ഇന്ത്യയെ വിലക്കി ഫിഫ; അണ്ടർ 17 വനിതാ ലോകകപ്പ് നഷ്ടമായേക്കും

  • Home-FINAL
  • India
  • ഇന്ത്യയെ വിലക്കി ഫിഫ; അണ്ടർ 17 വനിതാ ലോകകപ്പ് നഷ്ടമായേക്കും

ഇന്ത്യയെ വിലക്കി ഫിഫ; അണ്ടർ 17 വനിതാ ലോകകപ്പ് നഷ്ടമായേക്കും


FIFA bans India U-17 World Cup 2022

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് (AIFF) ഫിഫയുടെ വിലക്ക്. എഐഎഫ്എഫിന്റെ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടലുണ്ടായെന്നും ഫിഫ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമാണ് വിലക്കിന് കാരണമായതെന്ന് ഫിഫ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു.

എഐഎഫ്എഫിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അധികാരങ്ങൾ റദ്ദാക്കുകയും ദൈനംദിന കാര്യങ്ങളുടെ പൂർണ്ണ നിയന്ത്രണം എഐഎഫ്എഫ് വീണ്ടെടുക്കുകയും ചെയ്യുന്നതിനായി അഡ്മിനിസ്ട്രേറ്റർമാരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും ഇതിന്റെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് സസ്പെൻഷൻ പിൻവലിക്കുമെന്നും ഫിഫ അറിയിച്ചിട്ടുണ്ട്.

FIFA bans India U-17 World Cup 2022

ഫിഫ വിലക്ക് ഏർപ്പെടുത്തിയതോടെ 2022 ഒക്ടോബറില്‍ നടക്കേണ്ട അണ്ടര്‍ 17 വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമായി. ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് ഫിഫയുടെ അപ്രതീക്ഷിത വിലക്ക്. ആതിഥേയ രാജ്യമെന്ന നിലയില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ സാധ്യതയും ഇതോടെ മങ്ങി. ഒക്ടോബർ 11 മുതല്‍ 30 വരെയാണ് കൗമാര വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്.

വിലക്ക് നീങ്ങുന്നതുവരെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാവില്ല. ഐഎസ്എൽ, ഐലീഗ് ക്ലബുകൾക്ക് എഎഫ്‍സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‍സി കപ്പ്, എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും ടീമിന് നഷ്ടമാകും.

2009 മുതൽ പ്രസിഡന്‍റ് സ്ഥാനത്തുള്ള പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണസമിതി പിരിച്ചുവിട്ട് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ ഫെഡറേഷനിലെ മൂന്നാംകക്ഷിയുടെ ഇടപെടൽ നിയമത്തിനെതിരാണെന്ന് വ്യക്തമാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയത്.

Leave A Comment