തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം തിരുവനന്തപുരത്ത് ബിജെപി തേരോട്ടം, എൽഡിഎഫിന് വമ്പൻ തിരിച്ചടി
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി. ജില്ലാ പഞ്ചായത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. എൻഡിഎ പലയിടങ്ങളിലും നില മെച്ചപ്പെടുത്തി. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിന് അടുത്തെത്തി. നിലവിൽ 48 സീറ്റുകളാണുള്ളത്. 51 സീറ്റുകളാണ് അധികാരത്തിലെത്താൻ വേണ്ടത്. തിരുവനന്തപുരം കോർപറേഷനിൽ 48 സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. യുഡിഎഫ് 20. എൽഡിഎഫ് 27. കൊല്ലം കോർപറേഷനിൽ 14 സീറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് 18, എൻഡിഎ 9. […]







