രാജ്യത്ത് ഒക്ടോബർ 12ന് 5ജി സേവനം നൽകി തുടങ്ങുമെന്ന് എന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.5G സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുകയാണ്, ടെലികോം ഓപ്പറേറ്റർമാർ അതിനായി പ്രവർത്തിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.
ഒക്ടോബർ 12-നകം 5ജി സേവനങ്ങൾ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതൽ വ്യാപിപ്പിക്കും” ടെലികോം മന്ത്രി പറഞ്ഞു.അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. ഇത് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകും എന്നത് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും.നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
- BMC News Portal
- BMC News Live- Facebook and YouTube