Imac Kochi

10 മിനിട്ടിൽ ഡെലിവറി വേണ്ട: ഫുഡ് ഡെലിവറി കമ്പനികളോട് കേന്ദ്രം അമിത വേഗം സമ്മർദ്ദത്തിനും അപകടത്തിനും ഇടയാക്കുന്നു

ന്യൂഡൽഹി: സേവനങ്ങൾ വേഗത്തിലാക്കാൻ ഓൺലൈൻ പ്ളാറ്റ്ഫോമുകൾ തുടങ്ങിയ ‘പത്ത് മിനിട്ടിൽ ഡെലിവറി” നിറുത്തലാക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം അടിയന്തര നിർദ്ദേശം നൽകി. വിതരണ തൊഴിലാളികളുടെ (ഗിഗ് തൊഴിലാളികൾ) രാജ്യവ്യാപക സമരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇടപെട്ട് ബ്ളിങ്കിറ്റ് 10 മിനിറ്റ് ഡെലിവറി വാഗ്ദാനം ബ്രാൻഡിംഗിൽ നിന്ന് നീക്കി. കേന്ദ്ര നിർദ്ദേശത്തെ തുടർന്ന് ബ്ലിങ്കിറ്റ് ടാഗ്‌ലൈൻ ’10 മിനിറ്റിനുള്ളിൽ 10,000ൽ അധികം ഉത്പന്നങ്ങളുടെ ഡെലിവറി” എന്നത് ‘30,000ലധികം” എന്നാക്കി പരിഷ്കരിച്ചു. കേന്ദ്ര നീക്കത്തെ […]
Read More

രാഹുൽ മാങ്കൂട്ടവുമായി തിരുവല്ലയിലെ ഹോട്ടലിൽ തെളിവെടുപ്പ്; കനത്ത സുരക്ഷ

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിൽ വാങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ തെളിവെടുപ്പിന് തിരുവല്ലയിൽ എത്തിച്ചു. തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലാണ് എത്തിച്ചത്. ബലാത്സംഗം ഈ ഹോട്ടലിൽ വച്ചാണ് നടന്നതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്. രാവിലെ 5.30ഓടെയാണ് എആർ ക്യാമ്പിൽ നിന്ന് രാഹുലുമായി എസ്ഐടി തിരുവല്ലയിലേക്ക് തിരിച്ചത്. പാലക്കാടും തെളിവെടുപ്പ് നടക്കും. തെളിവെടുപ്പിനിടെ യുവജന രാഷ്ട്രീയ സംഘനകളുടെ പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇതിന് ശേഷം രാഹുലിനെ […]
Read More

പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് തലസ്ഥാനത്ത്,​ തിരുവനന്തപുരം വികസന രേഖ പ്രഖ്യാപിക്കും

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ വികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്നു. ജനുവരി 23നാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലഭിച്ചാൽ നഗരത്തിന്റെ സമഗ്ര വികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അറിയിച്ചിരുന്നു. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സമഗ്ര വികസന രേഖയായിരിക്കും നരേന്ദ്രമോദി പ്രഖ്യാപിക്കുക എന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ നൽകുന്ന സൂചന. സെൻട്രൽ സ്റ്റേഡിയത്തിലോ പുത്തരിക്കണ്ടം മൈതാനത്തോ ആയിരിക്കും ചടങ്ങ് സംഘടിപ്പിക്കുന്നത്‌. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൂടി […]
Read More

‘അതിജീവിതനൊപ്പം’; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നൽകി

തിരുവനന്തപുരം∙ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനു പിന്നാലെ സൈബർ ആക്രമണമെന്ന പരാതി. സൈബർ അധിക്ഷേപം നടത്തിയ കോൺഗ്രസ് ജനപ്രതിനിധി ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകി. സൈബർ ആക്രമണത്തിൽ കേസെടുക്കാൻ ഡിജിപി നിർദേശം നൽകി. രാഹുലിന്റെ ആദ്യ കേസുകളിലെ താൽക്കാലിക അറസ്റ്റ് വിലക്ക് റദ്ദാക്കാനായി ഹൈക്കോടതിയിൽ സർക്കാർ റിപ്പോർട്ട് നൽകും. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിലെ അതിജീവിത അതേ അനുഭവത്തിലൂ‌ടെയാണ്‌ ബലാത്സംഗക്കേസിലെ അതിജീവിതയും വ്യാപക സൈബറാക്രമണം നേരിടുന്നത്. ഫോൺ നമ്പർ തേടിപ്പിടിച്ചുവരെ രാഹുലിന്റെ അനുയായികൾ ആക്രമണം തുടരുകയാണെന്നാണു […]
Read More

കരൂർ ദുരന്തം : വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും,​ 19ന് ഹാജരാകാൻ സിബിഐ നിർദ്ദേശം

ന്യൂഡൽഹി: കരൂരിലെ ടി.വി.കെ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് പാർട്ടി അദ്ധ്യക്ഷനും നടനുമായ വിജ‌യ്‌യെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാകാൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ബി.ഐ വിജയ്‌യ്ക്ക് നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം കേസിൽ മൊഴി നൽകാൻ് വിജയ് ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് എത്തിയിരുന്നു. വിജയ്‌യെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വീണ്ടും ചോദ്യം ചെയ്യും എന്ന കാര്യം വിജയ്‌നെ ഇന്നലെ തന്നെ അറിയിച്ചിരുന്നെങ്കിലും […]
Read More

