർന്ന നേതാവ് എളമരം കരീം. വിശാഖപട്ടണത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘടനയുടെ പതിനേഴാമത് അഖിലേന്ത്യാ സമ്മേളനമാണ് എളമരം കരീമിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. സി.ഐ.ടി.യുവിന്റെ ദേശീയ തലപ്പത്തെത്തുന്ന ആദ്യ മലയാളിയാണ് അദ്ദേഹം. ബംഗാളിൽ നിന്നുള്ള സുദീപ് ദത്തയാണ് പ്രസിഡൻ്റ്. നിലവിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയായ എളമരം കരീം ദേശീയ തലത്തിലേക്ക് മാറുന്നതോടെ ഒഴിവു വരുന്ന സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് സി.പി.ഐ.എം മുന്‍ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ […]
Read More

ശ്രദ്ധേയമായി കനോലി നിലമ്പൂർ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം

മനാമ:ജീവകാരുണ്യ കലാസാംസ്‌കാരിക രംഗത്തെ പവിഴദ്വീപിലെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം മനാമയിലെ സുവൈഫിയ ഗാർഡനിൽ വെച്ച് സംഘടിപ്പിച്ചു.ചടങ്ങിന് ജനറൽ സെക്രട്ടറി സുബിൻ ദാസ് സ്വാഗതവും പ്രസിഡന്റ്‌ അൻവർ നിലമ്പൂർ അധ്യക്ഷതയും വഹിച്ചു.മുൻ സെക്രട്ടറിമാരായ രാജേഷ് വി കെ, മനു തറയ്യത്ത്,എന്നിവരും മൊയ്‌ദീൻ കുട്ടി, അബ്ദുൽ മൻഷീർ, മുഹമ്മദലി, ലേഡീസ് വിങ് പ്രസിഡന്റ്‌ രേഷ്മ സുബിൻദാസ്, സെക്രട്ടറി നീതു ലക്ഷ്മി,ട്രഷറര്‍ ജസ്‌ന അലി ആശംസകൾ നേർന്നു. മുൻ പ്രസിഡന്റ്‌ ഷബീർ […]
Read More

വി.ഡി. സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിന്‌ ശുപാർശ; ‘പുനർജനിയിൽ’ കുരുക്കാൻ നീക്കം

തിരുവനന്തപുരം∙ പതിനൊന്നുമാസം മുമ്പ്‌ നൽകിയ വിജിലൻസ്‌ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിനു ശുപാർശ ചെയ്യാൻ സർക്കാരിൻ്റെ തിരക്കിട്ട നീക്കം. നീണ്ട കാലയളവിൽ ഒരു നടപടിയും എടുക്കാത്ത സർക്കാർ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേയാണ്‌ റിപ്പോർട്ടിൽ നടപടിയെടുക്കാൻ ഒരുങ്ങുന്നത്. ഒരു വർഷം മുൻപ് വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. പറവൂർ നിയമസഭാ മണ്ഡലത്തിൽ 2018ലെ പ്രളയത്തിനുശേഷം നടപ്പിലാക്കിയ ‘പുനർജനി’ പുനരധിവാസ പദ്ധതിക്കായി വിദേശഫണ്ട് സ്വീകരിച്ചതിൽ ക്രമക്കേട്‌ നടന്നോ എന്ന്‌ സി.ബി.ഐയ്ക്ക് പരിശോധിക്കാമെന്നായിരുന്നു വിജിലൻസ് […]
Read More

മദീനയിൽ വാഹനാപകടം; മലപ്പുറത്തെ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

മദീന: മദീനയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 4 മലയാളികൾ മരിച്ചു. മലപ്പുറം വെള്ളില യുകെ പടി സ്വദേശിയും ഇപ്പോൾ തിരൂർക്കാട് തോണിക്കരയിൽ താമസിക്കുന്നയാളുമായ നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ ആദിൽ (13) ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ, എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഇവരുടെ കുട്ടികൾ ചികിത്സയിലാണ്. 7 പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച വാഹനം മദീന–ജിദ്ദ ഹൈവേയിൽ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജിദ്ദയിലെ അസ്കാനിൽ കഴിയുന്ന കുടുംബം മദീനാ സന്ദർശനം കഴിഞ്ഞു […]
Read More

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടുത്തം; പാർക്കിങ് ഏരിയയിൽ നിരവധി ബൈക്കുകൾ കത്തി നശിച്ചു

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അ​ഗ്നിബാധ. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. 600ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ​ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തി നശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി. അ​ഗ്നിരക്ഷാ സേന […]
Read More

തൊണ്ടിമുതൽ തിരിമറിക്കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ആന്റണി രാജു എംഎൽഎയ്ക്ക് മൂന്ന് വർഷം തടവ്. വ്യാജരേഖ ചമയ്ക്കലിന് രണ്ട് വർഷവും തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷവുമാണ് ശിക്ഷ. കോടതി തടവുശിക്ഷ വിധിച്ചതോടെ ആന്റണി രാജുവിന്റെ എംഎൽഎ സ്ഥാനം നഷ്ടപ്പെടും. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 34 വർഷം മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 409,120 ബി, 420, 201,193, 34, 217, 465 എന്നീ […]
Read More

വെനിസ്വലേയിൽ അമേരിക്കൻ ആക്രമണം; പ്രസിഡൻ്റ് മഡുറോയെ പിടി കൂടിയെന്ന് ട്രംപ്

വാഷിംഗ്ടൺ: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്ലോറൻസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇരുവരെയും രാജ്യത്തിനു പുറത്തേക്കു മാറ്റിയെന്നും ട്രംപ് അവകാശപ്പെട്ടു. അതിശക്തമായ കരയാക്രമണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. ‘വെനിസ്വേലയ്ക്കും അതിന്റെ നേതാവ് നിക്കോളാസ് മഡുറോയ്ക്കുമെതിരെ വൻതോതിലുള്ള ആക്രമണം വിജയകരമായി അമേരിക്ക നടത്തി, അദ്ദേഹത്തെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് നാടുകടത്തി’-എന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതെല്ലാം അമേരിക്കയിലെ നിയമനിർവഹണ ഏജൻസിയുമായി സഹകരിച്ചാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പൗരന്മാർ വെനിസ്വേല വിടണമെന്നും ട്രംപ് […]
Read More

അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും സര്‍ക്കാര്‍ ഇതിനെതിരെ റിവ്യൂ ഹര്‍ജി നൽകുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക കെടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. ചില സംഘടനകൾ കാര്യം എന്തെന്ന് മനസ്സിലാക്കും മുൻപ് എതിർപ്പ് ഉന്നയിച്ചു. സർക്കാർ അധ്യാപകർക്കൊപ്പമാണ്. സ്ഥാനക്കയറ്റത്തിൽ വ്യക്തത വരുമെന്നും വി […]
Read More