ബിഹാറിൽ എൻഡിഎ സീറ്റ് ചർച്ച പൂർത്തിയായി, 101 സീറ്റുകളിൽ മത്സരിക്കാൻ ബിജെപിയും ജെ.ഡി.യുവും

  • Home-FINAL
  • India
  • ബിഹാറിൽ എൻഡിഎ സീറ്റ് ചർച്ച പൂർത്തിയായി, 101 സീറ്റുകളിൽ മത്സരിക്കാൻ ബിജെപിയും ജെ.ഡി.യുവും

ബിഹാറിൽ എൻഡിഎ സീറ്റ് ചർച്ച പൂർത്തിയായി, 101 സീറ്റുകളിൽ മത്സരിക്കാൻ ബിജെപിയും ജെ.ഡി.യുവും


പട്‌ന: ബിഹാറിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായപ്പോൾ 101 സീറ്റുകളിൽ മത്സരിക്കാൻ സഖ്യത്തിലെ മുഖ്യകക്ഷികളായ ബിജെപിയും ജെ.ഡി.യുവും തീരുമാനത്തിലെത്തി. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് (എൽജെപി) 29 സീറ്റുകൾ നൽകിയപ്പോൾ ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും ഉപേന്ദ്ര കുശ്വാഹയുടെയും പാർട്ടിയും 6 സീറ്റുകളിൽ വീതം മത്സരിക്കുമെന്നറിയുന്നു.
ചിരാഗ് പാസ്വാന്റെ എൽജെപി 40 മുതൽ 50 സീറ്റുകൾ വരെയാണ് മത്സരിക്കാൻ ആവശ്യപ്പെട്ടതെങ്കിലും ബി.ജെ.പി നേതൃത്വം വഴങ്ങിയില്ല. 15 സീറ്റുകൾ ആവശ്യപ്പെട്ട ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്ക് ആറു സീറ്റുകൾ ലഭിച്ചു.

ഇന്ത്യാ സഖ്യത്തിൽ കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഇത്തവണ 55-ഓളം സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് സൂചന. സീറ്റ് എൻഡിഎ സീറ്റു വിഭജനം പൂർത്തിയായതോടെ ഇന്ത്യ സഖ്യത്തിന്റെ സീറ്റുവിഭജനം കാര്യത്തിലാണ് ആകാംക്ഷ നിലനിൽക്കുന്നത്.

Leave A Comment