ബിഹാറിൽ എൻ ഡി എക്ക് വൻ കുതിപ്പ്; മഹാസഖ്യത്തിന് തിരിച്ചടി

  • Home-FINAL
  • India
  • ബിഹാറിൽ എൻ ഡി എക്ക് വൻ കുതിപ്പ്; മഹാസഖ്യത്തിന് തിരിച്ചടി

ബിഹാറിൽ എൻ ഡി എക്ക് വൻ കുതിപ്പ്; മഹാസഖ്യത്തിന് തിരിച്ചടി


പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എക്ക് തകർപ്പൻ മുന്നേറ്റം. കഴിഞ്ഞ തവണത്തേക്കാൾ 50 ലധികം സീറ്റുകൾ എൻ ഡി.എ നേടുമെന്ന് ഉറപ്പായി. 190 സീറ്റുകളിൽ എൻ ഡി എ ലീഡ് ചെയ്യുന്നു. പ്രതിപക്ഷ മഹാസഖ്യത്തിൻ്റെ ലീഡ് 50 സീറ്റുകളിൽ മാത്രമാണ്. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനെക്കാൾ വലിയ കുതിപ്പാണ് എന്‍ഡിഎയ്ക്ക് ‘ 243 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തില്‍ കേവലഭൂരിപക്ഷവും കടന്നാണ് ഭരണകക്ഷി മുന്നേറുന്നത്. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം വലിയ തകർച്ചയിലേക്ക് പോകുന്ന സൂചനകളാണ് ആദ്യ ഘട്ടത്തില്‍ വ്യക്തമാകുന്നത്. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് തുടക്ക് കാര്യമായ ചലനം സൃഷ്ടിക്കാനായിട്ടില്ല. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്….തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം എന്‍ഡിഎ നിലവില്‍ 190-ലേറെ സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ മഹാസഖ്യം 50 ഓളം സീറ്റുകളിലേ ലീഡ് ചെയ്യുന്നുള്ളൂ. അതേസമയം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം എന്‍ഡിഎ 150 ഓളം സീറ്റുകളില്‍ മുന്നേറുന്നുണ്ട്. മഹാസഖ്യ 60 ഓളം സീറ്റുകളിലും. വിവിധ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.

Leave A Comment