ലത്തീൻ സഭ കൊച്ചി രൂപത ബിഷപ്പായി ഫാ. ആന്റണി കാട്ടിപ്പറമ്പിലിനെ പ്രഖ്യാപിച്ചു

  • Home-FINAL
  • Malayalam
  • ലത്തീൻ സഭ കൊച്ചി രൂപത ബിഷപ്പായി ഫാ. ആന്റണി കാട്ടിപ്പറമ്പിലിനെ പ്രഖ്യാപിച്ചു

ലത്തീൻ സഭ കൊച്ചി രൂപത ബിഷപ്പായി ഫാ. ആന്റണി കാട്ടിപ്പറമ്പിലിനെ പ്രഖ്യാപിച്ചു


കൊച്ചി: ലത്തീൻ സഭയുടെ കൊച്ചി രൂപതയ്ക്ക് പുതിയ ബിഷപ്പ്. മോൺസിഞ്ഞോർ ആൻറണി കാട്ടിപ്പറമ്പിലിനെയാണ് ബിഷപ്പായി വത്തിക്കാൻ പ്രഖ്യാപിച്ചത്. രൂപതാ ആസ്ഥാനമായ ഫോർട്ട് കൊച്ചിയിലും വൈകിട്ട് മൂന്നരയ്ക്ക് ഔദ്യോഗിക പ്രഖ്യാപനം നടന്നു. രൂപതാ ബിഷപ്പ് ജോസഫ് കരിയിൽ 19 മാസം മുൻപ് വിരമിച്ചതോടെ നിലവിൽ അഡ്മിനിട്രേറ്റർ ഭരണത്തിലായിരുന്നു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിലിൻറേയും മറ്റ് ബിഷപ്പുമാരുടേയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. കൊച്ചി രൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിൽപ്പ് ജെയിസ് റാഫേൽ ആനാപറമ്പിൽ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. കൊച്ചി മുണ്ടംവേലി സ്വദേശിയാണ് പുതിയ ബിഷപ്പ്.

കുമ്പളം സെന്റ് ജോസഫ് പള്ളി വികാരിയും കൊച്ചി രൂപതാ കോടതിയുടെ ജുഡീഷ്യൽ വികാറുമാണ് ഫാ.ആന്റണി കാട്ടിപ്പറമ്പിൽ. 19 മാസത്തെ കാത്തിരിപ്പിന് ശേഷമാണ് കൊച്ചി രൂപതയിൽ ബിഷപ്പിനെ പ്രഖ്യാപിക്കുന്നത്. ദൈവനിയോഗത്തിന് നിയുക്ത ബിഷപ് നന്ദി പറഞ്ഞു.

മുൻ മെത്രാൻ ഡോ. ജോസഫ് കരിയിൽ കഴിഞ്ഞ വർഷം വിരമിച്ചതിനെ തുടർന്ന് കൊച്ചി രൂപത അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിൻ കീഴിലായിരുന്നു. ബിഷപ്പ് നിയമനം നീണ്ടുപോയതിനെ തുടർന്ന് ആലപ്പുഴ രൂപത മെത്രാൻ ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിലിനെ മാർപാപ്പ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുകയായരുന്നു. ഒടുവിൽ നീണ്ട ഇടവേളക്ക് വിരാമമിട്ട് കൊച്ചി രൂപതക്ക് പുതിയ ബിഷപ് എത്തുന്നു.

Leave A Comment