ശബരിമല സ്വർണക്കൊള്ള: ഇഡി കേസെടുത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാടും സ്ഥിരീകരിച്ചതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കേസെടുത്തു. കൊല്ലം വിജിലൻസ് കോടതി,പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച തെളിവുകളെല്ലാം ഇഡിയ്‌ക്ക് കൈമാറാൻ ഉത്തരവിട്ടിരുന്നു. ഈ രേഖകൾ പരിശോധിച്ച്, ഡയറക്‌ടറേറ്റിൽ നിന്നും അനുമതിയും ലഭിച്ചതോടെയാണ് ഇഡി കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഡയറക്‌ടറേറ്റിൽ നിന്നും അനുമതി കൊച്ചി ഇഡി സോണൽ ഓഫീസിൽ ലഭിച്ചത്. ഇന്ന് ഇസിഐആർ രജിസ്റ്റർ ചെയ്‌തു. അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിച്ച ശേഷം ഇന്നുതന്നെ ഇ.സി.ഐ.ആർ കോടതിയിൽ സമർപ്പിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. […]
Read More

‘ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, കനത്ത തിരിച്ചടി ഉറപ്പ്’; ഇന്ത്യൻ കരസേനാ മേധാവി

ന്യൂഡൽഹി: പാക് ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഇന്ത്യ ഇപ്പോഴും തുടരുകയാണെന്നും ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന്റെ ആണവ ഭീഷണി തകർത്തുവെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. 2025ൽ മാത്രം 31 ഭീകരരെ വധിച്ചിട്ടുണ്ടെന്നും ഇതിൽ 65 ശതമാനവും പാകിസ്ഥാൻ സ്വദേശികളാണെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള മൂന്ന് ഭീകരരെ ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചു. നിലവിൽ കശ്മീരിലെ പ്രാദേശിക ഭീകരരുടെ എണ്ണം ഒറ്റയക്കത്തിലേക്ക് ചുരുങ്ങി. വടക്കൻ അതിർത്തികളിൽ […]
Read More

സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതി

‌കാസർകോട്: നാൽപ്പത്തിയെട്ടുകാരിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ പൊലീസ് കേസ്. കുമ്പള സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും നിലവിൽ എൻമകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്കൂൾ അധ്യാപകനുമായ എസ്. സുധാകരനെതിരെയാണ് കാസർകോട് വനിതാ പൊലീസ് കേസെടുത്തത്. പീഡനം സംബന്ധിച്ച് വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ആരോപണത്തെ തുടർന്ന് സുധാകരനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിനായി മൂന്നംഗം കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. ജബ്ബാർ വധക്കേസിൽ സുധാകരൻ ശിക്ഷിക്കപ്പെട്ടിരുന്നു. മേൽക്കോടതി ശിക്ഷ റദ്ദാക്കിയതോടെയാണ് […]
Read More

യുകെ യാത്രയ്ക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ നിർബന്ധം: ഫെബ്രുവരി 25 മുതൽ പ്രാബല്യത്തിൽ

ലണ്ടൻ: 2026 ഫെബ്രുവരി 25 മുതൽ യുകെയിലേക്ക് യാത്ര ചെയ്യുന്ന സന്ദർശകർക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) നിർബന്ധമായിരിക്കും. ഈ ഇടിഎ സംവിധാനം അമേരിക്ക, കാനഡ, ഫ്രാൻസ് ഉൾപ്പെടെ 85 വീസാ – ഫ്രീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബാധകമാണ്. ഇമിഗ്രേഷൻ, കസ്റ്റംസ് നടപടികൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഇടിഎ സംവിധാനം രാജ്യത്തിന് ഭീഷണിയാകാവുന്ന വ്യക്തികളെ മുൻകൂട്ടി തടയാൻ കൂടുതൽ അധികാരം നൽകുന്നെന്നും അതോടൊപ്പം, യുകെയിലേക്ക് ഓരോ വർഷവും വരുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് കൂടുതൽ […]
Read More

വിഴിഞ്ഞത്ത് എൽഡിഎഫിന് തിരിച്ചടി; കോൺഗ്രസിന് തിളങ്ങുന്ന വിജയം

തിരുവനന്തപുരം: വിഴിഞ്ഞത്ത് എൽഡിഎഫിന് തിരിച്ചടി. 83 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എച്ച്. സുധീര്‍ ഖാന്‍ വിജയിച്ചത്. 2902 വോട്ട്‌ സുധീര്‍ ഖാന് ലഭിച്ചു. വിഴിഞ്ഞം പിടിച്ചതോടെ തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫിന് 20 സീറ്റായി. എല്‍ഡിഎഫിന് 29 സീറ്റും ബിജെപിക്ക് 50 സീറ്റുമാണുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.നൗഷാദിന് 2819 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി സര്‍വശക്തിപുരം ബിനുവിന് 2437 വോട്ടും ലഭിച്ചു. സിപിഎം മുന്‍ കൗണ്‍സിലറും എല്‍ഡിഎഫ് വിമതനുമായ എന്‍.എ.റഷീദ് 118 വോട്ട് നേടിയത് എല്‍ഡിഎഫിനു വന്‍ തിരിച്ചടിയായി. […]
Read More